Rimi Tomy

Popular playback singer and television presenter Rimi Tomy is reportedly preparing to enter a new chapter in her life as she gets ready for her second marriage. Following her divorce in 2019 after an 11-year marriage, Rimi’s dramatic fitness transformation has astonished fans in recent years, and it turns out her gym trainer and fitness coach, Libin Mathew, is the man behind this positive change. The couple is set to tie the knot on November 14 in Dombivli, Mumbai, in a ceremony adhering to Christian traditions, with wedding details and invitations having recently circulated online.

2008ലെ ആദ്യ വിവാഹവും 11 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ 2019ൽ വിവാഹമോചനവും, അതിനുശേഷം കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ റിമി ടോമിയിലുണ്ടായ മാറ്റം അമ്പരപ്പിക്കുന്നതാണ്. അതിൽ ഏറ്റവും പ്രധാനം സ്വന്തം ശരീരം കാത്തുസൂക്ഷിക്കുന്നതിൽ വന്ന ശ്രദ്ധയാണ്. ശരീരത്തെക്കുറിച്ച് അത്രയൊന്നും ശ്രദ്ധിക്കാതിരുന്ന റിമിയുടെ മേക്കോവർ കണ്ട് ഒരുനാൾ ഞെട്ടുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ ആ മാറ്റത്തിനു പിന്നിലെ ഏറ്റവും വലിയ ആൾ റിമിയുടെ ജീവിതത്തിലേക്ക് തന്നെ കടന്നുവരികയാണെന്ന സന്തോഷവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

മുംബൈക്കാരനും ജിം ട്രെയിനറും ഫിസിക്കൽ ഫിറ്റ്നസ് കോച്ചുമൊക്കെയായ ലിബിൻ മാത്യുവാണ് റിമിയുടെ ജീവിതപങ്കാളിയായി കടന്നുവരാൻ പോകുന്നത്. മുംബൈയിൽ മോഡലും ജിം കോച്ചുമായി പ്രവർത്തിക്കുന്ന ലിബിൻ കഴിഞ്ഞ 20 വർഷങ്ങളായി ഈ രംഗത്തുണ്ട്. പതിനാറാം വയസ്സിലാണ് ലിബിൻ ഫിറ്റ്നസ് രംഗത്തേക്ക് കടന്നുവരുന്നത്. ഇന്ത്യയിലെ ആദ്യത്തെ നാച്ചുറൽ ഫിസിക് മോഡൽ ചാമ്പ്യനും ഹൈ പെർഫോമൻസ് ലൈഫ് സ്റ്റൈൽ കോച്ചുമൊക്കെയായ ലിബിൻ, ജിം ട്രെയിനിങ്ങിനൊപ്പം യോഗയും മറ്റു വ്യായാമമുറകളും പരിശീലിച്ചാണ് മുന്നോട്ടുപോകുന്നത്. മുംബൈയിലെ ജിമ്മിൽ വെച്ചാണ് ലിബിനും റിമി ടോമിയും തമ്മിൽ കണ്ടുമുട്ടുന്നത്. തുടർന്നുണ്ടായ പരിചയവും സൗഹൃദവുമാണ് ഈ അടുപ്പത്തിലേക്ക് എത്തിച്ചത്.

കഴിഞ്ഞ ദിവസമാണ് താൻ വീണ്ടും വിവാഹിതയാകാൻ പോവുകയാണെന്ന വാർത്ത റിമി ടോമി പങ്കുവെച്ചത്. പിന്നാലെ കല്യാണത്തിന്റെ വിശദവിവരങ്ങളും ക്ഷണക്കത്തടക്കം പുറത്തുവന്നതോടെയാണ് റിമി സസ്പെൻഡാക്കിവെച്ച വിവരങ്ങൾ പുറംലോകത്തേക്ക് എത്തിയത്. കുടുംബം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന കാര്യം അബദ്ധവശാൽ ലീക് ആയതോടെ കല്യാണത്തിന്റെ തീയതിയും സ്ഥലവും വരൻ ആരാണ് എന്ന അടക്കമുള്ള മുഴുവൻ വിവരങ്ങളും വെളിപ്പെടുകയായിരുന്നു.

നവംബർ 14-ാം തീയതി മുംബൈയിൽ വെച്ചാണ് റിമി ടോമിയുടെ വിവാഹം നടക്കാൻ പോകുന്നത്. നഗരത്തിലെ ഡോംബിവലിയിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. ഏറെ വർഷങ്ങളായി റിമിയുടെ പേഴ്സണൽ ട്രെയിനറാണ് ലിബിൻ. ആ പരിചയവും സൗഹൃദവുമൺ വിവാഹത്തിലേക്ക് വഴിമാറിയത്. ക്രിസ്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടക്കുക.

ഏറെക്കാലമായി റിമി കേൾക്കുന്ന ഒരു ചോദ്യമായിരുന്നു രണ്ടാമതൊരു വിവാഹം കഴിക്കുന്നില്ലേ എന്നത്. മുൻപ് നിരവധി തവണ വ്യാജവാർത്തകളും ഈ വിഷയത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് താനൊരു പുതിയ വിവാഹജീവിതത്തിലേക്ക് കടക്കുകയാണെന്ന സന്തോഷവാർത്ത റിമി പങ്കുവെക്കുകയായിരുന്നു. വിവാഹം കഴിക്കാൻ പോകുന്ന ആളെക്കുറിച്ചുള്ള സൂചനകൾ തന്റെ യൂട്യൂബ് ചാനലിലൂടെയും താരം പങ്കുവെച്ചിരുന്നു. തന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന, സ്നേഹവും വാശിയും സെൻസിറ്റിവിറ്റിയും അഹങ്കാരവും കണ്ടിട്ടുള്ള ആളാണ് ഇതെന്നും പണമോ പ്രശസ്തിയോ ഒന്നുമല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് തനിക്ക് മനസ്സിലാക്കി തന്ന ആളാണ് എന്നുമാണ് ഭാവിവരനെക്കുറിച്ച് റിമി പറഞ്ഞത്.