Serial actress Haritha G. Nair is mourning the heartbreaking loss of her beloved father, Geethakrishnan, who recently passed away after a period of illness. Known for her close bond with her parents, Haritha affectionately called her father “Geetha” and viewed him as her greatest source of strength, companion, and guardian. He was a constant presence in her life—from supporting her acting career and accompanying her on late-night drives after shoots to inspiring sentimental details like naming her dream home “Girigeetham” and her online business “Geeth by Haritha.” His unexpected passing has left the actress and her family deeply devastated.
എത്ര പണം കൊടുത്താലും കിട്ടാത്ത സ്നേഹത്തിന്റെ പ്രതീകമായിരുന്നു സീരിയൽ നടിയായ ഹരിതാജി നായരും അവളുടെ അച്ഛൻ ഗീതാകൃഷ്ണനും തമ്മിലുള്ള ബന്ധം. മാതാപിതാക്കളെ ഈശ്വരതുല്യം കണ്ടിരുന്ന ഹരിത തന്റെ ജീവിതം പടുത്തുയർത്തിയത് അച്ഛനും അമ്മയും സ്നേഹത്താൽ പണിത കൂടിനകത്തായിരുന്നു. ഹരിതയുടെ ഏതു പ്രശ്നങ്ങൾക്കും സങ്കടങ്ങൾക്കും നിഴലായി അച്ഛൻ ഒപ്പമുണ്ടായിരുന്നു. അമ്മയുടെ പേരായ ഗിരിജയും അച്ഛന്റെ പേരായ ഗീതാകൃഷ്ണനും ചേർത്താണ് ഹരിത താൻ മോഹിച്ചു പണിത വീടിന് ‘ഗിരിഗീതം’ എന്ന് പേരിട്ടത്. കൂടാതെ തന്റെ ഓൺലൈൻ ബിസിനസിന് ‘ഗീത് ബൈ ഹരിത’ എന്നും പേരിട്ട് മാതാപിതാക്കളോടുള്ള തന്റെ സ്നേഹം അവൾ പ്രകടിപ്പിച്ചിരുന്നു.
ഹരിതയ്ക്ക് ഒരു ചേട്ടനുണ്ടെങ്കിലും അദ്ദേഹം യുഎസ്സിൽ ആയിരുന്നതിനാൽ അച്ഛന്റെയും അമ്മയുടെയും എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഹരിതയായിരുന്നു. ഗീത എന്നായിരുന്നു ഹരിത അച്ഛനെ വിളിച്ചിരുന്നത്. ഒരു മകൾക്ക് എന്തിനും സ്വാതന്ത്ര്യമുള്ള, കൂട്ടുകാരനെ പോലെ കൂടെയുണ്ടായിരുന്ന അച്ഛനായിരുന്നു അദ്ദേഹം. ഷൂട്ടിങ് കഴിഞ്ഞു വരുമ്പോൾ ഹരിതയെയും കൂട്ടി വണ്ടിയിൽ കറങ്ങാനും നാട്ടിലെ വിശേഷങ്ങൾ അറിയാനും അച്ഛൻ എപ്പോഴും ഒപ്പമുണ്ടായിരുന്നു.
കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യവാനായിരുന്ന കാലത്ത് ഹരിതയുടെ എല്ലാ വിനോദങ്ങൾക്കും യാത്രകൾക്കും കൂട്ടായി അദ്ദേഹം ഉണ്ടായിരുന്നു. ഹരിത പങ്കുവെക്കുന്ന പുതിയ വീടിന്റെ വീഡിയോകളിൽ അവൾക്കൊപ്പം സന്തോഷം പങ്കിടുന്ന അദ്ദേഹത്തെ ആരാധകർ കണ്ടിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി എത്തിയ അദ്ദേഹത്തിന്റെ വിയോഗവാർത്ത ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ വേദനിപ്പിച്ചു. സീരിയൽ താരം തനുജാണ് ഹരിതയുടെ അച്ഛന്റെ മരണവിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കൂട്ടുകാരുമായുള്ള യാത്രക്കിടയിലാണ് അച്ഛന്റെ വിയോഗവാർത്ത ഹരിതയെ തേടിയെത്തിയത്. താൻ ഏറെ സ്നേഹിച്ച അച്ഛന്റെ വിയോഗത്തിൽ തകർന്നിരിക്കുകയാണ് ഹരിത ഇപ്പോൾ.