traditional ritual aimed

Placing a glass of water by your bedside before sleeping is a traditional ritual aimed at clearing negative energy and attracting prosperity, according to Sanatana Dharma principles where water represents one of the five essential elements. As you sleep, your subconscious mind remains active while your body rests, allowing the water to absorb lingering negative energies and anxieties that might otherwise block financial growth and peace of mind. By setting a glass of clean water near your bed with a clear, positive intention and disposing of it properly the next morning away from your living space, you can help eliminate mental stress, remove obstacles to wealth, and invite positive energy into your life.

നമസ്കാരം ഏവർക്കും ക്ഷേത്രപുരാണത്തിന്റെ പുതിയൊരു അധ്യായത്തിലേക്ക് സ്വാഗതം. ജലവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഈ അധ്യായത്തിലൂടെ വിശദമാക്കുന്നത്. ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് ജലം നിങ്ങളുടെ കിടപ്പുമുറിയിൽ വെക്കുകയാണെങ്കിൽ, രാവിലെ ഉണർന്നു നോക്കുമ്പോഴേക്കും ജീവിതത്തിൽ ചില അത്ഭുതകരമായ മാറ്റങ്ങൾ വന്നുചേരും.

നമ്മുടെ ജീവിതത്തിൽ എത്രതന്നെ കഠിനാധ്വാനം ചെയ്തിട്ടും അർഹമായ സമ്പത്ത് എത്തിച്ചേരാത്ത അവസ്ഥ, കൈകളിലേക്ക് വരുന്ന പണം പെട്ടെന്ന് നഷ്ടപ്പെട്ടുപോകുന്ന സാഹചര്യം, അകാരണമായ ഭയം, മാനസിക ഉൽക്കണ്ടകൾ, വിഷമകരമായ സാഹചര്യങ്ങൾ എന്നിവ അനുഭവിക്കുന്നവർക്ക് ഈ കർമ്മത്തിലൂടെ വലിയൊരു പരിഹാരം കണ്ടെത്താനാകും. പൂർണ്ണ വിശ്വാസത്തോടെയും സമർപ്പണത്തോടെയും വേണം ഇത് ചെയ്യാൻ. പഞ്ചഭൂതങ്ങളിൽ ഒന്നായ ജലത്തിന് നമ്മെ ശുദ്ധീകരിക്കാനും ദോഷങ്ങളെ കഴുകിക്കളയാനുമുള്ള പ്രത്യേക ശക്തിയുണ്ട്.

നാം ഉറങ്ങുമ്പോൾ ശരീരം വിശ്രമാവസ്ഥയിലാണെങ്കിലും ഉപബോധമനസ്സ് ഉണർന്നിരിക്കും. ഈ സമയം നമ്മിൽ നിന്നും പുറത്തുവരുന്ന നെഗറ്റീവ് ഊർജ്ജത്തെ ആഗിരണം ചെയ്യുവാൻ വെള്ളത്തിന് സാധിക്കും.

ഇത് ചെയ്യേണ്ട വിധം:
ചില്ലുകൊണ്ടോ ചെമ്പുകൊണ്ടോ നിർമ്മിച്ച ശുദ്ധമായ ഒരു ഗ്ലാസ് എടുക്കുക. പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കുക.

കിണറ്റിലെ വെള്ളം ലഭ്യമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. പൈപ്പ് വെള്ളവും ഉപയോഗിക്കാവുന്നതാണ്.

ഉറങ്ങാൻ പോകുന്നതിനു മുൻപ് കൈകാലുകളും മുഖവും കഴുകി ശുദ്ധിയോടെ ഈ വെള്ളം ഗ്ലാസിലെടുക്കുക.

ഗ്ലാസ് കയ്യിൽ പിടിച്ചുകൊണ്ട്, “എന്നെ ബാധിച്ചിരിക്കുന്ന എല്ലാ നെഗറ്റീവ് ഊർജ്ജങ്ങളും ഈ ജലത്തിലേക്ക് സ്വീകരിക്കപ്പെടട്ടെ” എന്ന് പൂർണ്ണ ആത്മവിശ്വാസത്തോടെയും ഭക്തിയോടെയും പ്രാർത്ഥിക്കുക.

ഈ ഗ്ലാസ് ബെഡ്റൂമിലെ ടീപോയിലോ അല്ലെങ്കിൽ കിടക്കുന്ന കട്ടിലിന്റെ അടിഭാഗത്തോ സുരക്ഷിതമായി വെക്കുക.

പിറ്റേദിവസം രാവിലെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
രാവിലെ ഉണർന്നതിനു ശേഷം ആ വെള്ളത്തിലേക്ക് നോക്കുക. വെള്ളത്തിന് അസ്വാഭാവികമായ നിറവ്യത്യാസമോ ചെറിയ കുമിളകളോ കാണപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് ചുറ്റും ശക്തമായ നെഗറ്റീവ് ഊർജ്ജം ഉണ്ടായിരുന്നുവെന്നും അത് ആ ജലം പൂർണ്ണമായി ആഗിരണം ചെയ്തിരിക്കുന്നുവെന്നും മനസ്സിലാക്കാം.

ഈ വെള്ളം ഒരിക്കലും വീടിനുള്ളിലെ സിങ്കിലോ മറ്റോ കളയരുത്. പകരം വീടിന് പുറത്ത് ആരും ചവിട്ടാത്ത സ്ഥലത്തോ ഏതെങ്കിലും മരത്തിന്റെയോ ചെടിയുടെയോ ചുവട്ടിലോ ഒഴിച്ചു കളയുക. അതിനുശേഷം കൈകാലുകൾ കഴുകി വീണ്ടും വീടിനുള്ളിൽ പ്രവേശിക്കാം. ശക്തമായ ദോഷാനുഭവങ്ങൾ ഉള്ളവർക്ക് തുടർച്ചയായി 21 ദിവസവും, പിന്നീട് എല്ലാ മാസവും ഒന്നോ രണ്ടോ തവണ മുടക്കം കൂടാതെയും ഇത് ചെയ്യാവുന്നതാണ്. മാനസിക പിരിമുറുക്കങ്ങൾ അകറ്റി ഐശ്വര്യവും സമാധാനവും കണ്ടെത്താൻ ഇത് ഏറെ സഹായിക്കും.