Stebin Jacob is a well-known television actor in Malayalam entertainment, having captured the hearts of audiences through popular serials like Chembarathi, Manimuthu, and currently starring in Advocate Anjali on Asianet. Beyond his acting career, Stebin frequently shares glimpses of his personal and family life with his devoted fans on social media. Recently, a wonderful milestone achieved by his wife, Dr. Vineesha, has been trending across social platforms. Alongside her initial MBBS qualification, she has successfully completed her Master’s in Emergency Medicine (MEM), marking a proud and hard-earned achievement in her medical career, which was warmly celebrated by Stebin and their followers alike.
ചെമ്പരത്തി പരമ്പരയിലൂടെയും മണിമുത്ത് പരമ്പരയിലൂടെയും നായകനായി എത്തി മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് എല്ലാവർക്കും ഏറെ പ്രിയങ്കരനായി മാറിയ നടനാണ് സ്റ്റെബിൻ ജേക്കബ്. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അഡ്വക്കേറ്റ് അഞ്ജലി എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ സ്റ്റെബിൻ, തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാനും കേൾക്കാനും ആരാധകർക്കും വലിയ ഇഷ്ടമാണ്. ഇപ്പോഴിതാ സ്റ്റെബിന്റെ ഭാര്യയുടെ ഒരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് സ്റ്റെബിന്റെ ഭാര്യ വിനീഷ ഒരു ഡോക്ടർ ആണെന്നുള്ളത്. എന്നാൽ ഇപ്പോൾ ഡോക്ടർ പദവിയോടൊപ്പം ചേർത്തു വെക്കാവുന്ന മറ്റൊരു അഭിമാനകരമായ സ്ഥാനം കൂടി തന്റെ പേരിനൊപ്പം ചേർത്തിരിക്കുകയാണ് വിനീഷ. കഷ്ടപ്പെട്ടു പഠിച്ച്, ആരോഗ്യം പോലും നഷ്ടമാകുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടാണ് താരം ഈ ഒരു വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്. വിനീഷയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഇവിടെ നിറവേറിയിരിക്കുന്നത് എന്നാണ് ഭർത്താവായ സ്റ്റെബിനും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
വെറുമൊരു എം.ബി.ബി.എസ് യോഗ്യത മാത്രം ഉണ്ടായിരുന്ന ഡോക്ടർ ആയിരുന്നു താരം. എന്നാൽ ഇനി മുതൽ എം.ബി.ബി.എസ് എന്നതിനോടൊപ്പം തന്നെ ‘എം.ഇ.എം’ (MEM) കൂടെ താരത്തിന്റെ പേരിനോടൊപ്പമുണ്ടാകും. ഇതിന്റെ പൂർണ്ണരൂപം ‘മാസ്റ്റേഴ്സ് ഇൻ എമർജൻസി മെഡിസിൻ’ എന്നാണ്. തന്റെ ഈ നേട്ടം സോഷ്യൽ മീഡിയയിൽ കുറിച്ചുകൊണ്ട് വിനീഷ പങ്കുവെച്ച വാക്കുകൾ ഇങ്ങനെയാണ്: “ഇന്ന് എമർജൻസി മെഡിസിൻ മാസ്റ്റേഴ്സ് വിജയം അഭിമാനത്തോടെ പൂർത്തിയാക്കുമ്പോൾ മനസ്സിനിറിയുന്ന നന്ദി മാത്രം. ആദ്യം തന്നെ എല്ലാ പ്രതിസന്ധികളിലും വൈഷമ്യങ്ങളിലും എന്നോടൊപ്പം നിന്ന, എനിക്ക് നല്ലൊരു ജീവിതം തന്ന എന്റെ ദൈവത്തിന് നന്ദി. എന്റെ പ്രിയപ്പെട്ട മാതാപിതാക്കൾക്കും എന്റെ ഭർത്താവിനും അതിലുപരി എന്നെ സ്നേഹിച്ച എന്റെ അധ്യാപകർക്കും ഒരുപാട് നന്ദി.”
നിമിഷനേരങ്ങൾ കൊണ്ടാണ് ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായത്. തൊട്ടുപിന്നാലെ നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ചെമ്പരത്തി, മണിമുത്ത്, അഡ്വക്കേറ്റ് അഞ്ജലി തുടങ്ങിയ പരമ്പരകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ സ്റ്റെബിന്റെ കുടുംബത്തിലെ ഈ സന്തോഷവാർത്തയും മിനിസ്ക്രീൻ പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.