For the past seven years, singer Rimi Tomy has been supported by her brother, sister, and family through all her travels and endeavors. However, she and her family were deeply praying for a life partner to enter her life so she wouldn’t have to face it alone. That search ultimately led her to Libin Mathew, a Malayali who grew up in Mumbai, whom she first connected with over a phone call on March 10th. Their bond quickly grew, leading to an in-person meeting just four days later, and setting the stage for their upcoming wedding on November 14th in Mumbai.
കഴിഞ്ഞ ഏഴു വർഷമായി റിമിക്കൊപ്പം ചേട്ടനും ചേച്ചിയും കുടുംബവും എല്ലാം എന്തിനും ഏതിനും ഒപ്പമുണ്ട്. യാത്രകളിൽ എല്ലാം ചേട്ടനാണ് എപ്പോഴും കൂടെയുള്ളത്. എന്നാൽ ജീവിതത്തിൽ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഒരു ലൈഫ് പാർട്ണർ വേണം, അങ്ങനെ ഒരാൾ ജീവിതത്തിലേക്ക് വരണം, ആ തിരഞ്ഞെടുപ്പ് തെറ്റായി പോവുകയും ചെയ്യരുത്. അതുകൊണ്ടുതന്നെ നല്ലൊരാളെ ജീവിതത്തിലേക്ക് കൂടെ കൂട്ടാനും അങ്ങനെ ഒരാൾ വരാനുമുള്ള പ്രാർത്ഥനയിലായിരുന്നു റിമിയും വീട്ടുകാരും എല്ലാം.
ആ അന്വേഷണമാണ് മലയാളി ആണെങ്കിൽ കൂടിയും മുംബൈയിൽ വളർന്ന ലിബിനിലേക്ക് എത്തിയത്. ആദ്യം ഇരുവരും സംസാരിച്ചത് ഫോൺ കോളിൽ ആയിരുന്നു. മാർച്ച് പത്താം തീയതി ആയിരുന്നു അത്. ആദ്യ ഫോൺ കോളിലൂടെ തന്നെ ലിബിൻ റിമിയുടെ ഹൃദയം കീഴടക്കി എന്ന് പറയാം. തുടർന്ന് നാലാം നാൾ നേരിൽ കണ്ടുള്ള കൂടിക്കാഴ്ചയും നടന്നു. ഒരാൾക്ക് വേണ്ടി പ്രാർത്ഥനയോടെ റിമി കാത്തിരുന്ന സമയത്തായിരുന്നു ലിബിന്റെ ആ അപ്രതീക്ഷിതമായ വരവും സംഭവിച്ചത്.
തുടർന്ന് ലിബിന്റെ ട്രെയിനിങ്ങിലായിരുന്നു റിമിയുടെ ജിം പ്രാക്ടീസ്. ജീവിതത്തോടുള്ള ലിബിന്റെ കാഴ്ചപ്പാടാണ് റിമിയെ ഏറ്റവുമധികം ആകർഷിച്ചത്. പണമോ പ്രശസ്തിയോ ഒന്നും ആഗ്രഹിക്കാത്ത, ജിമ്മിനെ ദൈവമായി കണക്കാക്കുന്ന ആ മനസ്സാണ് റിമിയുടെ ഹൃദയം കീഴടക്കിയത്. വിദേശത്തും ഇന്ത്യയിലുമായി നൂറുകണക്കിന് പേർക്ക് ജിം ട്രെയിനിങ് കൊടുക്കുന്ന ആളാണ് ലിബിൻ. ലിബിൻ അരികിൽ എത്തും മുന്നേയുള്ള പ്രാക്ടീസിലൂടെ നിരവധി ഇഞ്ചുറീസ് പറ്റിയിരുന്നു റിമിക്ക്. അതെല്ലാം ഹീൽ ആയതും സിസ്റ്റമാറ്റിക്കായി കാര്യങ്ങൾ പഠിച്ചതുമെല്ലാം ലിബിൻ അരികിൽ നിന്നായിരുന്നു. പതിനാറാം വയസ്സിൽ ഫിറ്റ്നസ് രംഗത്തേക്ക് വന്ന ആളാണ് ലിബിൻ മാത്യൂ. ഇന്ത്യയിലെ ആദ്യത്തെ നാച്ചുറൽ ഫിസിക് മോഡൽ ചാമ്പ്യനും ഹൈ പെർഫോമൻസ് ലൈഫ് സ്റ്റൈൽ കോച്ചും ഒക്കെയാണ് അദ്ദേഹം. ജിം ട്രെയിനിങ്ങിനൊപ്പം തന്നെ യോഗയും മറ്റു വ്യായാമ മുറകളും ഒക്കെ പരിശീലിച്ചാണ് ലിബിൻ തൻറെ പരിശീലനം എപ്പോഴും മുന്നോട്ടു കൊണ്ടുപോകുന്നത്.
വീട്ടുകാരും ആരാധകരും പ്രിയപ്പെട്ടവരും എല്ലാം ഒരുപോലെ കാത്തിരിക്കുന്ന കല്യാണത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നവംബർ 14ലാം തീയതി മുംബൈയിൽ വെച്ചാണ് റിമിയുടെ മിന്നുകെട്ട് നടക്കാൻ പോകുന്നത്. നഗരത്തിലെ ഡോംബിവിലിയിൽ വെച്ചാണ് റിമിയുടെയും ലിബിന്റെയും വിവാഹം നടക്കുക. ക്രിസ്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടക്കുന്നത്. അവിടുത്തെ ഒരു ചെറിയ പള്ളിയിൽ വെച്ച് മിന്നുകെട്ടും തൊട്ടടുത്തുള്ള ഒരു ചെറിയ ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹ റിസപ്ഷനും നടക്കും. കല്യാണത്തിന്റെ ക്ഷണക്കടക്കം പുറത്തുവന്നിട്ടുണ്ട്.
ഏറെക്കാലമായി റിമി കേൾക്കുന്ന ഒരു ചോദ്യമായിരുന്നു രണ്ടാമതൊരു വിവാഹം കഴിക്കുന്നില്ലേ എന്നത്. മുൻപ് നിരവധി തവണ വ്യാജവാർത്തകളും പ്രചരിക്കുകയുണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച്, ഭക്ഷണം കഴിഞ്ഞുള്ള ഇടവേളയിൽ കോഴിക്കോട് കടലിനെ സാക്ഷിയാക്കി താനൊരു പുതിയ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്ന സന്തോഷവാർത്ത റിമി പങ്കുവെക്കുകയായിരുന്നു. വിവാഹം കഴിക്കാൻ പോകുന്ന ആളെ കുറിച്ചുള്ള സൂചനകൾ അടക്കം നൽകിയായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ റിമി ഇക്കാര്യം അറിയിച്ചത്. പിന്നാലെയാണ് ആളെയും വെളിപ്പെടുത്തിയത്.