Shruthi, whose life was deeply impacted by the tragic Wayanad landslides where she lost her loved ones and subsequently faced another heartbreaking loss when her fiancé passed away in an accident, has now begun a new chapter in her life. She got married to Sandeep, an employee at the Wayanad Collectorate, in a ceremony held at the Guruvayur Temple. Former Minister K. Rajan attended the ceremony standing in place of her parents. Both Shruthi and Sandeep expressed their gratitude and happiness to the media, while well-wishers and social media users have flooded them with congratulatory messages for a peaceful and happy future.
വയനാട് ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിയെ മലയാളികൾ ഒരിക്കലും മറക്കില്ല. സ്വന്തബന്ധങ്ങളെല്ലാം നഷ്ടപ്പെട്ട് ജീവിതം തകർന്നുപോയ അവസ്ഥയിലായിരുന്നു അവൾ. മറ്റൊരു ദുരന്തത്തിൽ തന്റെ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ടതോടെ ജീവിതത്തിൽ തനിക്ക് ആരുണ്ട് എന്ന അവസ്ഥയിലേക്ക് എത്തിയപ്പോഴാണ് ഒരു വ്യക്തി ശ്രുതിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
ഇന്ന് ശ്രുതി തന്റെ എല്ലാ കഷ്ടപ്പാടുകളും മറന്ന് പുതിയൊരു അധ്യായത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് ശ്രുതിയുടെ വിവാഹം നടന്നത്. വയനാട് കലക്ടറേറ്റിലെ ജീവനക്കാരനായ സന്ദീപാണ് ശ്രുതിയെ ജീവിതത്തിലേക്ക് കൂടെ കൂട്ടിയത്. എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് സന്ദീപ് തന്റെ ജീവിതത്തിലേക്ക് വന്നതെന്നും, അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പമുള്ള ഈ യാത്രയിൽ എന്നും കടപ്പാടുണ്ടാകുമെന്നും ശ്രുതി മാധ്യമങ്ങളോട് പ്രതികരിച്ചു.
രക്ഷിതാക്കളുടെ സ്ഥാനത്തുനിന്ന് മുൻമന്ത്രി കെ. രാജൻ ചടങ്ങിൽ പങ്കെടുത്തു. എല്ലാകാര്യങ്ങളും അറിഞ്ഞ് കൈപിടിച്ചെന്നും, സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്നുള്ള പ്രാർത്ഥനയുണ്ടെന്നും സന്ദീപും ശ്രുതിയും മാധ്യമങ്ങളോട് വെളിപ്പെടുത്തി. സന്തോഷത്തോടെ പുതിയ ജീവിതത്തിലേക്ക് കടക്കുന്നുവെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും വരൻ സന്ദീപ് പ്രതികരിച്ചു. സോഷ്യൽ മീഡിയ അടക്കം ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് ഒരുപാട് പേരാണ് രംഗത്ത് വരുന്നത്. ഇരുവരും സന്തോഷത്തോടെയും സമാധാനത്തോടെയും ഇനി അങ്ങോട്ടുള്ള ജീവിതം ജീവിക്കട്ടെ എന്നുള്ള ആശംസകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.