Anishma Anilkumar, a young talent hailing from Kattakada

Anishma Anilkumar, a young talent hailing from Kattakada, Thiruvananthapuram, has captured the hearts of audiences across Malayalam and Tamil cinema with her infectious smile and remarkable acting journey. Initially facing skepticism and strict expectations from her government-employee parents who envisioned a civil engineering career for their only daughter, Anishma relentlessly pursued her passion for acting through countless auditions and rejections. Following her breakthrough in the Malayalam film Poovan, she transitioned into Tamil cinema, achieving a stellar hat-trick of hits with Sirai, Youth, and Motharathri, and earning praise from notable industry figures like Dhanush. Today, she stands as a rising star carving out unforgettable characters and cementing her place in the South Indian film industry.

അനിഷ്മ മലയാള സിനിമയെ അഭിമാനത്തിൽ എത്തിച്ച പെൺകുട്ടി! യുവതലമുറകളുടെ ഇടയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചോദിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത് നടി അനിഷ്മയെ പറ്റിയാണ് എന്ന് പറയാം. മലയാളിയായി ജനിച്ച് മലയാള സിനിമയിൽ നിന്ന് തുടങ്ങി ഇപ്പോൾ തമിഴ് സിനിമയിൽ എത്തിനിൽക്കുന്ന യുവതലമുറയുടെ പ്രിയപ്പെട്ട അനിഷ്മയുടെ ചിരി തന്നെയാണ് ഏറ്റവും കൂടുതൽ എല്ലാവരും ഏറ്റെടുക്കുന്നത്. അത് പറഞ്ഞത് ധനുഷ് തന്നെയായിരുന്നു; തമിഴ് സിനിമയുടെ സാക്ഷാൽ ധനുഷ് തന്നെ എത്തി അനിഷ്മയുടെ ചിരിയുടെ ഞാൻ ഫാൻ ആണ് എന്ന് പറഞ്ഞതോടെ തന്നെ ഇൻഡസ്ട്രി മുഴുവൻ താരത്തിനെ ഏറ്റെടുത്തു. തമിഴ് സിനിമയിൽ ഹാട്രിക് വിജയത്തിന്റെ തിളക്കമുണ്ട് ആ ചിരിക്ക്. തൊട്ടതെല്ലാം പൊന്നാക്കി അനിഷ്മയുടെ കഥ പറയുകയാണ് ഇപ്പോൾ തമിഴകം.

സിറ, യൂത്ത്, മോതരാത്രി എന്നീ മൂന്ന് ഹിറ്റുകൾക്ക് ശേഷം കാർത്തിക സംവിധായകൻ മാരി സെൽവരാജിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ‘മാകാളി’യിൽ എത്തി നിൽക്കുകയാണ് അനിഷ്മയുടെ യാത്ര. ഇനി പിടിച്ചാൽ കിട്ടാത്ത ദൂരത്തിലേക്ക് തമിഴ് സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് ഇപ്പോൾ അനിഷ്മ. ഒരിക്കലും നമുക്ക് മറക്കാനോ അല്ലെങ്കിൽ അത് കഴിഞ്ഞു മുന്നോട്ടു പോകാനോ ആകാത്ത കഥാപാത്രങ്ങൾ തന്ന്, അവസാനം തമിഴ് സിനിമയിൽ തന്നെ നെടുംതൂണായി നിൽക്കുന്ന ഒരു സ്ത്രീ കഥാപാത്രത്തിലേക്ക് അനിഷ്മ എത്തിയിരിക്കുന്നു എന്ന് നമുക്ക് പറയാൻ സാധിക്കുന്നു.

ഒരുപാട് റിജക്ഷനുകൾ ലഭിച്ചു തന്നെയാണ് അനിഷ്മ ഇവിടെ എത്തിയത്. ആദ്യം മുതൽക്കെ തന്നെ അനിഷ്മ തന്റെ ജീവിതത്തിൽ സ്വർണ്ണ കിരീടവും ചൂടി വന്ന പെൺകുട്ടിയല്ല. വീട്ടിൽ സമ്മതിക്കാൻ തന്നെ ഒരുപാട് ബുദ്ധിമുട്ടായിരുന്നു. പഠിച്ചു നല്ല ജോലി വാങ്ങി എല്ലാവരെയും പോലെ മുന്നോട്ടു നിൽക്കണമെന്ന് തന്നെ ആഗ്രഹിച്ചിരുന്ന പെൺകുട്ടിയാണ് അനിഷ്മ. എന്നാൽ അനിഷ്മയുടെ ആഗ്രഹം എപ്പോഴും സിനിമയായിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നതും ഇതേ കാര്യത്തെക്കുറിച്ച് തന്നെയാണെന്ന് പറയാം.

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ അനിഷ്മ അനിൽകുമാർ ഒട്ടും എളുപ്പമല്ലായിരുന്നു സിനിമയിലേക്ക് കടന്നുവരാൻ. വീട്ടുകാരെ ഒരുപാട് നിർബന്ധിച്ചു, വീട്ടുകാരോടൊപ്പം തന്നെ ഒരുപാട് കാര്യങ്ങൾ വാശി പിടിച്ചു. എല്ലാവരോടും കാര്യങ്ങൾ ചോദിച്ചിരുന്നു. എല്ലാവരും വാശിക്ക് നിന്നപ്പോൾ തന്നെ പട്ടിണി പോലും കിടന്നായിരുന്നു സിനിമയിലേക്ക് വന്നത് എന്ന് പറയാം. അങ്ങനെ ഒരു പെൺകുട്ടിയായിരുന്നു മടത്തിക്കോണത്ത് വീട്ടിലിരുന്ന സിനിമ കണ്ടുകാണ്ടാണ് അഭിനയ മോഹം തല്ക്ക് പിടിക്കുന്നത്. എണ്ണമറ്റ ഓഡിഷനുകൾക്കും തിരസ്കരങ്ങൾക്കും ഉള്ളിൽ മലയാള സിനിമ ‘പൂവനിലൂടെ’ ആ മുഖം ബിഗ് സ്ക്രീനിൽ തെളിഞ്ഞു.

സിനിമക്കായി നടന്നുതീർത്ത വഴികളെ കുറിച്ച് അനിഷ്മ പറയുന്നുണ്ട്: “കുഞ്ഞായിരുന്നപ്പോൾ മുതൽ നിർത്താതെ സിനിമ കണ്ടിരിക്കുമായിരുന്നു. അച്ഛനും അമ്മയും കരുതിയത് വെറും ടൈം പാസ് ആണെന്നാണ്. അന്നത്ര ഗൗരവമായിട്ടല്ലെങ്കിലും അഭിനയിക്കണം എന്നൊക്കെ ആഗ്രഹം വരാൻ തുടങ്ങി. അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥരാണ്, ഒറ്റമകളാണ് ഞാൻ. പഠിച്ചത് സിവില് എൻജിനീയറിങ് ആയതിനാൽ ആ മേഖലയിലേക്ക് തന്നെ കടക്കുമെന്നായിരുന്നു അവരുടെ ധാരണ. സിനിമാ മോഹം സീരിയസ് ആണെന്ന് അറിഞ്ഞതോടെ അവർ പ്രശ്നമാക്കി, പിന്നെ ഒരുവിധത്തിൽ സമ്മതിപ്പിച്ചെടുത്തു. എൻജിനീയറിങ് കഴിഞ്ഞതിനുശേഷം ഇനി മുന്നോട്ട് സിനിമ മതി എന്ന് തിരഞ്ഞെടുക്കുന്നു. ഓഡിഷനുകൾ എല്ലാം കൊച്ചിയിലാണ് നടക്കുന്നത്. ലോക്ക്ഡൗൺ സമയത്ത് പൂവൻ സിനിമയക്കായി ഓൺലൈൻ ഓഡിഷൻ വിളിച്ചതാണ് വഴിത്തിരിവായത്. 2021ൽ അവസരം കിട്ടി, ഒരുപാട് കരഞ്ഞു പറഞ്ഞിട്ടാണ് വീട്ടിൽ സമ്മതിച്ചത്. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ രണ്ടാം സിനിമ ലഭിച്ചു, പക്ഷേ മൂന്നാം സിനിമയക്കായി രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നു. അക്കാലത്തിനിടയിലും ഒരുപാട് ഓഡിഷനിൽ പങ്കെടുത്തു, റിജക്ഷൻ ആയിരുന്നു കൂടുതലും, ഐഡന്റിറ്റി പോലുമില്ലാത്ത അവസ്ഥയായിരുന്നു. തുടർർന്നാണ് മൂന്നാമത്തെ സിനിമയായ ‘മരണമാസ്’ അഭിനയിക്കുന്നത്. പിന്നീട് തുടർച്ചയായി സിനിമകൾ ലഭിച്ചു. സിനിമാ ജീവിതത്തിൽ അത്ര ഹാപ്പി അല്ലാത്ത നേരത്താണ് ‘സിറ’യുടെ ഓഡിഷന് വേണ്ടി സംവിധായകൻ സുരേഷ് രാജകുമാരി വിളിക്കുന്നത്. എല്ലാവരും ആഗ്രഹിക്കുന്ന ഒരു ഐഡിയൽ പാർട്ണർ ആയിരുന്നു സിറയിലെ കലയരസി. അത് കുറേ പേർക്ക് കണക്റ്റ് ആയി. സിറയിലെ ഒരു സീൻ കണ്ടിട്ടാണ് കെൻ കരുണാസ് ‘യൂത്തി’നു വേണ്ടി വിളിക്കുന്നത്. പിന്നാലെ ‘മോതരാത്രി’യും എത്തി. വലിയ സ്വീകരണമാണ് തമിഴ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.