Perambra

This shocking true-crime report details the mysterious disappearance and tragic murder of Anu, a young woman from Perambra, Kerala, who left her home alongside her husband to visit a hospital. While walking down a secluded pathway to reach the main road, Anu accepted a lift from a stranger on a red motorcycle—who was later identified as a serial offender with numerous criminal cases. Following an intensive investigation utilizing local CCTV footage and police tracking, authorities uncovered a brutal abduction, assault, and robbery, ultimately leading to the swift capture of the perpetrator, Mujeeb Rahman, and his accomplices.

പേരാമ്പ്ര സ്വദേശിയായ ഷിജു എന്നൊരു ചെറുപ്പക്കാരൻ തന്റെ ഭാര്യ അനുമിനെ കാണാനില്ല എന്നുള്ള ഒരു പരാതിയുമായി സ്റ്റേഷനിലേക്ക് എത്തിയത് വലിയൊരു തിരോധാനത്തിന്റെയും കൊലപാതകത്തിന്റെയും ചുരുളഴിക്കലിലേക്കാണ് വഴിതുറന്നത്. രാവിലെ ഏകദേശം ഒൻപ മണിയോടു കൂടി ഷിജുവും ഭാര്യയും കൂടി ഹോസ്പിറ്റലിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. വീടിരിക്കുന്ന സ്ഥലത്തുനിന്നും അല്പദൂരം നടന്നെങ്കിൽ മാത്രമേ മെയിൻ റോഡിലേക്ക് എത്തുകയുള്ളൂ. വീട്ടു ജോലികൾ പൂർത്തിയാക്കി താൻ പിന്നാലെ എത്തിക്കൊള്ളാമെന്ന് അനു പറഞ്ഞതിനെ തുടർന്ന് ഷിജു ഒൻപതര മണിയോടു കൂടി തന്നെ വീട്ടിൽ നിന്നും ഇറങ്ങി. മെയിൻ റോഡിൽ എത്തിയ ഷിജു ഒരുപാട് സമയം കാത്തുനിന്നെങ്കിലും അനുവിനെ കണ്ടില്ല. അനുവിന്റെ ഫോണിലേക്ക് വിളിച്ചു നോക്കിയപ്പോൾ ഫോൺ സ്വിച്ചഡ് ഓഫ് ആയിരുന്നു.

സംശയം തോന്നിയ ഷിജു തിരികെ വീട്ടിലെത്തി വിളിച്ചു നോക്കിയെങ്കിലും അനു വാതിൽ തുറന്നില്ല. വീട് പുറത്തുനിന്നും പൂട്ടിയിരിക്കുന്നത് കണ്ടപ്പോൾ അനു അവിടെ ഇല്ല എന്ന് ഷിജുവിന് വ്യക്തമായി. അയൽവാസികളോടൊക്കെ തിരക്കിയെങ്കിലും അനുവിനെ അവരാരും കണ്ടിട്ടില്ല എന്നുള്ള മറുപടിയാണ് ലഭിച്ചത്. വീട്ടിൽ നിന്നും ഒരുങ്ങി തയ്യാറായി മെയിൻ റോഡിലേക്ക് ഇറങ്ങിയ അനു എവിടെ പോയി എന്ന് ഷിജുവിന് സംശയം തോന്നി. അയൽവാസികളോടും ബന്ധുക്കളോടും ഒക്കെ തിരക്കിയിട്ടും അനുവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് ഷിജു പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. രാവിലെ കാണാതായ അനുവിനെ കുറിച്ച് വൈകുന്നേരം അഞ്ചരമണിയോട കൂടിയാണ് ഷിജു പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. എന്തുകൊണ്ടാണ് പരാതി നൽകാൻ ഇത്രയും വൈകിയതെന്ന് പോലീസുകാർ ഷിജുവിനോട് തിരക്കി. അനുവിനെ അവിടെയെല്ലാം അന്വേഷിച്ചു നടന്നതിനിടയിൽ സമയം പോയത് താൻ അറിഞ്ഞില്ല എന്ന് അയാൾ പോലീസുകാരെ അറിയിച്ചു.

സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അതിവേഗം തന്നെ അനുവിനെ അന്വേഷിച്ചു പുറപ്പെട്ടു. ആദ്യം പോലീസ് സംഘം എത്തിയത് അനുവിന്റെ വീട്ടിലേക്ക് തന്നെയാണ്. ഷിജുവിന്റെ കൈവശമുള്ള സ്പെയർ കീ ഉപയോഗിച്ച് വീട് തുറന്ന പോലീസ് സംഘം വീടിനുള്ളിലൊക്കെ ഒരു തിരച്ചിൽ നടത്തി. ആ വീടിനുള്ളിൽ അനു ഇല്ല എന്ന് പോലീസ് സംഘത്തിന് വ്യക്തമായി. അനുവിനെ അന്വേഷിച്ച് പോലീസുകാർക്കൊപ്പം നാട്ടുകാരും രംഗത്തിറങ്ങി. രാത്രി ഒപ മണി വരെ തിരച്ചിൽ നടത്തിയിട്ടും പോലീസുകാർക്കും നാട്ടുകാർക്കും അനുവിനെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിലും ബസ് സ്റ്റാൻഡിലും കടകളിലും ഒക്കെ പോലീസ് സംഘം അനുവിനെ കുറിച്ച് തിരക്കി തുടങ്ങി. അനുവിന്റെ ഫോട്ടോ ഉപയോഗിച്ചും പോലീസ് സംഘം തിരച്ചിൽ ഊർജിതമാക്കി.

തൊട്ടടുത്ത ദിവസം പോലീസിനെ തേടി ഒരു നിർണായക വിവരമെത്തി. അനുവിന്റെ വീടിന്റെ മുൻഭാഗത്തുള്ള ടാറിടാത്ത റോഡിലൂടെ അനു നടക്കുന്നതിനിടയിൽ ഒരു വ്യക്തിയോട് അനു സംസാരിച്ചിരുന്നു എന്ന് അത് കണ്ട ഒരു നാട്ടുകാരൻ പോലീസിനോട് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഒരു ബൈക്ക് യാത്രികനോട് അനു സംസാരിക്കുന്നത് അയാൾ കണ്ടു എന്നാണ് അയാൾ പോലീസിൽ പറഞ്ഞിരിക്കുന്നത്. അനു അയാളുമായി സംസാരിച്ചു നിന്നിരുന്ന സ്ഥലത്ത് ഉടൻ തന്നെ പോലീസ് സംഘം എത്തി തിരച്ചിൽ നടത്തിയെങ്കിലും അനുവിന്റെ യാതൊരു സാന്നിധ്യവും അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സമയത്തായിരുന്നു സമീപത്തുള്ള ഒരു വീട്ടിൽ സിസിടിവി ക്യാമറ ഉണ്ടെന്നുള്ള കാര്യം നാട്ടുകാരിൽ ചിലർ പോലീസിനെ അറിയിച്ചത്. പോലീസ് സംഘം ഉടനടി ആ വീട്ടിൽ എത്തുകയും അവിടുത്തെ തലേദിവസത്തെ സിസിടിവി വിഷ്വൽസ് ഒക്കെ കളക്ട് ചെയ്യുകയും ചെയ്തു.

തൊട്ട് തലേദിവസത്തെ സിസിടിവി വിഷ്വൽസ് പരിശോധിച്ചപ്പോൾ അനുവിനെ കൃത്യമായി തന്നെ കാണാൻ കഴിഞ്ഞു. അനു ഹെൽമെറ്റും കോട്ടും ഒക്കെ ധരിച്ച് ബൈക്കിൽ എത്തിയ ഒരു വ്യക്തിയോട് സംസാരിച്ചു നിൽക്കുന്നുണ്ട്. അതിനു തൊട്ടുമുൻപുള്ള വിഷ്വലിൽ ആ ബൈക്ക് അതേ സ്ഥലത്ത് പതിയെ വന്നു നിൽക്കുന്നതും കാണാം. ആ ബൈക്ക് അവിടെ നിന്ന് അല്പസമയം കഴിഞ്ഞപ്പോഴാണ് അനു അവിടേക്ക് എത്തിയതും അയാളുമായി സംസാരിച്ചതും. തൊട്ടടുത്ത വിഷ്വൽ പരിശോധിച്ചപ്പോൾ ആ ബൈക്കിൽ കയറി അനു പോകുന്നതും പോലീസ് സംഘത്തിന് കാണാൻ കഴിഞ്ഞു. ആ വ്യക്തി അനുവിന് മെയിൻ റോഡിലേക്ക് ഒരു ലിഫ്റ്റ് കൊടുത്തതായിരിക്കുമോ എന്ന് പോലീസിന് സംശയം തോന്നി.

അനുവിന്റെ ഭർത്താവ് ഷിജുവിനെയും ആ സിസിടിവി വിഷ്വൽസ് പോലീസ് സംഘം കാണിച്ചു കൊടുത്തു. ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണെന്ന് ഷിജുവിനോട് തിരക്കിയെങ്കിലും അയാളെ താൻ കണ്ടിട്ടില്ല എന്ന് ഷിജു പോലീസിനോട് പറഞ്ഞു. അങ്ങനെ ഒരു ചുവന്ന ബൈക്കുള്ള കോട്ട് ധരിച്ച ഒരു വ്യക്തിയെ അതിനുമുൻപ് ആ പ്രദേശത്തൊന്നും ഷിജു കണ്ടിട്ടില്ല. അയാളുടെ തലയിൽ ഹെൽമെറ്റ് ഉള്ളതുകൊണ്ട് തന്നെ മുഖം വ്യക്തമല്ലായിരുന്നു. അനുവിന് ആ വ്യക്തിയെ പരിചയമുള്ളതുകൊണ്ട് തന്നെയാകാം അയാളുടെ ബൈക്കിലേക്ക് അനു കയറിയതെന്ന് നാട്ടുകാരും പോലീസും വിലയിരുത്തി. എന്നിരുന്നാലും ആ വ്യക്തിയെ കണ്ടുപിടിച്ചാൽ അനു എവിടേക്കാണ് പോയതെന്നുള്ള കാര്യം അറിയാൻ കഴിയുമെന്ന് പോലീസ് ഉറപ്പിച്ചു. ഒരുപക്ഷേ അനു ആ ബൈക്കുകാരനൊപ്പം ഒളിച്ചോടിയോ എന്നുള്ള ചോദ്യവും നാട്ടുകാർക്കിടയിൽ ഉയർന്നു.

സമീപത്തുള്ള മറ്റേതെങ്കിലും വീടുകളിൽ സിസിടിവി ഉണ്ടോ എന്ന് പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അതുകൊണ്ടുതന്നെ പോലീസ് സംഘം മെയിൻ റോഡിലുള്ള സിസിടിവി വിഷ്വൽസ് കേന്ദ്രീകരിച്ച് ഒരു അന്വേഷണം നടത്തി. അങ്ങനെ അന്വേഷിച്ചപ്പോഴായിരുന്നു വീണ്ടും ഒരു സിസിടിവി വിഷ്വലിൽ ആ ബൈക്കുകാരന്റെ രൂപം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ആ വിഷ്വലിൽ ആ വ്യക്തി ഒറ്റക്കാണ് ബൈക്കിൽ യാത്ര ചെയ്യുന്നത്. അതിൽ നിന്നും പോലീസിന് ഒരു കാര്യം വ്യക്തമായി; ആ ബൈക്കുകാരൻ അനുവിനെ മെയിൻ റോഡിൽ ഇറക്കിയ ശേഷം ടൗണിന്റെ ഭാഗത്തേക്ക് പോയിരിക്കുകയാണ്. ആ റോഡിന്റെ അവസ്ഥ കാരണം നടന്ന് അതിവേഗത്തിൽ മെയിൻ റോഡിലേക്ക് എത്താൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ അനു ആ വ്യക്തിയോട് ലിഫ്റ്റ് ചോദിച്ചതായിരിക്കാമെന്ന് പോലീസ് സംഘം നിഗമനത്തിൽ എത്തി. എന്നാൽ മെയിൻ റോഡിൽ നിന്നും അധിക ദൂരമല്ലാത്ത സ്ഥലത്താണ് ബസ് സ്റ്റാൻഡ് ഉള്ളത്. ഭർത്താവ് ഷിജുവും അനുവിനെ കണ്ടിട്ടില്ല. അനു മെയിൻ റോഡിലേക്ക് എത്തിയെങ്കിൽ പിന്നീട് അനു എവിടെ പോയി എന്ന് പോലീസുകാർക്കും സംശയം തോന്നി.

വീടിരിക്കുന്ന സ്ഥലത്തിനും മെയിൻ റോഡിനും ഇടയ്ക്കുള്ള സ്ഥലത്ത് വെച്ച് അനുവിന് എന്തോ സംഭവിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു സംശയം ഷിജു ഉന്നയിക്കുന്നതിനിടയിലായിരുന്നു പോലീസ് സ്റ്റേഷനിലേക്ക് നടുക്കുന്ന ഒരു വാർത്ത എത്തിയത്. ഷിജുവിന്റെ വീട്ടിൽ നിന്ന് മുൻപോട്ട് നടക്കുന്നതിനിടയിലുള്ള വഴിയിൽ മെയിൻ റോഡിലേക്ക് എത്തുന്നതിനു മുൻപായുള്ള ഒരു തോട്ടിൽ ഒരു സ്ത്രീരൂപം കിടക്കുന്നു എന്നുള്ള വാർത്തയാണ് പോലീസ് സംഘത്തെ തേടിയെത്തിയത്. അങ്ങനെയാണ് നാട്ടുകാരും പോലീസ് സംഘവും അല്ലിയോട എന്ന സ്ഥലത്തേക്ക് എത്തിയത്.

അത്യാവശ്യം വെള്ളമുള്ള ഒരു തോട്ടിൽ ഒരു സ്ത്രീ അർദ്ധനഗ്നയായി കമഴ്ന്നു കിടക്കുന്ന ഒരു കാഴ്ചയാണ് പോലീസ് സംഘവും നാട്ടുകാരും കണ്ടത്. ചുരിദാറാണ് ആ സ്ത്രീയുടെ വേഷം, അവരുടെ പാൻസ് ഊരിപ്പോയ നിലയിലാണ്. അവിടേക്ക് ഓടിയെത്തിയ ഷിജുവിന്റെ ശ്രദ്ധ ആ കാഴ്ചയിലേക്ക് തിരിഞ്ഞു. പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടുകൂടി വെള്ളത്തിൽ കിടന്നിരുന്ന സ്ത്രീയെ കരയിലേക്ക് വലിച്ചു കയറ്റി. ആ സ്ത്രീയുടെ മുഖം കണ്ട ഷിജു അലറി വിളിച്ചു കരഞ്ഞു തുടങ്ങി. നാട്ടുകാരും ഒരു ഞെട്ടലോടുകൂടി അത് അനു തന്നെയാണെന്ന് തിരിച്ചറിഞ്ഞു. അനുവിന്റെ ബോഡി ഏതാണ്ട് തണുത്തു വിറങ്ങലിച്ചിരിക്കുകയാണ്, അവൾ മരിച്ചിട്ട് ഒരുപാട് മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു.

വിവര ഉടൻ തന്നെ എസ്എച്ച്ഓ ബിജു ഉന്നത തലങ്ങളിലേക്ക് റിപ്പോർട്ട് ചെയ്തു. ഏതാനും നിമിഷങ്ങൾക്കകം തന്നെ ഡിവൈഎസ്പിയും എസ്പിയും ഉൾപ്പെടുന്ന സംഘം സംഭവസ്ഥലത്തേക്ക് എത്തി. അതോടൊപ്പം തന്നെ ഫൊറൻസിക് സംഘവും ഡോഗ് സ്കോഡും സംഭവസ്ഥലത്തെത്തി. അനുവിന്റെ മരണത്തിൽ എല്ലാവർക്കും സംശയം തോന്നി. തലേദിവസം രാവിലെ സിസിടിവി വിഷ്വലിൽ കണ്ട അതേ അനുവാണ് ഇപ്പോൾ മരിച്ചു കിടക്കുന്നത്. അനു എങ്ങനെയാണ് ആ തോടിന്റെ ഭാഗത്തേക്ക് എത്തിയതെന്ന് പോലീസിന് സംശയം തോന്നി. അനു ഒരു ബൈക്കിൽ പോകുന്ന ദൃശ്യമാണ് എല്ലാവരും കണ്ടത്. ആ ബൈക്കിൽ പോയ അനു എങ്ങനെയാണ് തോട്ടിൽ എത്തിയതെന്ന് എത്ര ആലോചിച്ചിട്ടും പോലീസിന് പിടി കിട്ടിയില്ല. ബൈക്ക് തോട്ടിലേക്ക് ഇറങ്ങിയതിന്റെ യാതൊരു ലക്ഷണവും കാണാനുമില്ല.

അനുവിന്റെ ബോഡി വിശദമായി പരിശോധിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി; അനു ധരിച്ചിരുന്ന മാലയും കമ്മലും കൊലുസും വളകളും ഒന്നും തന്നെ കാണാനില്ല. അനു ധരിച്ചിരുന്ന ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടിരിക്കുകയാണ്. മോഷണശ്രമത്തിനിടയിൽ അനുവിനെ ആരോ കൊലപ്പെടുത്തിയിരിക്കുകയാണ്. അനുവിന്റെ തല തോട്ടിൽ ചവിട്ടി താഴ്ത്തിയ നിലയിലായിരുന്നു. അനുവിന്റെ ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്. അനുവിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയ വ്യക്തി അല്ലെങ്കിൽ വ്യക്തികൾ അവളെ ആ തോട്ടിലേക്ക് ചവിട്ടി താഴ്ത്തിയതാണ്.

ക്രൈം സീൻ പരിശോധിക്കുന്നതിനിടയിൽ എസ്ഐ ഉൾപ്പെടുന്ന സംഘം മറ്റു ചില കാര്യങ്ങൾ കൂടി കണ്ടെത്തി. മെയിൻ റോഡിന് സമീപമുള്ള ഒരു പോയിന്റിൽ നിന്നും അനുവിനെ തോട്ടിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. ഭാരമുള്ള ഒരു വസ്തു വലിച്ചിഴച്ചതിന്റെ എല്ലാ പാടുകളും ആ പ്രദേശത്തുണ്ട്. അനുവിന്റെ തലയിൽ ഒരു മുറിവുണ്ട്. അനുവിനെ വലിച്ചിഴച്ച ആ പോയിന്റിന് സമീപം രക്തപ്പാടുകൾ പോലീസ് സംഘം കണ്ടെത്തി. തലയിടിച്ചു വീണതുകൊണ്ടാകാം തലയിൽ മുറിവുണ്ടായിരിക്കുന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അനു എങ്ങനെയാണ് തലയിടിച്ചു വീണതെന്നും പോലീസിന് സംശയം തോന്നി. ആ ബൈക്കുടമ അനുവിനെ അപായപ്പെടുത്തിയതാണോ എന്ന് പോലീസിന് സംശയം തോന്നി. ഒരുപാട് ചോദ്യങ്ങളാണ് പോലീസിനു മുൻപിൽ ഉയർന്നു വന്നത്. സംഭവസ്ഥലത്തെത്തിയ പോലീസ് നായ മൃതദേഹത്തിൽ മണം പിടിച്ച ശേഷം ആ തോടിന്റെ കരയിലൊക്കെ അല്പസമയം കറങ്ങി നിന്നു. പിന്നീട് റോഡിലൂടെ അല്പദൂരം മുൻപോട്ട് സഞ്ചരിച്ച് മെയിൻ റോഡിൽ എത്തുകയും അതിന്റെ ഓട്ടം അവസാനിപ്പിക്കുകയും ചെയ്തു.

ചുമന്ന നിറത്തിലുള്ള ബൈക്ക് ഓടിച്ച ആ വ്യക്തിയെയാണ് പോലീസ് സംഘത്തിന് ഇനി കണ്ടെത്തേണ്ടത്. ആ വ്യക്തിക്ക് ഈ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങൾ പറയാൻ ഉണ്ടാകുമെന്ന് തന്നെ പോലീസ് ഉറപ്പിച്ചു. അതുകൊണ്ടുതന്നെ പോലീസ് സംഘം ആ ചുവന്ന ബൈക്കിനെ ഫോളോ ചെയ്യാൻ തുടങ്ങി. പേരാമ്പ്ര ടൗണിൽ നിന്നും ആ ബൈക്കിന്റെ വിഷ്വൽസ് പോലീസ് സംഘത്തിന് ലഭിച്ചു തുടങ്ങി. പല സ്ഥലങ്ങളിലും കോട്ട് ധരിച്ച ആ വ്യക്തിയെ കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ അയാൾ തലയിൽ നിന്ന് ഹെൽമെറ്റ് ഊരാത്ത സാഹചര്യത്തിൽ ആ വ്യക്തിയുടെ മുഖം പോലീസിന് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. നൂറോളം സിസിടിവി വിഷ്വൽസ് ആണ് പോലീസ് സംഘം കളക്ട് ചെയ്തത്. അങ്ങനെ 100 വിഷ്വൽസ് വരെ കളക്ട് ചെയ്ത പോലീസ് സംഘത്തിന് അതിൽ നിന്ന് നിർണായകമായ ഒരു വിവരം കിട്ടി; അത് ആ ബൈക്കിന്റെ നമ്പറാണ്. ആ നമ്പർ ബേസ് ചെയ്ത് പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

ബൈക്കിന്റെ നമ്പർ അന്വേഷിച്ച് പോലീസ് സംഘം എത്തിയത് കണ്ണൂരിലുള്ള മട്ടന്നൂരിലാണ്. നൗഫൽ എന്ന് പേരുള്ള ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബൈക്ക് ആണെന്ന് പോലീസ് സംഘം കണ്ടെത്തി. അങ്ങനെ അയാളുടെ വീട്ടിലും എത്തി. നൗഫലിന്റെ വീട്ടിലെത്തിയ പോലീസ് സംഘം അയാളോട് കാര്യങ്ങൾ ചോദിച്ചപ്പോൾ ഞെട്ടിക്കുന്ന ഒരു കാര്യമാണ് നൗഫൽ പറഞ്ഞത്; അയാളുടെ ബൈക്ക് മോഷണം പോയിരിക്കുകയാണ്. അയാൾ അതിനെക്കുറിച്ച് പരാതിയും നൽകിയിട്ടുണ്ട്. സമീപത്തുള്ള സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ നൗഫൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് പോലീസ് സംഘത്തിന് വ്യക്തമായി. നൗഫലിന്റെ ബൈക്ക് മോഷ്ടിച്ച വ്യക്തിയാണ് അനുവിന്റെ അടുത്ത എത്തിയതും അനുവിന് ലിഫ്റ്റ് കൊടുത്തതും.

പെട്ടെന്നാണ് എസ്എച്ച്ഓ ബിജുവിന്റെ മനസ്സിലേക്ക് ഒരു ആശയം വന്നത്. സമാനമായ രീതിയിൽ വാഹനങ്ങൾ മോഷ്ടിച്ചുകൊണ്ടുപോയി അതിൽ മോഷണം നടത്തുന്ന വ്യക്തികളെ കുറിച്ച് ഒരു അന്വേഷണം നടത്താൻ എസ്ഐ ഉത്തരവിട്ടു. അങ്ങനെ കേസ് ഫയൽ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഒരു വിവരം പോലീസിന് ലഭിക്കുന്നത്. സമാനമായ രീതിയിൽ ഏതെങ്കിലുമൊക്കെ വീടുകളിൽ നിന്ന് വാഹനങ്ങൾ മോഷ്ടിച്ചുകൊണ്ട് പോവുകയും പല സ്ഥലങ്ങളിലായി കറങ്ങി നടന്ന് സ്ത്രീകൾ ഒറ്റക്കാകുന്ന സമയത്ത് അവരെയൊക്കെ ഉപദ്രവിക്കുകയും റേപ്പ് ചെയ്യുകയും ഒക്കെ ചെയ്ത ശേഷം അവരുടെ ആഭരണങ്ങളുമായി കടന്നുകളയുന്ന ഒരു വ്യക്തിയുടെ റിപ്പോർട്ട് പോലീസ് സംഘത്തിന്റെ ഫയലിൽ ഉണ്ട്. ആ വ്യക്തിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിരിക്കുന്നത് മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ്.

ഈ സംഭവം നടന്നതുമുതൽ ആ ബൈക്കിനെക്കുറിച്ചും ആ സംഭവത്തെക്കുറിച്ചും ഒക്കെ സമീപത്തുള്ള എല്ലാ സ്റ്റേഷനുകളിലേക്കും പോലീസ് സംഘം റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൊണ്ടോട്ടിയിൽ നിന്നും പേരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് നിർണായകമായ ഒരു ഇൻഫർമേഷൻ ആണ് ലഭിച്ചത്. അവരുടെ കയ്യിൽ സമാനമായ രീതിയിൽ സ്ത്രീകളെ ഉപദ്രവിക്കുകയും അവരുടെ ആഭരണങ്ങൾ പിടിച്ചുപറിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ കുറിച്ച് വിവരമുണ്ട്. ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്യാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയെ കുറിച്ചുള്ള ഇൻഫർമേഷൻ ആണ് പോലീസ് സംഘത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

കുറച്ചു നാളുകൾക്ക് മുൻപ് കൊണ്ടോട്ടിക്ക് സമീപമുള്ള ഒരു സ്ഥലത്ത് 60 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീക്ക് ആ വ്യക്തി ഒരു ലിഫ്റ്റ് ഓഫർ ചെയ്തിരുന്നു. ഒരു ഓട്ടോയിലായിരുന്നു അന്ന് ലിഫ്റ്റ് കൊടുക്കാമെന്ന് പറഞ്ഞത്. ആ സ്ത്രീ അവരുടെ ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങി പോകുന്ന വഴിക്കായിരുന്നു ഓട്ടോയുമായി അയാൾ എത്തിയത്. ആളൊഴിഞ്ഞ ഒരു പറമ്പിലേക്കാണ് അയാൾ ആ സ്ത്രീയെയും കൊണ്ടുപോയത്. ആ സ്ത്രീ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് അവരുടെ വായിലേക്ക് തുണികുത്തി കയറ്റുകയും ആ സ്ത്രീയെ ഓട്ടോയിൽ തന്നെ കെട്ടിയിടുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. അതിനുശേഷം അവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങളൊക്കെ അഴിച്ചെടുത്ത ശേഷം ആ സ്ത്രീയെ ആ കുറ്റിക്കാട്ടിലേക്ക് തള്ളിയിട്ട് അയാൾ ഓട്ടോയുമായി കടന്നുകളഞ്ഞു. അവശയായ ആ സ്ത്രീയെ റോഡരികിൽ നാട്ടുകാർ കണ്ടതിനെ തുടർന്ന് അവർ പോലീസിൽ വിവരം അറിയിച്ചപ്പോഴായിരുന്നു നാട് മുഴുവൻ ആ കാര്യം അറിഞ്ഞത്.

മുക്കം മേഖലയിൽ ആ സമയത്ത് പോലീസ് സംഘം വിശാലമായ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ അയാൾ കോഴിക്കോട് വിട്ട് കണ്ണൂരിലേക്ക് പോയിരുന്നു. ഒടുവിൽ അതിസാഹസികമായ തിരച്ചിലിനൊടുവിൽ പോലീസ് സംഘം കണ്ണൂരിൽ വെച്ച് അയാളെ പിടികൂടുകയും ചെയ്തിരുന്നു. ആ കേസിനെ തുടർന്ന് അയാൾ ഒന്നര വർഷത്തോളം ജയിലിലായിരുന്നു. വിചാരണ കൃത്യസമയത്ത് തുടങ്ങാത്ത സാഹചര്യത്തിൽ അയാൾ ജാമ്യം കിട്ടി അന്ന് പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. അയാൾ ജാമ്യത്തിൽ പുറത്തുണ്ടെന്നുള്ള കാര്യം കൊണ്ടോട്ടി പോലീസ് സംഘം പേരാമ്പ്ര സ്റ്റേഷനിലേക്ക് റിപ്പോർട്ട് ചെയ്തു. ആ വ്യക്തിയുടെ പൂർണ്ണ വിവരം കൊണ്ടോട്ടി സ്റ്റേഷനിൽ നിന്ന് തന്നെ പോലീസ് സംഘം ശേഖരിച്ചു.

മുജീബ് റഹ്മാൻ എന്നാണ് ആ വ്യക്തിയുടെ പേര്. മുജീബ് റഹ്മാന്റെ പേരിൽ ആ സമയമായപ്പോഴേക്കും 57 കേസുകൾ ഉണ്ട്. കൊണ്ടോട്ടിയിൽ മാത്രം 13 കേസുകളാണ് അയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി അയാളുടെ കേസുകൾ പരന്നു കിടക്കുകയാണ്. പിടിച്ചുപറി, മോഷണം, പീഡനം എന്നീ കേസുകളാണ് അയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൃശൂരിലെ ഒരു ജ്വല്ലറിയുടമയെ കുത്തിക്കൊന്ന കേസിലെ പ്രതികൂടിയാണ് മുജീബ് റഹ്മാൻ. 28-ഓളം തവണ പോലീസ് പിടിയിലായ വ്യക്തി ജാമ്യത്തിൽ ഇറങ്ങി പലപ്പോഴും രക്ഷപ്പെടാറാണ് പതിവ്. ജാമ്യത്തിൽ പുറത്തിറങ്ങുന്ന മുജീബ് പല കുറ്റകൃത്യങ്ങളും ചെയ്യും. അയാളെ സ്ഥിരമായി ജയിലിൽ ഇടാൻ നിയമത്തിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം. പോലീസ് വളരെ പണിപ്പെട്ടാണ് അയാളെ പിടികൂടാറുള്ളത്. എന്നാൽ കോടതി വിചാരണകളിലെ നൂലാമാലകൾക്കിടയിലൂടെ അയാൾ അതിവിദഗ്തമായി രക്ഷപ്പെടുകയും ചെയ്യും.

അങ്ങനെ രണ്ട് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘം ഒരുമിച്ചു തന്നെ കൊണ്ടോട്ടിയിലുള്ള മുജീബിന്റെ വീട് വളയാൻ തീരുമാനിച്ചു. അതിനു മുൻപ് തന്നെ ഇടവണ്ണപ്പാറയിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ആ ചുവന്ന ബൈക്ക് പോലീസ് സംഘം കണ്ടെടുക്കുകയും ചെയ്തു. കണ്ണൂരിലെ മട്ടന്നൂരിൽ നിന്ന് കാണാതായ നൗഫലിന്റെ ബൈക്ക് തന്നെയാണ് അതെന്ന് പോലീസ് സംഘം സ്ഥിരീകരിക്കുകയും ചെയ്തു. ഹെൽമെറ്റ് ധരിച്ചിരുന്ന വ്യക്തി മുജീബ് റഹ്മാൻ തന്നെയാണോ എന്നുള്ളതാണ് ഇനി പോലീസിന് അറിയേണ്ടത്. അനു കൊല്ലപ്പെടുന്ന സമയത്ത് അനുവിന് ലിഫ്റ്റ് കൊടുത്തിരുന്ന അതേ ബൈക്ക് തന്നെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അനുവിനെ കൊലപ്പെടുത്തിയ വ്യക്തി ഇടവണ്ണപ്പാറ ഭാഗത്ത് എത്തിയിട്ടുണ്ടെന്ന് പോലീസിന് വ്യക്തമായി. അത് മുജീബ് തന്നെയാണോ എന്നറിയണമെങ്കിൽ അയാളെ തന്നെ പിടികൂടണം.

അയാളെ പിടികൂടുന്നതിനുള്ള വഴികൾ പോലീസ് സംഘം ആലോചിക്കുന്നതിനിടയിലായിരുന്നു അനുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. പോലീസ് സംശയിച്ച കാര്യങ്ങളെല്ലാം ശരിവെക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അനുവിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. അവളെ വെള്ളത്തിലേക്ക് ചവിട്ടി താഴ്ത്തുന്നതിനിടയിൽ വായ്ക്കുള്ളിലൂടെയും മൂക്കിനുള്ളിലൂടെയും ഒക്കെ വെള്ളവും ചെളിയും ശ്വാസകോശത്തിലേക്ക് ഇരച്ചു കയറിയിട്ടുണ്ട്. അങ്ങനെയാണ് അവൾ മരണപ്പെട്ടിട്ടുള്ളത്. അതുമാത്രവുമല്ല, അനു അതിക്രൂര പീഡനത്തിന് ഇരയായിട്ടുണ്ട്. അനുവിനെ മെയിൻ റോഡിന് സമീപത്തു നിന്നും ആ തോടിന്റെ ഭാഗത്തേക്ക് വലിച്ചിഴച്ചാണ് കൊണ്ടുപോയിട്ടുള്ളത്. ആ സമയത്ത് ചുരിദാർ പാൻസ് അഴിഞ്ഞുപോയതായിരിക്കാം എന്നായിരുന്നു ആദ്യഘട്ടത്തിൽ പോലീസ് സംഘം വിലയിരുത്തിയിരുന്നത്. എന്നാൽ അനു അതിക്രൂര പീഡനത്തിന് മരണപ്പെടുന്നതിനു മുൻപ് തന്നെ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നുള്ളത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ പോലീസ് സംഘത്തിന് വ്യക്തമായി.

അക്കാര്യം മുജീബ് റഹ്മാന്റെ മോഡസ് ഓഫ് ഓപ്രാണ്ടിയുമായി ഒത്തുനിൽക്കുന്ന ഒരു കാര്യമാണ്. അനവധി റേപ്പ് കേസുകളിൽ അയാൾ പ്രതിയാണ്. ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ കീഴ്പ്പെടുത്തുകയും അവരെ അതിക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം അവരുടെ ആഭരണങ്ങൾ കവർന്നുകൊണ്ടുപോവുകയും ചെയ്യുന്നത് മുജീബിന്റെ ഒരു രീതിയാണ്. കുറ്റക്കാരൻ മുജീബ് തന്നെയാണോ എന്നുള്ള കാര്യത്തിൽ 90 ശതമാനം ഉറപ്പ് മാത്രമേ പോലീസിനുള്ളൂ; ബാക്കി 10 ശതമാനം മുജീബിനെ കയ്യിൽ കിട്ടിയെങ്കിൽ മാത്രമേ പോലീസിന് ഉറപ്പിക്കാനാകൂ. അതുകൊണ്ടുതന്നെ ഏതു വിധേനയും മുജീബിനെ കീഴടക്കാൻ തന്നെ പോലീസ് സംഘം തീരുമാനിച്ചു.

കൊണ്ടോട്ടിയിലുള്ള മുജീബിന്റെ വീട് പോലീസ് സംഘം അങ്ങനെയാണ് വളഞ്ഞത്. പോലീസ് സംഘം ആ വീട് വളയുന്ന സമയത്ത് അവർ മറ്റൊരു കാഴ്ച കണ്ടു. ആ വീടിന്റെ ഒരു ഭാഗത്തുനിന്ന് ഒരു സ്ത്രീ അതിവേഗത്തിൽ തന്നെ എന്തോ കത്തിക്കുന്നുണ്ട്. പോലീസിനെ കണ്ടതും അത് അതിവേഗത്തിൽ കത്താൻ വേണ്ടി ആ സ്ത്രീ കത്തിച്ചുകൊണ്ടിരിക്കുന്ന ആ വസ്തുവിലേക്ക് മണ്ണെണ്ണ അതിവേഗത്തിൽ ഒഴിക്കാൻ തുടങ്ങി. ആ കാഴ്ച കണ്ട ഒരു പോലീസുകാരൻ അതിവേഗത്തിൽ ഓടിവന്ന് ആ സ്ത്രീയെ തള്ളിമാറ്റി, ആ തീയിൽ കത്തിക്കൊണ്ടിരുന്ന വസ്ത്രങ്ങൾ അതിവേഗത്തിൽ തീയിൽ നിന്നും വലിച്ചെടുത്തു.

ഈ സമയത്തായിരുന്നു മറ്റുള്ള പോലീസുകാർ മറ്റൊരു കാഴ്ച കണ്ടത്. ആ വീടിന്റെ അടുക്കള ഭാഗത്തുനിന്നും വാതിൽ തുറന്ന് ഏതോ ഒരു വ്യക്തി പുറത്തേക്കിറങ്ങി ഓടുന്ന കാഴ്ചയായിരുന്നു അത്. പോലീസുകാരൻ അതിവേഗത്തിൽ തന്നെ അയാളെ വളയാൻ ശ്രമിച്ചെങ്കിലും കയ്യിലുണ്ടായിരുന്ന ഒരു കത്തി ഉപയോഗിച്ച് ആ വ്യക്തി പോലീസുകാരെ ആഞ്ഞുവെട്ടാൻ തുടങ്ങി. ഒരു പോലീസുകാരന് നന്നായി വെട്ടേൽക്കുകയും ചെയ്തു. വലിയൊരു സംഘട്ടനത്തിനൊടുവിൽ പോലീസ് സംഘം ആ വ്യക്തിയെ കീഴ്പ്പെടുത്തുകയും ചെയ്തു. അയാളുടെ കയ്യിൽ നിന്ന് കത്തി ബലമായി പിടിച്ചു വാങ്ങി അയാളുടെ കയ്യിലേക്ക് വിലങ്ങു വെക്കുന്നതിനിടയിൽ കൊണ്ടോട്ടി പോലീസുകാർ “ഇതാണ് മുജീബ് റഹ്മാൻ” എന്ന് പേരാമ്പ്ര പോലീസ് സംഘത്തിനോട് പറയുകയും ചെയ്തു.

പോലീസിനെ ആക്രമിച്ച് അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന മുജീബിനെ പിടികൂടുന്നതിനിടയിൽ പോലീസ് സംഘം അയാളുടെ സഹായിയായി അവിടെ ഉണ്ടായിരുന്ന സ്ത്രീയെ കൂടി പിടികൂടി. അത് യഥാർത്ഥത്തിൽ അയാളുടെ ഭാര്യ തന്നെയായിരുന്നു. അവർ കത്തിക്കാൻ ശ്രമിച്ച ഡ്രസ്സിലേക്ക് പോലീസ് സംഘത്തിന്റെ ശ്രദ്ധ ഇതിനിടയിൽ വീണിരുന്നു. അത് ആ ചുവന്ന ബൈക്ക് സിസിടിവിയിൽ പതിഞ്ഞിരുന്ന സമയത്ത് അയാൾ ധരിച്ചിരുന്ന ആ കോട്ടാണ്. തെളിവുകൾ നശിപ്പിക്കുന്നതിനു വേണ്ടി ബോധപൂർവ്വമായ ഒരു ശ്രമം ആ സ്ത്രീ നടത്തിയിരിക്കുകയാണ്.

മുജീബിന്റെ വീട് പോലീസ് സംഘം വിശദമായി തിരച്ചലിന് വിധേയമാക്കി. ആ വീടിനുള്ളിൽ കുറെയധികം പണം ഉണ്ടായിരുന്നു. അതൊക്കെ കസ്റ്റഡിയിൽ എടുത്ത പോലീസ് സംഘം ആ പണത്തിന്റെ സോഴ്സ് അന്വേഷിച്ചെത്തിയത് കൊണ്ടോട്ടിയിലെ അബൂബക്കറിന്റെ അടുത്തേക്കാണ്. മുജീബ് കൊണ്ടുകൊടുക്കുന്ന ആഭരണങ്ങളൊക്കെ ജ്വല്ലറികൾക്ക് വിറ്റ് പണമാക്കുന്ന വ്യക്തിയാണ് അബൂബക്കർ. അങ്ങനെ പോലീസ് സംഘം അബൂബക്കറിന്റെ കൈവശത്തു നിന്നും ആഭരണങ്ങളും കണ്ടെത്തി. അബൂബക്കറിനെയും മുജീബിനെയും അയാളുടെ ഭാര്യയെയും കസ്റ്റഡിയിൽ എടുത്ത പോലീസ് സംഘം പേരാമ്പ്രയിലേക്കാണ് എത്തിയത്.

ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയും പിന്നീട് അതിക്രൂരമായ രീതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത അനുവിന്റെ കൊലപാതകിയെ കണ്ടെത്തി എന്നുള്ള വാർത്ത അതിവേഗമാണ് നാടാകെ പരന്നത്. 57-ഓളം കേസുകളിൽ പ്രതിയാക്കപ്പെട്ട ഒരു വ്യക്തിയാണ് അനുവിന്റെ കൊലപാതകത്തിന് പിന്നിൽ എന്നുള്ള വാർത്ത അറിഞ്ഞ് നാട്ടുകാരിൽ വലിയൊരു ഞെട്ടൽ തന്നെ ഉണ്ടായി. ഇത്രയേറെ കുറ്റകൃത്യങ്ങളിൽ പ്രതിയാക്കപ്പെട്ട ഒരു വ്യക്തി എങ്ങനെയാണ് സ്വതന്ത്രമായി ഇത്തരത്തിൽ സഞ്ചരിക്കുന്നത് എന്നായിരുന്നു നാട്ടുകാരുടെ സംശയം.

കസ്റ്റഡിയിലായ മുജീബിനെയും കൊണ്ട് പോലീസ് സംഘം തെളിവെടുപ്പിനായി എത്തി. അനുവിനെ കണ്ട സ്ഥലം മുതൽ അവളെ കൊലപ്പെടുത്തിയ സ്ഥലം വരെയുള്ള എല്ലാ കാര്യങ്ങളും മുജീബ് പോലീസിനു മുൻപാകെ വിശദമായി തന്നെ വിവരിച്ചു കൊടുത്തു. അയാൾ മട്ടന്നൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി ആ ഇടവഴികളിലൂടെ ഒക്കെ കറങ്ങി നടക്കുന്നതിനിടയിലായിരുന്നു അനു എന്ന സ്ത്രീയെ അയാൾ ശ്രദ്ധിക്കുന്നത്. അനുവിന്റെ വീടും മെയിൻ റോഡും തമ്മിൽ ഒരു കിലോമീറ്ററോളം ദൂരമുണ്ട്. ഇടവഴികളിലൂടെ നടന്നു വേണം മെയിൻ റോഡിലേക്ക് എത്താൻ. അനു നടന്നുവരുന്നത് നേരത്തെ തന്നെ മുജീബ് ശ്രദ്ധിച്ചിരുന്നു. മൺറോഡിലൂടെ അതിവേഗത്തിൽ നടന്നുപോകുന്ന അനുവിന്റെ മുന്നിലേക്ക് മുജീബ് ബൈക്കുമായി എത്തി ഒരു ലിഫ്റ്റ് ഓഫർ ചെയ്തു. ആദ്യം അനു നിരസിക്കുകയാണെങ്കിലും, അത്രയധികം ദൂരം നടക്കണമല്ലോ എന്നോർത്തപ്പോൾ അനു അയാൾ പറഞ്ഞ വാക്കുകളിൽ വീണുപോവുകയും ചെയ്തു. മെയിൻ റോഡിലേക്ക് അതിവേഗം എത്താമെന്ന് കരുതി അനു അങ്ങനെയാണ് മുജീബിന്റെ ബൈക്കിന് പിന്നിലേക്ക് കയറിയത്.

ബൈക്ക് അല്പദൂരം മുൻപോട്ടു പോയി ആ തോടിന് സമീപം എത്തിയപ്പോഴായിരുന്നു തനിക്കൊന്ന് മൂത്രം ഒഴിക്കണമെന്ന് പറഞ്ഞ് മുജീബ് വാഹനം നിർത്തിയത്. അനുവും ബൈക്കിൽ നിന്ന് താഴെ ഇറങ്ങി അല്പം മാറി നിന്നു. അപ്രതീക്ഷിതമായി മുജീബ് പിന്നിലൂടെ വന്ന് അനുവിന്റെ തല തറയിലേക്ക് പിടിച്ച് ഇടിക്കുകയായിരുന്നു. അയാൾ തോട്ടിലേക്ക് പോകാൻ ഇറങ്ങുകയാണെന്ന് കരുതി അനു തിരിഞ്ഞു നിന്ന സമയത്തായിരുന്നു അനുവിനെ പിന്നിലൂടെ വന്ന് മുജീബ് ആക്രമിച്ചത്. തല അതിശക്തമായി തറയിലേക്ക് ഇടിച്ചതിന്റെ ആഘാതത്തിൽ അനുവിന്റെ ബോധം നഷ്ടപ്പെടുകയും ചെയ്തു.

അനുവിനെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി അതിക്രൂരമായി തന്നെ മുജീബ് ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീടാണ് അവളെ തോട്ടിലേക്ക് ചവിട്ടി താഴ്ത്തിയത്. ആ സമയത്ത് ബോധം വന്ന അനു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവളുടെ തല അതിശക്തമായി തോട്ടിനുള്ളിലെ ചെളിയിലേക്ക് മുജീബ് ചവിട്ടി പിടിക്കുകയായിരുന്നു. ഏതാനും നിമിഷങ്ങൾക്കകം തന്നെ അനു നിശ്ചലയായി. അനുവിന്റെ മരണം ഉറപ്പാക്കിയ മുജീബ് അവളുടെ ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങളൊക്കെ അഴിച്ചെടുത്തു. ശേഷം തോട്ടിൽ നിന്ന് കരയിലേക്ക് കയറി ബൈക്കിലേക്ക് കയറി ഹെൽമെറ്റും ധരിച്ചുകൊണ്ട് മെയിൻ റോഡിലൂടെ ടൗണിലേക്ക് മുജീബ് കടന്നുപോയി.

ആഭരണങ്ങളുമായി അബൂബക്കറിന്റെ അടുത്തേക്കാണ് മുജീബ് പോയത്. ആഭരണങ്ങളൊക്കെ അവിടെ ഏൽപ്പിച്ച ശേഷം അയാൾ ഇടവണ്ണപ്പാറക്കാണ് പിന്നീട് പോയത്. അവിടെ ബൈക്ക് ഉപേക്ഷിച്ച് തന്റെ വീട്ടിലേക്ക് പിന്നീട് അയാൾ മടങ്ങി പോവുകയും ചെയ്തു. അനു കൊല്ലപ്പെട്ട വാർത്തയും പോലീസ് സംഘം അന്വേഷണം ആരംഭിച്ച വാർത്തയും ഒക്കെ അബൂബക്കർ ടിവിയിലൂടെയും ഫോണിലൂടെയും ഒക്കെ അറിയുന്നുണ്ടായിരുന്നു. അങ്ങനെയാണ് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി അയാൾ കൊലപാതകം നടത്തിയ സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചു കളയാൻ തീരുമാനിച്ചത്. കഴിഞ്ഞുപോയ എല്ലാ കേസുകളിലും അയാൾക്ക് വേണ്ടി വാദിക്കാൻ വക്കീലന്മാരെ ഏർപ്പാടാക്കിയതും പണം നൽകിയതും ഒക്കെ അയാളുടെ ഭാര്യ തന്നെയാണ്. ഭർത്താവിന് പറ്റിയ ഭാര്യയാണ് അവരെന്ന് തന്നെ പറയാം. മുജീബുമായി തെളിവെടുപ്പ് പൂർത്തിയാക്കിയ പോലീസ് സംഘം മജിസ്ട്രേറ്റിന് മുൻപിൽ മുജീബിനെയും സംഘത്തെയും ഹാജരാക്കി റിമാൻഡ് ചെയ്യിപ്പിച്ചു.