tearful farewell to Abhiram

A heartbreaking sequence of events unfolded in Thiruvananthapuram as friends, family, and political leaders gathered to bid a final tearful farewell to Abhiram, a Plus One student who was brutally murdered in Pangappara, Sreekaryam. The young boy’s body was recovered packed in a sack in a vacant plot, sending shockwaves across the local community. Abhiram’s mother rushed home from Dubai, while his sister arrived from Saudi Arabia, only to collapse in unbearable grief alongside his heartbroken father upon seeing his mortal remains. Desperate screams from his close friends and schoolmates echoed throughout the home as they paid their last respects. Police investigations and preliminary autopsy reports revealed that Abhiram was lured via a phone call and succumbed to fatal injuries inflicted by severe physical assault and strangulation, leading to the apprehension of three suspects, including a minor.

അഭിരാമിന് കണ്ണീരോടെ വിട നല്‍കി നാട്: ഉറ്റസുഹൃത്തുക്കളുടെയും മാതാപിതാക്കളുടെയും വിലാപം കണ്ടുനിന്നവരുടെ നെഞ്ചുരുക്കി ശ്രീകാര്യം പാങ്ങപ്പാറയിൽ ദാരുണമായി കൊല്ലപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥി എം.ഡി. അഭിരാമിന്റെ വിലാപയാത്രയും സംസ്കാരച്ചടങ്ങുകളും വൻ ജനസഞ്ചയത്തെ സാക്ഷിയാക്കി കണ്ണീരിലമർന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം പാങ്ങപ്പാറ ഹെഡ് സെന്ററിന് സമീപമുള്ള വസതിയിലേക്ക് മൃതദേഹം എത്തിച്ചപ്പോൾ കണ്ടുനിന്നവരുടെ നെഞ്ചുപൊട്ടുന്ന കാഴ്ചകൾക്കാണ് നാട് സാക്ഷ്യം വഹിച്ചത്.

വിദേശത്തുനിന്നും വാർത്തയറിഞ്ഞ് ഓടിയെത്തിയ മാതാപിതാക്കളുടെയും സഹോദരിയുടെയും വിലാപം കണ്ടുനിന്ന ഏവരെയും കണ്ണീരിലാഴ്ത്തി. ദുബായിൽ ജോലി ചെയ്യുന്ന അമ്മ ധർമ്മജയും സൗദിയിൽ നിന്നെത്തിയ സഹോദരി ആര്യയും അച്ഛൻ മധുകുമാറും മൃതദേഹത്തിനരികിൽ തളർന്നുവീണു. മകന്റെ മുഖത്തെ മർദ്ദനമേറ്റ പാടുകൾ കണ്ടതോടെ അമ്മ ബോധരഹിതയായി വീണു.

“എന്റെ ജീവൻ എടുക്കാൻ വന്നവർ നിന്നെയാണല്ലോ കൊണ്ടുപോയത്…” എന്ന് പറഞ്ഞ് അഭിരാമിന്റെ മൃതദേഹത്തിനരികിൽ ഉറ്റസുഹൃത്ത് ഉറക്കെ നിലവിളിച്ചത് അവിടെയുണ്ടായിരുന്ന എല്ലാവരെയും വിങ്ങിപ്പൊട്ടിച്ചു. അവസാനമായി തങ്ങളുടെ പ്രിയ കൂട്ടുകാരനെ ഒരുനോക്ക് കാണാൻ കേശവദാസപുരം എൻ.എസ്.എച്ച്.എസ്.എസിലെ സഹപാടികളും അധ്യാപകരും നൂറുകണക്കിന് നാട്ടുകാരും ഒഴുകിയെത്തി. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് ഉച്ചയോടെ കഴക്കൂട്ടം ശാന്തിതീരം സ്മശാനത്തിൽ ഭൗതികശരീരം സംസ്കരിച്ചു.

ക്രൂരമായ മർദ്ദനവും കൊലപാതകവും

ഫോൺ ചെയ്ത് വിളിച്ചുവരുത്തിയ ശേഷമാണ് പ്രതികൾ അഭിരാമിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. പാങ്ങപ്പാറ പേരൂരിലെ ഒഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിലാണ് തിങ്കളാഴ്ച വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്.

അഭിരാമിന്റെ തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും ഗുരുതരമായ ക്ഷതമേറ്റ പാടുകൾ ഉണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. മർദ്ദനത്തിന് ശേഷം കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ ഒന്നാം പ്രതിയായ 17-കാരൻ പൂജപ്പുര ഒബ്സർവേഷൻ ഹോമിലാണ്. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികളെ കോടതി റിമാൻഡ് ചെയ്തു.