Popular Malayalam playback singer Amrutha Suresh

Popular Malayalam playback singer Amrutha Suresh recently opened up about her personal life, early marriage, and her bond with her daughter, Papu, during an interview with Ranjini Haridhas. Reflecting on becoming a mother at a young age, Amrutha shared that because her daughter is now a teenager, they share a special, friend-like bond, which she considers a true blessing. She also touched upon past challenges, mentioning that her first marriage took place at the age of 18, and while she experienced immense trauma from it, she still genuinely desires a life partner for the future.

മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഈ അടുത്തിടെ രഞ്ജിനി ഹരിദാസിനോടൊപ്പം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ട താരം തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും വിശേഷങ്ങളും തുറന്നു പറയുകയുണ്ടായി. വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചതുകൊണ്ട് തനിക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യത്തെക്കുറിച്ചും മകളുമായുള്ള ബന്ധത്തെക്കുറിച്ചും അമൃത സംസാരിച്ചു.

വളരെ ചെറിയ പ്രായത്തിൽ അമ്മയായതുകൊണ്ട് തന്റെ മകൾ ഇപ്പോൾ ഒരു ടീനേജറാണെന്നും, തന്നെ ഒരു സുഹൃത്തിനെപ്പോലെയാണ് അവൾ കാണാറുള്ളതെന്നും അമൃത പറഞ്ഞു. താനും സഹോദരിയും മകളും അടങ്ങുന്ന ആ സംഘത്തിന്റെ ബോണ്ടിങ് വളരെ വലുതാണ്. തനിക്ക് വളരെ ചെറിയ പ്രായത്തിൽ അമ്മയാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്നും താരം കൂട്ടിച്ചേർത്തു.

ഇതിനിടയിൽ ബോംബെയിൽ നിന്നും തനിക്ക് ഒരു പ്രൊപ്പോസൽ വന്നിരുന്നുവെന്നും ആ കാര്യം ആദ്യം പറഞ്ഞത് അഭി സുരേഷിനോടാണെന്നും അമൃത വെളിപ്പെടുത്തി. “ഇനിയും മതിയായില്ലേ” എന്നായിരുന്നു അഭി തിരിച്ചു ചോദിച്ചത്. എന്നാൽ ഈ പ്രൊപ്പോസലിന്റെ കാര്യം മകളായ പാപ്പുവിനോട് പറഞ്ഞപ്പോൾ “മമ്മി പോയി ട്രൈ ചെയ്തിട്ട് തിരിച്ചു വാ” എന്ന രസകരമായ മറുപടിയാണ് മകൾ നൽകിയത്.

തന്റെ ആദ്യ വിവാഹം നടക്കുന്നത് വെറും പതിനെട്ടാമത്തെ വയസ്സിലാണ്. അന്ന് ജ്യോത്സ്യന്റെ തീരുമാനപ്രകാരമായിരുന്നു ആ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയാകേണ്ടി വന്നത്. പതിനെട്ടാമത്തെ വയസ്സിൽ എൻഗേജ്മെന്റും പത്തൊൻപതാമത്തെ വയസ്സിൽ വിവാഹവുമായിരുന്നു. ഒട്ടും വൈകാതെ തങ്ങൾക്ക് ഒരു കുഞ്ഞും പിറന്നു. എന്നാൽ പിന്നീട് ജീവിതത്തിൽ നടന്നത് ഓർക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്നും, ഒരുപാട് സ്നേഹം കിട്ടിയപ്പോൾ ഒരുപാട് സ്വപ്നങ്ങളും കണ്ടിരുന്നുവെങ്കിലും പിന്നീട് അത് അത്ര നല്ലതായിരുന്നില്ല എന്ന് കാലം തെളിയിച്ചുവെന്നും അമൃത വ്യക്തമാക്കി.

വിവാഹബന്ധത്തിൽ നിന്നും തനിക്ക് ലഭിച്ചത് വല്ലാത്തൊരു ട്രോമിയാണെന്നും അതിനാൽ ഇപ്പോൾ വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നില്ലെന്നും അമൃത വ്യക്തമാക്കുന്നു. എങ്കിലും, ജീവിതത്തിൽ ഉടനീളം ഒപ്പം നിൽക്കാൻ ഒരു പങ്കാളി വേണമെന്ന് ആത്മാർത്ഥമായി താൻ ആഗ്രഹിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അമൃതയുടെ ഈ വെളിപ്പെടുത്തലുകൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.