Darkened or pigmented lips are a common concern for both men and women, often caused by genetics, sun exposure, lifestyle habits such as drinking hot tea or coffee, smoking, or frequent lip-licking. While many individuals try various DIY home remedies or over-the-counter creams without success, professional clinical treatments offer safer and more effective solutions. Dr. Divya Nair explains three primary clinical procedures: Lip Neutralization (Micro-pigmentation) to neutralize natural pigmentation for long-lasting color enhancement, Lip Depigmentation (a customized, chemical-free medical treatment sessions to gradually reduce dark tones), and Lip Carbon treatments to improve overall skin texture and tone.
നമസ്കാരം, ഞാൻ ഡോക്ടർ ദിവ്യ. ഇന്നത്തെ ഹെൽത്ത് ടോക്സിൽ നമ്മൾ സംസാരിക്കുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമായ ചുണ്ടിലെ കറുപ്പ് നിറം മാറ്റുന്നതിനെക്കുറിച്ചാണ്. സ്ത്രീകൾ ആയാലും പുരുഷന്മാരായാലും ചുണ്ടിന് എപ്പോഴും അത്യാവശ്യം ഒരു നോർമൽ കളർ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ പല പൊടിക്കൈകളും ക്രീമുകളും ഉപയോഗിച്ചിട്ടും മാറ്റം കിട്ടാത്തവർക്കായി ക്ലിനിക്കലായി ചെയ്യാൻ പറ്റുന്ന ഏറ്റവും സേഫ് ആയ മൂന്ന് ട്രീറ്റ്മെന്റുകളാണ് ഇതിൽ പറയുന്നത്.
1. ലിപ്പ് ന്യൂട്രലൈസേഷൻ (Lip Neutralization):
വളരെക്കാലം നീണ്ടുനിൽക്കുന്ന രീതിയിൽ ചെയ്യാൻ പറ്റുന്ന ഒരു പ്രൊസീജറാണിത്. ചുണ്ടിലെ സ്വാഭാവികമായ കറുപ്പ് നിറത്തെ ന്യൂട്രലൈസ് ചെയ്ത് മങ്ങിപ്പിച്ച് നാച്ചുറൽ കളറിലേക്ക് കൊണ്ടുവരാൻ ഇത് സഹായിക്കുന്നു. സ്ത്രീകൾക്ക് കളർ എൻഹാൻസ് ചെയ്യാനായി ‘ലിപ്പ് മൈക്രോ പിഗ്മെന്റേഷൻ’ രീതിയും ഉപയോഗിക്കാറുണ്ട്. ആൺകുട്ടികൾക്കും നാച്ചുറൽ ലുക്കിനും പിങ്കിഷ് എൻഹാൻസ്മെന്റിനും ഈ പ്രൊസീജർ ചെയ്യാവുന്നതാണ്. ചുണ്ടിന്റെ പിഗ്മെന്റേഷൻ അനുസരിച്ച് രണ്ടോ മൂന്നോ സിറ്റിങ്ങുകൾ ഇതിനായി വേണ്ടിവരും.
2. ലിപ്പ് ഡീ-പിഗ്മെന്റേഷൻ (Lip Depigmentation):
ഇത് ക്ലിനിക്കിൽ കസ്റ്റമൈസ് ചെയ്ത് ചെയ്യുന്ന മറ്റൊരു പ്രൊസീജറാണ്. ഓരോരുത്തരുടെയും ലൈഫ് സ്റ്റൈൽ, കഴിക്കുന്ന ആഹാരം, കുടിക്കുന്ന വെള്ളം തുടങ്ങിയ ഫാക്ടേഴ്സ് മനസ്സിലാക്കിയ ശേഷമാണ് ഇത് ചെയ്യുന്നത്. സ്കിന്നിൽ ചെയ്യുന്നതുപോലെ എക്സ്ക്ലൂസീവ് ആയി ലിപ്പിനായി മെഡിസിനുകൾ ഉപയോഗിച്ചുകൊണ്ട് കെമിക്കൽ ഫ്രീ ആയിട്ടാണ് ഈ ട്രീറ്റ്മെന്റ് ചെയ്യുന്നത്. 15 മുതൽ 20 ദിവസം ഇടവിട്ട് മൂന്ന് മുതൽ അഞ്ച് സിറ്റിങ്ങുകൾ വരെ ചെയ്യേണ്ടതായി വരാം. പിന്നീട് കൃത്യമായ മെയിന്റനൻസിലൂടെ കറുപ്പ് വരുന്നത് തടയാനും സാധിക്കും.
3. ലിപ്പ് കാർബൺ (Lip Carbon):
ചുണ്ടിന്റെ പിഗ്മെന്റേഷൻ മാറ്റാനും സ്കിൻ ടെക്സ്ചർ ഇമ്പ്രൂവ് ചെയ്യാനും വേണ്ടി ചെയ്യുന്ന മറ്റൊരു ട്രീറ്റ്മെന്റാണിത്. ഓരോരുത്തരുടെയും ചുണ്ടിന്റെ അവസ്ഥയ്ക്ക് അനുസരിച്ചായിരിക്കും ഇതിന്റെ ഫ്രീക്വൻസിയും സിറ്റിങ്ങുകളും തീരുമാനിക്കുന്നത്.
പ്രധാന കാര്യങ്ങളും മുൻകരുതലുകളും:
താരതമ്യേന ലിപ്പ് ന്യൂട്രലൈസേഷനാണ് കൂടുതൽ എക്സ്പെൻസീവ് ആയിട്ടുള്ളത്. ബാക്കി രണ്ടും അഫോർഡ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ളതാണ്.
ഇന്നത്തെ കാലത്ത് കുട്ടികൾ അടക്കമുള്ളവർ ഉപയോഗിക്കുന്ന ലിപ് ഗ്ലോസുകളും ഡാർക്ക് ലിപ് ലൈനേഴ്സും കാരണം ബോർഡറുകൾ കറുത്തുപോകുന്ന പ്രശ്നം കാണാറുണ്ട്.
സൺ പ്രൊട്ടക്ഷൻ ഉള്ള ലിപ് ബാമുകൾ ഉപയോഗിക്കുന്നത് ചുണ്ടുകൾ കറുത്തുപോകാതെ സംരക്ഷിക്കാൻ സഹായിക്കും. വെയിൽ അടിക്കുന്നത് ചുണ്ട് ഡാമേജ് ആകാനും കറുത്ത കുത്തുകൾ വീഴാനും കാരണമാകും എന്നതിനാൽ എപ്പോഴും ചുണ്ടിന് നല്ല പ്രൊട്ടക്ഷൻ നൽകേണ്ടതുണ്ട്.