Imagine this scenario: you are watching a video when suddenly all the lights in your house go out, followed by the fans, AC, and Wi-Fi router. Thinking it is just a routine local power cut, you wait ten minutes, but looking out the window reveals that neighboring houses, distant towns, roads, and even the signal towers in the sky are pitch black. When you try to check your phone or make a call, you realize there is no internet or cellular tower signal. This is not just happening in your neighborhood; power has simultaneously gone out in Mumbai, Dubai, London, and New York. What would happen if the entire world lost electricity for just seven days? While power grids failing globally at once sounds like a movie script, modern society’s unprecedented reliance on electricity means a week-long global blackout would trigger a catastrophic cascade of failures affecting water, food, banking, healthcare, and infrastructure.
നമ്മൾ ഇപ്പോൾ ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് നിങ്ങളുടെ വീട്ടിലെ ലൈറ്റുകൾ എല്ലാം അണഞ്ഞുപോകുന്നു, ഫാനും എസിയും എല്ലാം നിന്നുപോകുന്നു. വൈഫൈ റൂട്ടറിലെ ആ ചെറിയ പച്ച ലൈറ്റുകൾ എല്ലാം മെല്ലെ കെടുന്നു. “ഓ, നമ്മുടെ കെഎസ്ഇബി പതിവുപോലെ കറന്റ് കളഞ്ഞതാണല്ലോ” എന്നൊരു ആത്മഗതം പറഞ്ഞുകൊണ്ട് ഒരു 10 മിനിറ്റ് കഴിയുമ്പോൾ വരുമെന്ന് കരുതി നിങ്ങൾ ജനലിലൂടെ പുറത്തേക്ക് നോക്കുന്നു. പക്ഷേ അയൽവീടുകളിൽ മാത്രമല്ല, ദൂരെ കാണുന്ന ടൗണിലും റോഡുകളിലും ആകാശത്ത് പറക്കുന്ന വിമാനങ്ങളുടെ സിഗ്നൽ ടവറുകളിൽ പോലും ഒരുതരി വെളിച്ചം കാണുന്നില്ല. നിങ്ങൾ ഉടനെ ഫോൺ എടുത്ത് സുഹൃത്തുക്കളോട് ചോദിക്കാൻ നോക്കുകയാണ്, ഞങ്ങൾ ഇവിടെ കറന്റ് പോയി, നിങ്ങൾ അവിടെ ഉണ്ടോ എന്ന്. പക്ഷേ ഫോണിൽ ഇന്റർനെറ്റ് ഇല്ല. വിളിച്ചു ചോദിക്കാമെന്ന് വെച്ച് കോൾ ചെയ്യാൻ നോക്കുമ്പോൾ ടവറും കാണിക്കുന്നില്ല. ഇത് നിങ്ങളുടെ നാട്ടിൽ മാത്രം സംഭവിച്ചതല്ല, മുംബൈയിലും ദുബൈയിലും ലണ്ടനിലും ന്യൂയോർക്കിലും ഒരേസമയം കറന്റ് പോയിരിക്കുകയാണ്.
ലോകം മുഴുവനും വെറും കുറച്ചു ദിവസത്തേക്ക്, അതായത് ഒരു ഏഴു ദിവസത്തേക്ക് വൈദ്യുതി ഇല്ലാതായാൽ എന്ത് സംഭവിക്കുമെന്ന് ഒരിക്കലെങ്കിലും നിങ്ങൾ വിചാരിച്ചിട്ടുണ്ടോ? കുറച്ചു ദിവസം മെഴുകതിരി കത്തിച്ചിരുന്നാൽ പോരെ എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. വൈദ്യുതി എന്നത് ഇന്ന് നമുക്ക് വെളിച്ചം തരുന്ന ഒന്ന് മാത്രമല്ല; നമ്മുടെ കുടിവെള്ളം, ഭക്ഷണം, ബാങ്കിലെ പണം, ആശുപത്രിയിലെ ശ്വാസം എന്നിവയെല്ലാം നിയന്ത്രിക്കുന്ന മനുഷ്യരാശിയുടെ നാഡീവ്യൂഹമാണ് വൈദ്യുതി. 2026 ലെ ഏറ്റവും പുതിയ ശാസ്ത്രീയ പഠനങ്ങളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ നമ്മുടെ ഈ ലോകം ഒരാഴ്ച ഇരുട്ടിലായി പോയാൽ ആദ്യത്തെ സെക്കൻഡ് മുതൽ ഏഴാം ദിവസം വരെ എന്തു സംഭവിക്കുമെന്ന് നമുക്ക് പരിശോധിക്കാം.
ലോകം മുഴുവനും അല്ലെങ്കിൽ വലിയൊരു ഭൂഖണ്ഡം മുഴുവനും ഒറ്റയടിക്ക് കറന്റ് പോവുക എന്നത് സിനിമക്കഥ മാത്രമല്ലേ എന്ന് ചോദിച്ചാൽ, അന്താരാഷ്ട്ര എനർജി ഏജൻസി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം മനുഷ്യചരിത്രത്തിൽ വൈദ്യുതിയെ ഇത്രയധികം ആശ്രയിച്ച മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. 2025 ൽ ലോകത്തിന്റെ മൊത്തം വൈദ്യുതി ഉപയോഗം 28,200 ടെറവാട്ട് അവർ കടന്നിരുന്നു. 2030 ആകുമ്പോഴേക്കും ഇത് 33,600 ടെറവാട്ട് ആയി കുതിക്കും. ഇലക്ട്രിക് വാഹനങ്ങളും എയർകണ്ടീഷണറുകളും എല്ലാറ്റിനുമുപരി നമ്മൾ ഇന്ന് ഉപയോഗിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകളും ആണ് ഇതിന് പ്രധാന കാരണം. ഡാറ്റാ സെന്ററുകൾ മാത്രം 2025 ൽ 485 ടെറവാട്ട് വൈദ്യുതിയാണ് വിഴുങ്ങിക്കളഞ്ഞത്. വൈദ്യുതി ഗ്രിഡുകൾ എത്രത്തോളം ദുർബലമാണെന്ന് 2025 ൽ ലോകം നേരിട്ട് കണ്ടതാണ്. 2025 ഏപ്രിൽ 28 ന് യൂറോപ്പിലെ സ്പെയിനിലും പോർച്ചുഗലിലും സംഭവിച്ച മഹാ ബ്ലാക്ക് ഔട്ട് ഉദാഹരണമാണ്. ഗ്രിഡിലെ വോൾട്ടേജ് നിയന്ത്രണത്തിൽ ഉണ്ടായ തകരാറും ചെയിൻ റിയാക്ഷനും കാരണം വെറും മിനിറ്റുകൾക്കുള്ളിൽ കോടിക്കണക്കിന് ആളുകളാണ് ഇരുട്ടിലായത്. അങ്ങനെ ഒരു സൗരങ്കാറ്റോ അല്ലെങ്കിൽ ആഗോള സൈബർ ആക്രമണമോ വഴി ലോകത്തെ വൈദ്യുതി നിലച്ചാൽ എന്തായിരിക്കും സംഭവിക്കുക?
വൈദ്യുതി നിലച്ച ആദ്യത്തെ 60 സെക്കൻഡ്:
അപ്പോൾ തന്നെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ വലിയ കെട്ടിടങ്ങളുടെയും ഫ്ലാറ്റുകളുടെയും ലിഫ്റ്റുകൾക്കുള്ളിൽ കുടുങ്ങി കിടപ്പുണ്ടാകും. ഇലക്ട്രോണിക് ആക്സസ് കാർഡുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓഫീസുകളിലും ഹോട്ടലുകളിലും വാതിലുകൾ ലോക്കാവുകയോ തുറക്കാൻ കഴിയാതെ ആവുകയോ ചെയ്യാം.
ആദ്യത്തെ 15 മിനിറ്റ്:
വലിയ നഗരങ്ങളിലെ ട്രാഫിക് സിഗ്നലുകൾ ഒറ്റയടിക്ക് പണിമുടക്കുന്നതോടെ റോഡുകൾ ഭീകരമായ ഗതാഗത കുരുക്കിലായിത്തീരും. ഇലക്ട്രിക് ട്രെയിനുകളും മെട്രോകളും പാതിവഴിയിൽ ഭൂമിക്കടിയിലെ ഇരുണ്ട തുരംഗങ്ങളിൽ നിന്നുപോകും. ആളുകൾ പരിഭ്രാന്തരാകും.
ഒന്നു മുതൽ ആറു മണിക്കൂർ വരെ:
ഇവിടെയാണ് നമ്മൾ ഒരിക്കലും ചിന്തിക്കാത്ത ഒരു സത്യം തിരിച്ചറിയുന്നത് – നമ്മുടെ കയ്യിലെ പണം! ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും ജിപേ, ഫോൺപേ പോലുള്ള യുപിഐ സംവിധാനങ്ങളോ കാർഡുകളോ ആണ് ഉപയോഗിക്കുന്നത്. കറന്റ് പോകുന്നതോടെ പേയ്മെന്റ് ടെർമിനലുകളും എടിഎമുകളും പൂർണമായും നിശ്ചലമാകും. ബാങ്ക് അക്കൗണ്ടിൽ കോടികൾ ഉണ്ടെങ്കിലും കയ്യിൽ നോട്ടുകൾ ഇല്ലെങ്കിൽ ഒരു കുപ്പി വെള്ളം പോലും വാങ്ങാൻ കഴിയില്ല. വണ്ടിയെടുത്ത് നാട്ടിലേക്ക് പോകാമെന്ന് കരുതി പെട്രോൾ പമ്പിലേക്ക് ചെന്നാലോ? ഭൂമിക്കടിയിലെ ടാങ്കുകളിൽ ആയിരക്കണക്കിന് ലിറ്റർ പെട്രോളും ഡീസലും ഉണ്ടെങ്കിലും അത് മുകളിലേക്ക് പമ്പ് ചെയ്തെടുക്കാൻ വൈദ്യുതി വേണം. ഫ്യൂവൽ ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്കുകൾ നിശ്ചലമാകുന്നതോടെ വാഹനങ്ങൾ നിരത്തിൽ കുടുങ്ങിപ്പോകും.
നാലു മുതൽ എട്ടു മണിക്കൂർ വരെ:
കറന്റ് പോയാലും നമ്മുടെ ഫോണിൽ കുറച്ചു സമയം ചാർജ് ഉണ്ടാകാറുണ്ടല്ലോ. അതിനു കാരണം മൊബൈൽ ടവറുകളിലുള്ള ബാറ്ററി ബാക്കപ്പ് ആണ്. എന്നാൽ ടെലിക്കോം സുരക്ഷാ പഠനങ്ങൾ വ്യക്തമാക്കുന്നത് പ്രകാരം സാധാരണ മൊബൈൽ ടവറുകളിൽ നാലു മുതൽ പരമാവധി എട്ടു മണിക്കൂർ വരെയുള്ള ബാറ്ററി ബാക്കപ്പ് മാത്രമേ ഉണ്ടാകാറുള്ളൂ. 24 മണിക്കൂർ പൂർത്തിയാകുമ്പോഴേക്കും ലോകമെമ്പാടുമുള്ള മൊബൈൽ നെറ്റ്വർക്കുകളും ഇന്റർനെറ്റും പൂർണമായും തകരും. ഫോൺ വിളികളില്ല, വാട്സാപ്പ് ഇല്ല, യൂട്യൂബ് ഇല്ല, വാർത്തകളില്ല. എന്താണ് സംഭവിച്ചതെന്നോ കറന്റ് എപ്പോഴെങ്കിലും വരുമെന്നോ അറിയാത്ത കോടിക്കണക്കിന് മനുഷ്യർ ഒറ്റപ്പെട്ടുപോകും. പഴയ ബാറ്ററി റേഡിയോകൾ ഉള്ളവർക്ക് മാത്രം സർക്കാർ നൽകുന്ന അടിയന്തര സന്ദേശങ്ങൾ കേൾക്കാൻ കഴിഞ്ഞേക്കാം. ഇതേസമയം സൂപ്പർമാർക്കറ്റുകളിലെയും ഗോഡൗണുകളിലെയും കോൾഡ് സ്റ്റോറേജുകൾ നിലയ്ക്കുന്നതോടെ പാലും ഇറച്ചിയും മരുന്നുകളും അടക്കമുള്ള കോടിക്കണക്കിന് ടൺ ഭക്ഷണസാധനങ്ങൾ കേടാകാൻ തുടങ്ങും.
ഇരുട്ടു തുടങ്ങി 48 മണിക്കൂർ (രണ്ടു ദിവസം):
പ്രശ്നം വെളിച്ചത്തിൽ നിന്ന് ജീവനനിൽപ്പിലേക്ക് മാറും. നമ്മൾ പൈപ്പ് തുറക്കുമ്പോൾ വരുന്ന വെള്ളം തനിയെ ഒഴുകി വരുന്നതല്ല; വലിയ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളും പമ്പിങ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നത് വൈദ്യുതിയിലാണ്. രണ്ടാം ദിവസത്തോടെ ഓവർഹെഡ് ടാങ്കുകളിലെ വെള്ളം തീരുകയും നഗരങ്ങളിലെ കുടിവെള്ള വിതരണം പൂർണമായും നിലക്കുകയും ചെയ്യും. കിണറുകളുള്ള ഗ്രാമപ്രദേശങ്ങളിൽ കൈകൊണ്ട് വെള്ളം കോരാമെങ്കിലും ബാംഗ്ലൂർ, മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിലെ ബഹുനില ഫ്ലാറ്റുകളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് കുടിക്കാനോ ടോയ്ലറ്റിൽ ഉപയോഗിക്കാനോ ഒരു തുള്ളി വെള്ളം പോലും കിട്ടാതാവും. അതിലും ഭീകരമാണ് മലിനജലത്തിന്റെ അവസ്ഥ. സ്ലീക്കോയുടെ നഗരസുരക്ഷ റിപ്പോർട്ട് പ്രകാരം മലിനജലം പമ്പ് ചെയ്തു മാറ്റുന്ന വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ നിലയ്ക്കുന്നതോടെ ഡ്രെയിനേജുകൾ നിറഞ്ഞു കവിയുകയും മലിനജലം തെരുവുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഒഴുകിതുടങ്ങുകയും ചെയ്യും. ഇത് കോളറ പോലുള്ള മാരകമായ പകർച്ചവ്യാധികൾ പടരാൻ കാരണമാകും. കൂടാതെ ഉയർന്ന താപനിലയിലും മർദ്ദത്തിലും രാസവസ്തുക്കൾ സൂക്ഷിക്കുന്ന കെമിക്കൽ ഫാക്ടറികളിൽ കൂളിങ് സംവിധാനങ്ങൾ നിലച്ചുപോകുന്നത് വലിയ പരിസ്ഥിതി സുരക്ഷാഭീക്ഷണികൾക്കും വഴിവെക്കും.
നാലാം ദിവസം (96-ാം മണിക്കൂർ):
ഏകദേശം 96 മണിക്കൂറുകൾ കടക്കുമ്പോൾ ലോകം അതിന്റെ ഏറ്റവും വലിയ ദുരന്തമുഖത്തേക്ക് എത്തും. കറണ്ടുപോയ ആദ്യ സെക്കൻഡിൽ തന്നെ ആശുപത്രികളിലെ എമർജൻസി ഡീസൽ ജനറേറ്ററുകൾ ഓൺ ആയിരുന്നു. എന്നാൽ ഈ ജനറേറ്ററുകൾക്ക് എത്ര ദിവസം പ്രവർത്തിക്കാൻ കഴിയും? അന്താരാഷ്ട്ര ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ആശുപത്രികൾക്ക് നിർബന്ധമാക്കിയിട്ടുള്ളത് 96 മണിക്കൂർ റൂൾ അഥവാ നാലു ദിവസത്തെ എമർജൻസി പ്ലാൻ ആണ്. ഇതിൽ തന്നെ ഭൂരിഭാഗം ആശുപത്രികളിലും 24 മുതൽ 48 മണിക്കൂർ വരെയുള്ള ഡീസൽ മാത്രമേ നേരിട്ട് ടാങ്കുകളിൽ സ്റ്റോക്ക് ഉണ്ടാവുകയുള്ളൂ. ബാക്കി ദിവസങ്ങളിൽ പുറത്തുനിന്ന് ടാങ്കർ ലോറികളിൽ ഡീസൽ എത്തിക്കാന