television actor Rajeev Parameshwar

Popular Malayalam television actor Rajeev Parameshwar, affectionately known by fans as the “Mammootty of the small screen” and the “Santhoor Daddy” due to his evergreen looks and striking resemblance to the superstar, has been winning hearts on social media alongside his family. With a remarkable career spanning over 26 years across films and hit television serials—most notably playing the beloved character Balan in Asianet’s blockbuster series Santhanam—Rajeev continues to be a household favorite. Recently, new family photos featuring Rajeev with his wife Deepa and their children, Atharva and his elder daughter Sivanya, have gone viral. Fans are particularly amazed by how much Sivanya has grown, standing almost as tall as her father and looking more like a close friend than a daughter, reflecting Rajeev’s youthful charm and the close-knit happiness of their family.

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങളിൽ ഒരാളാണ് നടൻ രാജീവ് പരമേശ്വരൻ. മോഡലിങ്ങിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം കഴിഞ്ഞ 26 വർഷത്തിലേറെയായി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലുമായി സജീവമായി തുടരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ‘സാന്ത്വനം’ എന്ന ഹിറ്റ് പരമ്പരയിലെ ബാലൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമാണ് അദ്ദേഹം നേടിയെടുത്തത്. ബാലകൃഷ്ണൻ എന്നാണ് കഥാപാത്രത്തിന്റെ പേരSെങ്കിലും ഏവരും അദ്ദേഹത്തെ സ്നേഹത്തോടെ ‘ബാലൻചേട്ടൻ’ എന്നാണ് വിളിക്കുന്നത്.

തന്റെ ലുക്കും സ്റ്റൈലും കൊണ്ട് മലയാളികൾ ‘മിനിസ്ക്രീനിലെ മമ്മൂട്ടി’ എന്നും ‘സന്തൂർ ഡാഡി’ എന്നും വിശേഷിപ്പിക്കുന്ന രാജീവ് പരമേശ്വരന്റെ പുതിയ കുടുംബ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭാര്യ ദീപയ്ക്കും മക്കളായ ശിവന്യക്കും അഥർവനുമൊപ്പമുള്ള സന്തോഷനിമിഷങ്ങൾ അദ്ദേഹം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇതിൽ രാജീവിന്റെ മൂത്തമകൾ ശിവന്യ അച്ഛനോളം വളർന്നത് ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അച്ഛനൊപ്പം നിൽക്കുമ്പോൾ ഇവർ അച്ഛനും മകളുമാണോ അതോ കൂട്ടുകാരാണോ എന്ന് സംശയിച്ചുപോകും വിധമാണ് ശിവന്യയുടെ വളർച്ച. ഇന്നും ചെറുപ്പവും ചുറുചുറുപ്പും നിലനിർത്തുന്ന രാജീവിനൊപ്പം മകൾ വളർന്നു നിൽക്കുന്ന ചിത്രങ്ങൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും ആരാധകർ വളരെ സ്നേഹത്തോടെയാണ് സ്വീകരിക്കാറുള്ളത്.