The India Meteorological Department (IMD) has extended the rain warning across Kerala for the next five days, placing several districts under a yellow alert. Isolated heavy showers accompanied by lightning are expected in various parts of the state. Authorities have urged residents to remain vigilant, as water levels in reservoirs and dams are rising due to heavy catchment area rainfall, even in areas where immediate rainfall might appear low.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ വിവിധ ദിവസങ്ങളിലായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
മഴ കുറവാണെന്ന് കരുതി ജലാശയങ്ങളിലോ ഡാമുകളുടെ സമീപത്തോ ഇറങ്ങുന്നത് അപകടകരമാണ്. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനാൽ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുകയും ജലാശയങ്ങളിൽ പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.