Varicose veins are swollen, twisted, and enlarged veins that typically appear just beneath the surface of the skin on the legs, caused by weakened or damaged valves that fail to pump blood efficiently back to the heart. Common contributing factors include prolonged standing or sitting, pregnancy, aging, obesity, and family history, leading to symptoms such as aching pain, itching, heavy legs, and skin discoloration. Effective management and prevention strategies involve regular movement, low-impact exercise, weight control, elevating the legs, avoiding tight clothing around the waist, and using compression stockings to support healthy blood circulation.
വെരിക്കോസ് വെയിൻ: കാരണങ്ങളും പരിഹാരങ്ങളും
ഒരുപാട് ആളുകളെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് വെരിക്കോസ് വെയിൻ (Varicose Veins). പ്രത്യേകിച്ചും സ്ത്രീകളിലും, ബാർബർ ഷോപ്പുകളിലും മറ്റ് ജോലിസ്ഥലങ്ങളിലും മണിക്കൂറുകളോളം നിന്നു ജോലി ചെയ്യുന്നവരിലും, ഒരുപാട് നേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും ഈ പ്രശ്നം കൂടുതലായി കണ്ടുവരാറുണ്ട്. കാലുകളിൽ ഞരമ്പുകൾ തടിച്ചും പിണഞ്ഞും കിടക്കുന്ന ഈ അവസ്ഥ ശരീരത്തിന് വലിയ അസ്വസ്ഥതകളും വേദനയും ഉണ്ടാക്കാറുണ്ട്.
എന്താണ് വെരിക്കോസ് വെയിൻ?
നമ്മുടെ ശരീരത്തിലെ ഹൃദയം രക്തത്തെ നല്ല ശക്തിയോടെ താഴേക്ക് പമ്പ് ചെയ്യുന്നു. എന്നാൽ താഴെ പോയ രക്തം തിരിച്ച് മുകളിലേക്ക് കയറ്റിവിടേണ്ടത് ചെറിയ വാൽവുകളുള്ള രക്തക്കുഴലുകളിലൂടെയാണ് (രക്തം മുകളിലേക്ക് പോകുമ്പോൾ താഴേക്ക് തിരിച്ചുപോകാതിരിക്കാൻ സഹായിക്കുന്ന വാൽവുകൾ). നാം കാലുകൾ അനക്കുമ്പോൾ പേശികൾ സങ്കോചിച്ചാണ് (contract ചെയ്ത്) ഈ രക്തം മുകളിലേക്ക് കയറുന്നത്.
എന്നാൽ, മണിക്കൂറുകളോളം കാലുകൾ അനക്കാതെ നിൽക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോൾ പേശികളുടെ പ്രവർത്തനം നടക്കാതെ വരുന്നു. ഇതുമൂലം രക്തം മുകളിലേക്ക് പോകാതെ അവിടെത്തന്നെ കെട്ടിക്കിടക്കുകയും, ഞരമ്പുകളിലെ വാൽവുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. തൽഫലമായി രക്തക്കുഴലുകൾ വീർത്തുതുടങ്ങുകയും, അതിനെ നാം വെരിക്കോസ് വെയിൻ എന്ന് വിളിക്കുകയും ചെയ്യുന്നു.
പ്രധാന കാരണങ്ങൾ
നീണ്ടുനിൽക്കുന്ന നിൽപ്പ് അല്ലെങ്കിൽ ഇരുപ്പ്: ജോലിയുടെ ഭാഗമായി ഏറെ നേരം നിന്നുയോ ഇരുന്നോ ജോലി ചെയ്യുന്നത്.
ഗർഭാവസ്ഥ: ഗർഭകാലത്ത് വയർ വലുതാകുമ്പോൾ ഉണ്ടാകുന്ന ഇൻട്രാ-അബ്ഡോമിനൽ പ്രഷർ കാരണം രക്തം മുകളിലേക്ക് കയറുന്നതിന് തടസ്സം നേരിടുന്നു (പ്രസവത്തിന് ശേഷം ഇത് സാധാരണയായി മാറുമെങ്കിലും ചിലരിൽ നിലനിൽക്കാറുണ്ട്).
പ്രായം: പ്രായം കൂടുന്തോറും പേശികൾക്ക് ബലക്ഷയം ഉണ്ടാകുന്നത് സാധ്യത കൂട്ടുന്നു.
പാരമ്പര്യം: മാതാപിതാക്കൾക്ക് വെരിക്കോസ് വെയിൻ ഉണ്ടെങ്കിൽ മക്കൾക്കും വരാനുള്ള സാധ്യത കൂടുതലാണ്.
അമിതവണ്ണം (Obesity): അമിതഭാരം രക്തയോട്ടത്തിന് തടസ്സമാകുന്നു.
മറ്റ് ആരോഗ്യപ്രശ്നങ്ങളായ ഡി.വി.ടി (Deep Vein Thrombosis) അല്ലെങ്കിൽ വയറിനകത്തുണ്ടാകുന്ന മുഴകൾ എന്നിവയും ഇതിന് കാരണമാകാറുണ്ട്.
പ്രധാന ലക്ഷണങ്ങൾ
കാലുകളിൽ ചൊറിച്ചിലും കഠിനമായ വേദനയും.
ഞരമ്പുകൾ തടിച്ചു തണർത്തു നിൽക്കുക.
കാലുകൾക്ക് അമിതമായ ഭാരവും കനവും തോന്നുക.
രക്തയോട്ടം കുറയുന്നത് മൂലം കാലിന്റെ തൊലിക്ക് കറുത്ത നിറം ബാധിക്കുക.
പ്രതിരോധ മാർഗ്ഗങ്ങളും വ്യായാമങ്ങളും
ജോലിയിലെ രീതികൾ മാറ്റുക: ബാർബർ ഷോപ്പുകളിലോ മറ്റ് ജോലികളിലോ ഉള്ളവർ ഇടയ്ക്ക് അല്പം നടക്കുകയോ അല്പനേരം വിശ്രമിക്കുകയോ ചെയ്യുക. ഇരുന്നു ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക.
കാലുകൾ ഉയർത്തി വെക്കുക: കിടക്കുമ്പോൾ കാലിന്റെ താഴെ തലയണ വെച്ചുയർത്തുക. ഇരിക്കുമ്പോൾ കാലുകൾ നീട്ടി വെക്കാൻ ശ്രദ്ധിക്കുക.
പ്രത്യേക വ്യായാമം: നിൽക്കുന്ന സമയത്തോ ജോലി ചെയ്യുന്നതിനിടയിലോ കാലിന്റെ വിരലുകൾ നിലത്ത് ഊന്നി മടമ്പ് ഭാഗം (heel) മുകളിലേക്കും താഴേക്കും പൊക്കി ചെയ്യുന്ന വ്യായാമങ്ങൾ ഇടയ്ക്കിടെ ചെയ്യുക. ഇത് കാലിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും.
ഭാരം നിയന്ത്രിക്കുക: അന്നജവും മധുരവും കുറച്ച്, പ്രോട്ടീനും പച്ചക്കറികളും ഉൾപ്പെടുത്തി ദിവസവും 20 മിനിറ്റെങ്കിലും വ്യായാമം ചെയ്ത് ശരീരഭാരം കുറയ്ക്കുക.
ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക: അരഭാഗത്ത് ടൈറ്റ് ആയ ബെൽറ്റോ ഇലാസ്റ്റിക് വസ്ത്രങ്ങളോ ഉപയോഗിക്കുന്നത് രക്തയോട്ടത്തെ തടസ്സപ്പെടുത്തും. അതിനാൽ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
കംപ്രഷൻ സോക്സ് (Compression Socks): ഓൺലൈനിലോ സർജിക്കൽ ഷോപ്പുകളിലോ ലഭിക്കുന്ന കംപ്രഷൻ സോക്സുകൾ ഉപയോഗിക്കുന്നത് ഞരമ്പുകൾ വീർത്തുനിൽക്കുന്നത് തടയാനും രക്തയോട്ടം സുഗമമാക്കാനും സഹായിക്കും.
ചികിത്സാ മാർഗ്ഗങ്ങൾ
വാൽവുകൾക്ക് പൂർണ്ണമായി കേടുപാടുകൾ സംഭവിച്ചുകഴിഞ്ഞാൽ മരുന്നുകൾ കൊണ്ട് മാത്രം അവ പൂർവ്വസ്ഥിതിയിലാക്കാൻ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, നീര് കുറയ്ക്കാനും വേദന മാറ്റാനും രക്തയോട്ടം കൂട്ടാനും മരുന്നുകളും ഹോമിയോപ്പതി ചികിത്സകളും ലഭ്യമാണ്. രോഗം തുടക്കത്തിൽ തന്നെ അതായത് ചെറിയ ഞരമ്പുകൾ (സ്പൈഡർ വെയിൻ പോലെ) കാണുന്ന ഘട്ടത്തിൽ തന്നെ ചികിത്സ ആരംഭിച്ചാൽ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ രോഗം മൂർമ്മിച്ച് മുറിവുകളോ പൊട്ടി ഒലിക്കലോ ഉണ്ടായാൽ ലേസർ ചികിത്സ, ഫോം ട്രീറ്റ്മെന്റ് അല്ലെങ്കിൽ സർജറി തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരും. അതിനാൽ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടർന്ന് വെരിക്കോസ് വെയിൻ വരാതെ ശ്രദ്ധിക്കുക.