Popular Malayalam singer Rimi Tomy is making headlines across social media regarding her upcoming marriage, following her separation after an 11-year marriage. Although Rimi recently hinted at a new chapter beginning in her life in 2026, details regarding her partner were initially undisclosed. Now, media personality Baiju Kottarakkara has revealed through social media that gym trainer Libin Mathew is her fiancé, with their wedding reportedly scheduled for November 14 in Mumbai.
മലയാളികൾക്ക് ഏറ്റവും കൂടുതൽ പ്രിയപ്പെട്ട ഗായികയായ റിമി ടോമിയുടെ വിവാഹ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു റിമി വിവാഹമോചിതയായത്. പിന്നീട് ഒറ്റയ്ക്കായിരുന്നു റിമിയുടെ ജീവിതം. പലരും വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചോദിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
ഈയിടെ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് 2026-ൽ തന്റെ ജീവിതത്തിൽ പുതിയൊരു അതിഥി കൂടി എത്തുന്നുണ്ടെന്നും ഇനി അങ്ങോട്ട് ഒരുമിച്ചായിരിക്കുമെന്നും റിമി ടോമി വ്യക്തമാക്കിയത്. എന്നാൽ വരന്റെ പേരോ മറ്റു വിവരങ്ങളോ അവർ അന്നേ ദിവസം വെളിപ്പെടുത്തിയിരുന്നില്ല.
തുടർന്ന്, ബൈജു കൊട്ടാരക്കര തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിമിയുടെ പ്രതിശ്രുത വരൻ ആരാണെന്നുള്ള വിവരങ്ങൾ പുറത്തുവിടുകയായിരുന്നു. ലിബിൻ മാത്യു എന്ന ജിം ട്രെയിനറാണ് റിമി ടോമിയുടെ പ്രതിശ്രുതവരൻ. ജിം ട്രെയിനർ ആയതുകൊണ്ട് തന്നെ ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. 34 കാരനായ ലിബിൻ മാത്യുവും റിമി ടോമിയും മുംബൈയിലെ ഡോംബിവലി മാർത്തോമാ പള്ളിയിൽ വെച്ചായിരിക്കും വിവാഹിതരാകുന്നത്. വരുന്ന നവംബർ 14-നായിരിക്കും ഇവരുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന്റെ ക്ഷണക്കത്ത് അടക്കമാണ് ബൈജു കൊട്ടാരക്കര വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. താരത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.