In Bigg Boss Malayalam Season 8, one of the most popular and widely accepted bonds is the connection between Thashi and Neha. Unlike other contestants who might fake relationships or use love combos just for the sake of the game, viewers quickly realized their bond was genuine, earning them massive support. A couple of days prior, Neha confessed her feelings to Thashi, though she had previously expressed concern that the situation might cause serious issues back home. Following the release of yesterday’s promo, the gravity of that concern became painfully clear: in a historic first for the show, a contestant’s parents personally arrived on the Bigg Boss platform during a weekend episode. Expressing deep disappointment and demanding her exit, Neha’s parents confronted her for ignoring their boundaries and playing a game they explicitly warned her against, leaving Neha in tears.
ബിഗ് ബോസ് മലയാളം സീസൺ എയറ്റിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ അംഗീകരിച്ച ഒരു കോംബോയാണ് ഈ സീസണിലെ താശിയും നേഹയും ആയിട്ടുള്ളത്. താശിയും നേഹയും മറ്റുള്ള മത്സരാർത്ഥികളെ പോലെ വെറുതെ ലവ് കോംബോ എടുത്ത് ജയിക്കാൻ വേണ്ടി കളിക്കുന്നതല്ല എന്ന് നേരത്തെ തന്നെ മനസ്സിലാക്കിയ ആരാധകർ ഇവർക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനു മുൻപാണ് നേഹ താഷിയോട് തന്റെ പ്രണയം തുറന്നു പറഞ്ഞത്. പക്ഷേ ഈ ഒരു വിഷയം വീട്ടിൽ വലിയൊരു പ്രശ്നമാകുമെന്ന് താഷിയോട് നേഹ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു.
എന്നാൽ ഇന്നലത്തെ ബിഗ് ബോസിന്റെ പ്രമോ വന്നതിന് തൊട്ടുപിന്നാലെ അത് എത്രമാത്രം ഭയാനകമാണെന്ന് ഏവർക്കും മനസ്സിലായ ഒന്ന് തന്നെയാണ്. ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു മത്സരാർത്ഥിയുടെ വീട്ടിൽ നിന്നും ആളുകൾ ബിഗ് ബോസ് പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്. അതും വീക്കെൻഡ് എപ്പിസോഡിന്റെ ഭാഗമായി കാരണം തങ്ങൾക്ക് ഇഷ്ടപ്പെടാത്ത രീതിയിലാണ് തങ്ങളുടെ മകൾ നേഹ അവിടെ കളിക്കുന്നതെന്നും അതുകൊണ്ടുതന്നെ നേഹയെ കൂട്ടിക്കൊണ്ടു പോകാനാണ് നേഹയുടെ അച്ഛനും അമ്മയും അവിടെ എത്തിയിരിക്കുന്നത്.
“നിന്നോട് ഞങ്ങൾ എന്ത് കളിയാണ് കളിക്കരുത് എന്ന് പറഞ്ഞോ അത് തന്നെയാണ് നീ ഇപ്പോൾ അവിടെ കളിച്ചുകൊണ്ടിരിക്കുന്നത്. നീ എത്ര വിഷമിക്കുന്നുവോ അതിന്റെ പത്തിരട്ടി വിഷമമാണ് ഇപ്പോൾ ഈ ഉമ്മ്ക്കുള്ളത്. ഒരിക്കലും ഇങ്ങനെയൊന്നും നിന്നിൽ നിന്നും ഞാൻ പ്രതീക്ഷിച്ചില്ല” എന്നാണ് ഉമ്മയും വാപ്പയും കൂടി നേഹയോട് പറയുന്നത്. നേഹ ഇതൊക്കെ കേട്ട് പൊട്ടിക്കരയുകയായിരുന്നു. ഒരു പ്ലാറ്റ്ഫോമിൽ പോയാൽ കളിക്കേണ്ട രീതികൾ ഉണ്ടെന്നും അതിനനുസരിച്ചല്ല നേഹ കളിക്കുന്നത് എന്നൊക്കെ പല രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, പക്ഷേ ഇതൊക്കെ മകളുടെ സ്വാതന്ത്ര്യത്തിന് വിട്ടു നൽകണമെന്ന് പറയുന്നവരുമുണ്ട്. അതേസമയം ഉമ്മയുടെയും വാപ്പയുടെയും വിഷമം മനസ്സിലാക്കിയും ഒരുപാട് പേർ പിന്തുണ നൽകുന്നുണ്ട്.