A private Learjet 60 carrying nine people crashed near Greenacres in Palm Beach County, Florida, resulting in the death of all passengers and crew aboard. The aircraft was en route from Austin, Texas, to the Bahamas when it encountered severe weather conditions, including extreme outside temperatures dropping to -47°C, strong turbulent winds, and icing on the wings. Audio recordings revealed the pilot’s final distress calls to Air Traffic Control (ATC), initially reporting icing and wind before losing control as the plane pitched 60 degrees to the side and plunged rapidly at speeds between 10,000 and 20,000 feet per minute. Moments before the catastrophic crash, which was captured on local dashcams as the jet exploded into a fireball upon impact, the pilot issued a frantic “Mayday” call signaling that their time had run out.
അമേരിക്കയിലെ ഫ്ലോറിഡയിൽ ഒൻപത് പേരുമായി സഞ്ചരിച്ച സ്വകാര്യ വിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും മരണപ്പെട്ടു. ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് ബഹാമാസിലേക്ക് പോവുകയായിരുന്ന ലിയാർജെറ്റ് 60 (Learjet 60) എന്ന വിമാനമാണ് പാം ബീച്ച് കൗണ്ടിയിലെ ഗ്രീൻ എക്കേഴ്സിന് സമീപം അപകടത്തിൽപ്പെട്ടത്.
അപകടത്തിന് തൊട്ടുമുൻപ് പൈലറ്റും എയർ ട്രാഫിക് കൺട്രോളും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. യാത്രതിരിച്ച് കുറച്ചു സമയത്തിനകം വിമാനത്തിന് പുറത്ത് മൈനസ് 47 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെടുകയും വിമാനത്തിന്റെ ചിറകുകളിൽ മഞ്ഞുപാളികൾ രൂപപ്പെടാൻ തുടങ്ങുകയും ചെയ്തു. ശക്തമായ കാറ്റിൽ വിമാനം ഉലയുന്നുണ്ടെന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും കൂടുതൽ ഉയരത്തിലേക്ക് പറക്കാൻ അനുമതി തേടുകയും ചെയ്തിരുന്നു.
എന്നാൽ വൈകാതെ വിമാനത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു. വിമാനം മിനിറ്റിൽ പതിനായിരവും ഇരുപതിനായിരവും അടി വേഗത്തിൽ താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ പൈലറ്റ് അടിയന്തര സഹായത്തിനായി ‘മെയ് ഡേ’ (Mayday) സന്ദേശം നൽകി. വിമാനത്തിന്റെ ചിറകുകൾ 60 ഡിഗ്രിയോളം ഒരു വശത്തേക്ക് ചരിഞ്ഞതായും തങ്ങളുടെ സമയം അവസാനിച്ചുവെന്നും പൈലറ്റ് നിലവിളിച്ചുകൊണ്ട് പറയുന്നതും ശബ്ദരേഖയിൽ കേൾക്കാം.
തുടർന്ന് മിനിറ്റിൽ 20,000 അടി വേഗതയിൽ താഴേക്ക് കുതിച്ച വിമാനം നിലത്തിടിച്ച് വലിയൊരു തീഗോളമായി മാറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലെ ഡാഷ്ക്യാമറകളിൽ വിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഒൻപത് പേരും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.