Sai Pallavi has established herself as one of the most celebrated and distinct talents in South Indian cinema, known for her simplicity in both appearance and actions. In a recent interview with Film Companion, she reflected on her experiences working with top-tier actors, highlighting Fahadh Faasil and Suriya. Praising Fahadh Faasil—with whom she starred in the psychological thriller Athiran—Sai Pallavi noted that his intense acting and unpredictable screen presence can be genuinely startling. She described how his piercing gaze makes it difficult to predict his next move or gauge whether his character is feeling love or hatred, showcasing his exceptional ability to completely live his roles.
ഇന്ത്യൻ സിനിമയിൽ തിളങ്ങിനിൽക്കുന്ന താരസുന്ദരിയാണ് സായി പല്ലവി. മറ്റ് നായികമാരിൽ നിന്ന് വ്യത്യസ്തമായി ലുക്കിലും പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം വലിയ സിംപ്ലിസിറ്റി സൂക്ഷിക്കുന്ന താരം കൂടിയാണ് അവർ. വിരലിൽ എണ്ണാവുന്ന സിനിമകളിലൂടെത്തന്നെ തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയങ്കരിയായി മാറാൻ സായി പല്ലവിക്ക് കഴിഞ്ഞിട്ടുണ്ട്. തെന്നിന്ത്യയിലെ വിവിധ ഭാഷകളിലെ മുൻനിര നായകന്മാരെയെല്ലാം ഒപ്പം അഭിനയിച്ച സായി പല്ലവി, ഫഹദ് ഫാസിലിനെയും സൂര്യയെയും കുറിച്ച് ഫിലിം കമ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഫഹദ് ഫാസിൽ അടുത്ത സെക്കൻഡിൽ ചെയ്യാൻ പോകുന്നത് എന്താണെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും, സൂര്യ വളരെ പ്രൊഫഷണൽ ആണെന്നും സായി പല്ലവി വ്യക്തമാക്കുന്നു. ഫഹദിനൊപ്പം ‘അതിരൻ’ എന്ന സൈക്കോളജിക്കൽ ചിത്രത്തിലാണ് സായി പല്ലവി അഭിനയിച്ചിട്ടുള്ളത്. അഭിനയിക്കാൻ പറഞ്ഞാൽ കഥാപാത്രമായി ജീവിച്ചു കാണിക്കുന്ന താരമാണ് ഫഹദ് എന്ന സിനിമാപ്രേമികളുടെ വിലയിരുത്തൽ ശരിയാണെന്ന് സായി പല്ലവിയുടെ വാക്കുകളും വ്യക്തമാക്കുന്നു.
ഫഹദിന്റെ തീവ്രമായ കണ്ണുകൾ കാരണം അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്നും, അദ്ദേഹത്തിന്റെ പ്രകടനം തന്നെ പലപ്പോഴും ഭയപ്പെടുത്തിയിട്ടുണ്ടെന്നും താരം പറയുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ എന്തോ ഒരു കാന്തികതയുണ്ട്; അദ്ദേഹം നമ്മളെ നോക്കുമ്പോൾ അത് സ്നേഹമാണോ വെറുപ്പാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ലെന്നും സായി പല്ലവി കൂട്ടിച്ചേർക്കുന്നു.