The Kerala state government has initiated a strict verification drive for BPL and AAY (Antyodaya Anna Yojana) ration cards, urging individuals who no longer meet the eligibility criteria to surrender their cards by the end of December 2026. This move comes as many eligible citizens are currently left outside priority lists, while families whose financial conditions have improved—such as those with government jobs, income tax payers, owners of four-wheeler vehicles, families with homes exceeding 1,000 square feet, or those possessing over an acre of land—continue to hold priority cards. The government has provided a two-month grace period to surrender ineligible cards voluntarily or remove names of deceased family members through Akshaya centers or Taluk Supply Offices, thereby avoiding severe legal penalties, fines, and retrospective recovery of benefits.
നമ്മുടെയെല്ലാം വീടുകളിൽ റേഷൻ കാർഡുകൾ ഉണ്ടാകാറുണ്ട്. സാമ്പത്തിക മാനദണ്ഡങ്ങൾ അനുസരിച്ച് പല വിഭാഗങ്ങളിലാണ് ഇവ ഉൾപ്പെടുത്തിയിട്ടുള്ളത്. സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ മുൻഗണനയും സൗജന്യ ആനുകൂല്യങ്ങളും ലഭിക്കുന്ന ബി.പി.എൽ (BPL) അല്ലെങ്കിൽ എ.എ.വൈ (AAY) റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ അറിയിപ്പ് ഗൗനിക്കാതിരുന്നാൽ സർക്കാരിന്റെ കർശന പരിശോധനയിൽ പിടിവീഴാനും, ഇതുവരെ കൈപ്പറ്റിയ ആനുകൂല്യങ്ങൾ സർക്കാരിന്റെ പിഴയും പലിശയും ചേർത്ത് തിരിച്ചടക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ടായേക്കാം.
2026 ഡിസംബർ മാസാവസാനത്തിന് മുൻപ് അർഹതയില്ലാത്തവർ തങ്ങളുടെ റേഷൻ കാർഡുകൾ സറണ്ടർ ചെയ്യണമെന്നാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. അർഹതയുള്ള അനേകം ആളുകൾ നിലവിൽ ബി.പി.എൽ/എ.എ.വൈ കാർഡുകൾ ഇല്ലാതെ എ.പി.എൽ കാർഡിനായി കാത്തിരിക്കുന്ന അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ, മുൻകാലങ്ങളിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കാർഡ് എടുത്തതെങ്കിലും, പിന്നീട് കുടുംബത്തിന്റെ സാമ്പത്തിക നില ഉയർന്നവർ (മക്കൾക്ക് ജോലി ലഭിച്ചത്, ഉയർന്ന വിദ്യാഭ്യാസം നേടി ഉന്നത പദവികളിൽ എത്തിയത്, കൃഷിഭൂമി വാങ്ങിയത് തുടങ്ങിയവ) ഈ നിയമ പരിധിയിൽ വരും.
റേഷൻ കാർഡ് സറണ്ടർ ചെയ്യേണ്ടതോ അല്ലെങ്കിൽ ഒഴിവാക്കേണ്ടതോ ആയ പ്രധാന മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്:
ഉദ്യോഗസ്ഥർ: സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുള്ളവർ ബി.പി.എൽ/എ.എ.വൈ കാർഡുകളിൽ ഉണ്ടാകാൻ പാടില്ല.
പെൻഷൻകാർ: സർവീസ് പെൻഷൻ വാങ്ങുന്നവർ ഈ കാർഡുകളിൽ ഉൾപ്പെടാൻ പാടില്ല.
നികുതിദായകർ: സർക്കാരിലേക്ക് ആദായനികുതി (Income Tax) അടയ്ക്കുന്നവർ ഉണ്ടാകാൻ പാടില്ല.
വാഹനങ്ങൾ: ഉപജീവന മാർഗത്തിനല്ലാതെ നാല് ചക്ര വാഹനങ്ങളും ചെറിയ കാറുകളും വീടുകളിൽ ഉണ്ടാകാൻ പാടില്ല.
വീടിന്റെ വിസ്തീർണം: വീടിന് 1,000 സ്ക്വയർ ഫീറ്റോ അതിൽ കൂടുതലോ വിസ്തീർണം ഉണ്ടാകാൻ പാടില്ല.
ഭൂമിയുടെ അളവ്: ഗുണഭോക്താവിന്റെയോ കുടുംബത്തിന്റെയോ പേരിൽ ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകാൻ പാടില്ല.
വരുമാനം: റേഷൻ കാർഡിലെ ഏതെങ്കിലും ഒരാളിന് 25,000 രൂപയോ അതിൽ കൂടുതലോ പ്രതിമാസ ശമ്പളം ഉണ്ടാകാൻ പാടില്ല. ഡോക്ടർമാർ, എൻജിനീയർമാർ, അഡ്വക്കേറ്റ്മാർ, ചാർട്ടേർഡ് അക്കൗണ്ടന്റുകൾ തുടങ്ങിയ പ്രൊഫഷണൽ ജോലിയുള്ളവരും വിദ്യാഭ്യാസമുള്ളവരും ഈ കാർഡിൽ പാടില്ല.
വിദേശ ജോലി: വിദേശത്ത് ജോലിയുള്ളവർ കുടുംബത്തിൽ ഉണ്ടാകാൻ പാടില്ല.
ഇതിൽ ഏതെങ്കിലും ഒരു മാനദണ്ഡം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് റേഷൻ കാർഡ് സറണ്ടർ ചെയ്യേണ്ടതാണ്. ആധാർ അധിഷ്ഠിത പരിശോധനകളും ഫീൽഡ് തല വെരിഫിക്കേഷനുകളും ഇതിനായി നടക്കുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങൾ അല്ലെങ്കിൽ കോമൺ സർവീസ് സെന്ററുകൾ മുഖേനയോ, നേരിട്ട് താലൂക്ക് സപ്ലൈ ഓഫീസുമായോ ബന്ധപ്പെട്ട് ഓൺലൈനായി റേഷൻ കാർഡ് സറണ്ടർ ചെയ്യാവുന്നതാണ്. ഇതിലൂടെ ഭാവിയിലുണ്ടാകുന്ന വലിയ നിയമനടടികളിൽ നിന്നും പിഴകളിൽ നിന്നും ഒഴിവാകാൻ സാധിക്കും. കൂടാതെ, അർഹതയുള്ള യഥാർത്ഥ കുടുംബങ്ങൾക്ക് ബി.പി.എൽ റേഷൻ കാർഡുകൾ ലഭിക്കുന്നതിനും ഈ നടപടി സഹായകരമാകും.