The sensational Pangappara Abhiram murder case has unraveled deep-rooted criminal conspiracies in Thiruvananthapuram, highlighting how hardened criminals exploit juvenile laws. While a 17-year-old minor confessed to the crime, police investigations reveal that the actual mastermind is a 22-year-old repeat offender named Umar Muftar. Umar allegedly orchestrated the murder and manipulated the minor into taking the fall, banking on legal loopholes to evade serious punishment. Law enforcement is now racing to gather foolproof scientific evidence and digital trails to ensure the real perpetrators face strict justice.
നമസ്കാരം മലയാളി വാർത്ത ഇൻസൈഡിലേക്ക് സ്വാഗതം. പാങ്ങപ്പാറ അഭിറാം കൊലക്കേസിൽ ഇനി കിട്ടുന്ന ലീഡുകൾ ഒന്നും പോലീസ് പുറത്തുവിടില്ല. അതീവ രഹസ്യമായിരിക്കും അന്വേഷണത്തിന്റെ ഓരോ ഘട്ടവും. പ്രതികൾ പറഞ്ഞ കഥ ചിലതൊക്കെ വിശ്വസിച്ചു എന്ന മട്ടിലായിരിക്കും പോലീസിന്റെ അന്വേഷണം മുന്നോട്ടു പോകുക. അതിന് കാരണമുണ്ട്; പ്രതികളിൽ ഒരാളുടെ നീക്കം പോലീസ് വല്ലാതെ ആശങ്കപ്പെടുന്നുണ്ട്.
ഈ കേസിൽ 100 ശതമാനം ഉറപ്പിച്ചു പറയുന്നു, കൊല നടത്തിയത് 17 കാരൻ അല്ല. പക്ഷേ എത്ര ചോദ്യം ചെയ്താലും ഇതുവരെ പറഞ്ഞ കഥയിൽ നിന്ന് അണുവിട വ്യതിചലിക്കില്ല അവൻ. അവിടെ യഥാർത്ഥ കൊലയാളിയെ പൂട്ടണമെങ്കിൽ ശാസ്ത്രീയമായ തെളിവുകളും സാക്ഷിമൊഴികളും ഫോൺ ഇടപാടുകൾ സംബന്ധിച്ച തെളിവുകളും നിരത്തി പൂട്ടണം. “സാറന്മാർ എന്റെ ഫോൺ പരിശോധിച്ചോളൂ, എന്നെ ഊരിയെടുക്കാനുള്ള തെളിവുകൾ ആ ഫോണിൽ നിന്ന് എന്റെ വക്കീലിന് കിട്ടിക്കോളും” എന്ന് ശ്രീകാര്യം പോലീസിനോട് ഇത്ര കോൺഫിഡൻസോടെയാണ് പ്രതികളിൽ ഒരാൾ പറഞ്ഞിരിക്കുന്നത്.
17 കാരനെ കൊന്നത് 17 കാരൻ എന്ന കഥ കാട്ടുതീ പോലെയാണ് പരന്നത്. എന്നാൽ ഈ കഥയ്ക്കും അപ്പുറം കേസിന്റെ മാസ്റ്റർ ബ്രെയിൻ ഒരൊറ്റയാളാണ്. കേസിൽ അയാൾ ഉൾപ്പെട്ടു എന്ന് അറിഞ്ഞപ്പോഴേ പോലീസ് ജാഗരൂകരായിരുന്നു. കാരണം ആളത്ര ചില്ലറക്കാരൻ ഒന്നുമല്ല, കൊടും ക്രിമിനൽ ആണ്. രക്ഷപ്പെടാൻ ഏതറ്റം വരെയും പോകും. എത്രയൊക്കെ വലവീശിപ്പിടിച്ചു തൂക്കിയാലും കോടതിയിൽ നിന്ന് ഊരിപ്പോരുന്ന ക്രിമിനൽ ആണ് ഇവൻ. കോടതികളിലാണ് അവന്റെ കളി അത്രയും നടക്കുന്നത് എന്നാണ് പോലീസും പറയുന്നത്. പാങ്ങപ്പാറ കേസിലും കോടതിയിൽ അവൻ എന്ത് നീക്കം നടത്തും എന്ന് പോലീസ് ആശങ്കപ്പെടുന്നുണ്ട്. അതുകൊണ്ട് എല്ലാ തെളിവുകളും ഉൾപ്പെടെ പൂട്ടിയിട്ട് മാത്രമേ ഈ കേസ് കോടതിയിൽ എത്തിക്കാൻ പോലീസിന് കഴിയുകയുള്ളൂ.
അഭിറാം കേസിലെ വില്ലൻ ഉമർ മുഫ്താർ എന്ന കൊടൂര ക്രിമിനൽ തന്നെയാണ്. 22 വയസ്സുകാരനായ ഉമർ പോലീസിന്റെ ഗുണ്ടാ ലിസ്റ്റിലെ പ്രധാനിയാണ്. തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ കുറേ കാലങ്ങളായി പോലീസിന്റെ തീരാ തലവേദനയായി മാറിക്കൊണ്ടിരിക്കുന്ന ഒരുത്തൻ. മയക്കുമരുന്ന് സംഘങ്ങളുടെ ഏകോപനം, മോഷണം, അക്രമം തുടങ്ങി സ്ഥിരം കുറ്റവാളി. സ്വർണമോഷണമാണ് ഒരു ഹരമായിട്ട് ഇവനുള്ളത്. കൂടാതെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ തന്റെ സംഘത്തിൽ ഇവൻ ചേർക്കുന്നുണ്ട്. എന്തെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെടുമ്പോൾ അവരെ മുന്നിൽ നിർത്തി പഴുതുണ്ടാക്കും. പിടിക്കപ്പെട്ടാലും അകത്താകുന്നത് പ്രായപൂർത്തിയാകാത്തവരായിരിക്കും. ഇവരാകുമ്പോൾ ജുവനൈൽ ആയതുകൊണ്ട് വേഗം പുറത്തിറങ്ങും, പ്രായത്തിന്റെ ആനുകൂല്യം കിട്ടുമെന്നും ഈസിയായി ഊരി പോരുമെന്നും ഉമർ തന്നെ ഇവരെ ബോധ്യപ്പെടുത്തും.
അഭിറാം കേസിലെ ഒന്നാം പ്രതിയായ 17 കാരനെ പോലെ നിരവധി ആൺകുട്ടികൾ ഉമറിനൊപ്പം ഉണ്ട് എന്നുള്ളതാണ് വിവരങ്ങൾ. ഇതുവരെ മോഷണ ലഹരി കേസുകളിൽ പ്രതിയായ ഉമർ ഒരു കൊലക്കേസിലാണ് ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്നത്. ഒരു കേസിൽ അകത്തായാൽ എങ്ങനെ രക്ഷപ്പെടണം, അതിന് എന്ത് ചെയ്യണം തുടങ്ങിയ നിയമവശങ്ങളൊക്കെ ഇവന് നല്ല കൃത്യമായിട്ട് അറിയാം. ലൂക്ക്ഫോൾ ഉണ്ടാക്കി വെച്ചിട്ട് ക്രൈം ചെയ്യുന്ന ഒരുത്തനാണ് ഉമർ എന്ന് പോലീസ് പോലും പറയുന്നുണ്ട്.
തിരുവനന്തപുരം ഇതുപോലെയുള്ള ഉമറിനെ പോലെയുള്ള നിരവധി ചെറുപ്പക്കാരുടെ ഒരു നാടായി മാറിക്കൊണ്ടിരിക്കുകയാണ്. ഭരണസിരാ കേന്ദ്രമാണ്, തലസ്ഥാനമാണ്. എന്നാൽ അതിനൊക്കെ അപ്പുറത്തേക്ക് ഒരുകൂട്ടം ക്രിമിനലുകളുടെ സ്വൈര്യവിഹാര കേന്ദ്രമായി കൂടി തലസ്ഥാനം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ എത്രയെത്ര ഞെട്ടിപ്പിക്കുന്ന ഗുണ്ടാ സംഘങ്ങളുടെ അക്രമ സംഭവങ്ങളുടെ ഒക്കെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ അടുത്ത കാലത്ത് നമ്മൾ കേട്ട് ഞെട്ടിയ ഒരു സംഭവം ഉണ്ടായിരുന്നല്ലോ, പോത്തൻകോട് നടന്ന ഒരു കൊലപാതകം. കൊല നടത്തിയതിനുശേഷം ഒരു ഗുണ്ട കാല് വെട്ടിയെടുത്ത് ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ ഭീതിയോടെയാണ് കേരളം കണ്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ നടക്കുന്ന സംഭവങ്ങൾ ഇപ്പോൾ കേരളത്തിൽ ഒരു സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.
പോലീസ് ഗുണ്ടാസംഘങ്ങൾക്കെതിരെ ശക്തമായ നീക്കങ്ങൾ ഒക്കെ നടത്തുന്നുണ്ട്, പുതിയ പല പദ്ധതികളും ഗുണ്ടകളെ പൂട്ടുന്നതിനു വേണ്ടി കൊണ്ടുവന്നിട്ടുണ്ട് എന്നൊക്കെ പറയുമ്പോഴും ഇതുപോലെ ശക്തരായി തന്നെ നിൽക്കുകയാണ് ഗുണ്ടാസംഘങ്ങൾ. പോലീസുകാര് പോലും ഇവർക്ക് ഒത്താശ നിൽക്കുന്ന എത്രയോ സംഭവങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഈ പാങ്ങപ്പാറയിൽ നടന്നിരിക്കുന്ന ഒരു സംഭവം ഒരു പ്രണയപകയായി മാത്രം നടന്ന കൊലപാതകമല്ല. അതിനൊക്കെ അപ്പുറത്തേക്ക് വലിയ ഒരു ഗൂഢാലോചനയുടെ, ഒരു കൂട്ടം സംഘം ചേർന്ന് കൊലപാതകം നടത്തിയതിന്റെ, അതിൽ പെൺകുട്ടികളും ഉൾപ്പെട്ടിരിക്കുന്നതിന്റെ ഭയപ്പെടുത്തുന്ന ഒരു വശവും കൂടിയുണ്ട് ഇവിടെ.
ഏറ്റവും പ്രധാനമായി നമ്മൾ കാണേണ്ടത്, അതായത് ഈ ഉമറിനെ പോലെയുള്ളവർ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ അവരുടെ വശത്താക്കി ക്രിമിനൽ പ്രവർത്തികളിൽ ഏർപ്പെടുന്നു എന്നുള്ളതാണ്. ഉമറിന്റെ ക്രിമിനൽ പശ്ചാത്തലത്തെകുറിച്ച് പോലീസിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. മോഷണം ഒരു ഹരമാണ് ഈ സൈക്കോയ്ക്ക്. മോഷണത്തിനായി കണ്ടെത്തുന്ന വീടോ സ്ഥാപനമോ അത് എന്തുതന്നെയായാലും ഒറ്റനോട്ടത്തിൽ അതിന്റെ ബ്ലൂപ്രിന്റ് അങ്ങ് ഒപ്പിയെടുക്കും. പോകുന്ന വഴികളിൽ സിസിടിവി ക്യാമറകൾ എവിടെയൊക്കെ ഉണ്ട്, ബിൽഡിങ്ങിൽ ക്യാമറകൾ ഉണ്ടോ, അത് എവിടെയൊക്കെയാണ് സ്ഥാപിച്ചിരിക്കുന്നത്, ജനലുകളും വാതിലുകളും എവിടെയൊക്കെയാണ് എത്രയെണ്ണം ഉണ്ട്, അകത്തു കടക്കാൻ മറ്റു മാർഗങ്ങൾ ഉണ്ടോ തുടങ്ങി എല്ലാം ബൈഹാർട്ട് ആക്കും.
മോഷണം മുതൽ കൈകാര്യം ചെയ്യുന്നതിലും പ്രത്യേക ശൈലികൾ ഉണ്ട് ഉമറിന്. ഒരു വീട്ടിൽ നിന്ന് സ്വർണം മോഷ്ടിക്കുകയാണെങ്കിൽ അത് മുഴുവനും ഒരു സ്ഥലത്ത് വിൽക്കില്ല. കുറച്ച് ഒളിപ്പിച്ചു വെക്കും. തമിഴ്നാട്ടിലെ മാർത്താണ്ടത്തോ നാഗർകോവിലോ ഒക്കെയാണ് മോഷണം മുതൽ സാധാരണ വിൽക്കാറുള്ളത്. 30 പവൻ മോഷ്ടിക്കുകയാണെങ്കിൽ അതിൽ അഞ്ചു പവൻ മാത്രം ഇവൻ വിൽക്കും, എന്നിട്ട് ബാക്കി ഒളിപ്പിച്ചു വെക്കും. പിടിക്കപ്പെട്ടാൽ മോഷണം അങ്ങ് സമ്മതിക്കും, മോഷ്ടിച്ചതും വിറ്റതും അഞ്ചു പവൻ മാത്രമാണെന്ന് തറപ്പിച്ചു പറയും. ഇനി എത്രയൊക്കെ ചോദ്യം ചെയ്താലും അഞ്ചു പവനിൽ തന്നെ ഉറച്ചുനിൽക്കും. വിറ്റ സ്ഥലം എവിടെയാണെന്ന് ഉൾപ്പെടെ പോലീസിനോട് പറഞ്ഞു കൊടുക്കുകയും ചെയ്യും. അങ്ങനെ അങ്ങനെ അഞ്ചു പവൻ മാത്രമാകും കേസിൽ റിക്കവറിയായി ഉണ്ടാകുക.
ഉമർ കോടതിയിൽ എത്തിയാൽ അഭിഭാഷകർ തയ്യാറായിരിക്കും ഇവനുവേണ്ടി വാദിക്കാൻ. ഇയാളുടെ കേസ് വാദിക്കാൻ പ്രത്യേകം അഭിഭാഷകർ ഉണ്ടെന്നും പോലീസ് പറയുന്നുണ്ട്. കേസിൽ നിന്ന് ഊരാനുള്ള ലൂക്ക്ഫോളുകൾ ഉണ്ടാക്കി വെച്ചാണ് ഇവൻ ക്രൈം നടത്തുന്നത്. അതുകൊണ്ട് വക്കീലന്മാർക്കും ജോലി എളുപ്പമാണത്രേ. അങ്ങനെ പെട്ടെന്ന് ജാമ്യം കിട്ടി പുറത്തേക്കിറങ്ങും. പുറത്തിറങ്ങി കഴിഞ്ഞാൽ ഒളിപ്പിച്ചുവെച്ച ബാക്കി സ്വർണം രഹസ്യമായി വിൽക്കും, പിന്നെ ലാവിഷ് ജീവിതം. ഇതുപോലെയുള്ള ക്രിമിനലുകളെ വളർത്തുന്നതിൽ ഒരുകൂട്ടം അഭിഭാഷകർക്കും വലിയ പങ്കുണ്ട്. കാശ് കൊടുത്താൽ എന്ത് നെറികേടിനും എന്ത് നെറികെട്ടവർക്ക് വേണ്ടിയും വാദിക്കാൻ വക്കീലന്മാർ തയ്യാറാണ്.
ശ്രീകാര്യം പാങ്ങപ്പാറ മേഖലകളിൽ ഉമറിന് നല്ല കണക്ഷനുകൾ ഉണ്ട് എന്നാണ് വിവരങ്ങൾ. കേസിലെ 17 കാരനും ഉമറും ഉറ്റ സുഹൃത്തുക്കളാണ്. തനിക്ക് കലിപ്പുള്ള എക്സ് കാമുകിയുടെ പുതിയ ആൺ സുഹൃത്തിനെ വരുത്തി മർദ്ധിക്കാനുള്ള തീരുമാനം 17 കാരന്റെത് തന്നെയാണ്. അവൻ ഉമറിനോട് സഹായവും തേടിയിട്ടുണ്ട്. എന്നാൽ കഥയിലേക്ക് ഉമർ വന്നതോടെയാണ് കൊലപാതക ആസൂത്രണത്തിലേക്ക് കാര്യങ്ങൾ എത്തിയതെന്ന് പോലീസ് ഉറപ്പിച്ചു പറയുന്നുണ്ട്. തനിക്കോ സുഹൃത്തുക്കൾക്കോ ആരോടെങ്കിലും ശത്രുത ഉണ്ടെങ്കിൽ അവരെ മർദ്ധിക്കുകയല്ല കൊല്ലണമെന്ന വെറിയുള്ള ഒരുത്തനായി ഉമർ മാറിയിരിക്കുകയാണ്.
17 കാരൻ തറപ്പിച്ചു പറയുന്നത് ‘കൊന്നത് ഞാൻ തന്നെയാണ്’ എന്നായിരുന്നു തുടക്കത്തിൽ. ഇതുതന്നെയായിരുന്നു അവൻ ആവർത്തിച്ചത്. ഇത് അവനെ ഉമർ പറഞ്ഞു പഠിപ്പിച്ചതാണ്. നിനക്ക് പ്രായം കുറവായതുകൊണ്ട് ശിക്ഷയിൽ ഇളവ് കിട്ടുമെന്നും നിയമത്തിന്റെ വശങ്ങളും പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട്. ഇനി അഭിറാമിനെ കൊല ചെയ്ത സ്പോട്ടിൽ അവിടെ ഉമറിന്റെ സാന്നിധ്യം ഉറപ്പായും ഉണ്ടായിരുന്നു. അത് തെളിയിക്കാനുള്ളതെല്ലാം ഇനി പോലീസ് കണ്ടെത്തണം. കാരണം സിസിടിവി ഇല്ലാത്ത ഒരു ചതുപ്പ് നിറഞ്ഞ പ്രദേശത്തു കൂടിയാണ് ഉമർ അവിടേക്ക് എത്തിയത് എന്നാണ് പോലീസിന്റെ നിഗമനം. സിസിടിവി ഉള്ള വഴിയിലൂടെയാണ് 17 കാരൻ അഭിറാമിനെയും കൂട്ടിവന്നത്. ഇതിലും ഉമറിന്റെ ബുദ്ധി തന്നെയാണ് പോലീസ് വ്യക്തമാക്കുന്നത്.
പ്രതി 17 കാരൻ ആണെന്ന് തെളിയിക്കാൻ സിസിടിവിയിൽ ഇരുവരും ഉണ്ടാകണമല്ലോ. പോലീസിന്റെ വലയിൽ ആകുമ്പോൾ വലിയ പ്രതിരോധത്തിന് നിൽക്കാതെ 17 കാരൻ കുറ്റം സമ്മതിക്കുകയായിരുന്നു. കൊന്നതിനുശേഷം ബോഡി മറവ് ചെയ്യാൻ ഉമറിന്റെ സഹായം തേടി എന്ന് പറഞ്ഞു ശിക്ഷയിൽ ഇളവ് കിട്ടാനുള്ള കൃത്യമായ പദ്ധതി. 17 കാരനെ തല്ലി ചതച്ച് ഉമറിന്റെ പങ്ക് തെളിയിക്കാൻ പോലീസിന് ഇനിയപ്പോൾ കഴിയില്ലല്ലോ, കാരണം അതിനുള്ള നിയമമില്ല. മറ്റൊന്ന് 17 കാരൻ കുറ്റമേറ്റു എന്നുള്ളതാണ് ഉമറിന് രക്ഷയാകുന്നത്. അഭിറാമിനോട് പകയുള്ളത് 17 കാരന് മാത്രമാണ്, ഉമറിന് അഭിറാമിനോട് ഒരു പകയുമില്ല. അപ്പോൾ കോടതിയിൽ എത്തുമ്പോഴത്തേക്ക് 17 കാരന്റെ പക, അവൻ കൊല നടത്തി, അവനുവേണ്ടി സഹായം ചെയ്തു അതായത് ബോഡി മറവ് ചെയ്യുന്നതിനു വേണ്ടിയുള്ള സഹായം ഉമർ ചെയ്തു കൊടുത്തു എന്നാകും.
സുഹൃത്തിനെ വിളിച്ചുവരുത്താൻ കൂട്ടാക്കാത്ത പകയിൽ അഭിറാമിനെ കൊന്ന് ചാക്കിൽ കെട്ടി എല്ലാം 17 കാരൻ സമ്മതിച്ചു കൊടുക്കുകയാണ് ചെയ്തത്. എന്നാൽ ഇവിടെ ഉമറിനും 17 കാരനും കുരുക്കായത് പോലീസ് ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി ക്രിമിനലുകളെ പൊളിച്ചു എന്നുള്ളതാണ്. പക്ഷേ ഇപ്പോഴും പോലീസിന് മുന്നിൽ പ്രതിസന്ധികൾ ഏറെയാണ്. കേസിലെ നിർണായക തെളിവുകൾ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ജുവനൈൽ നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായിരിക്കുന്നു എന്നുള്ളതിന്റെ ഒരു പ്രധാന വശമാണ് ഇപ്പോൾ ഈ പാങ്ങപ്പാറയിൽ നടന്നിരിക്കുന്ന കൊലപാതകം. ഇനിയും ഈ നിയമങ്ങൾ പൊളിച്ചെഴുതപ്പെട്ടില്ലെങ്കിൽ ഇനിയും ഒരുപാട് കൊലപാതകങ്ങൾ ഇവിടെ അരങ്ങേറും. ഇപ്പോൾ തന്നെ കണ്ടുകഴിഞ്ഞല്ലോ പ്രായപൂർത്തിയാകാത്തവർക്ക് കിട്ടുന്ന പ്രിവിലേജുകൾ. ഹൈക്കോടതിയിൽ നിന്ന് ഇന്നുണ്ടായ വിധി കേട്ട് അക്ഷരാർത്ഥത്തിൽ ഇവിടുത്തെ ജനങ്ങൾ തലയിൽ കൈവെച്ചുപോയി. കോടതി ഉത്തരവിനെ ബഹുമാനിക്കുന്നു, പക്ഷേ അതിനൊക്കെ അപ്പുറത്തേക്ക് കുട്ടികുറ്റവാളികൾ പെരുകി വരുമ്പോൾ നിയമങ്ങൾ അവർക്ക് അനുകൂലമായി മാറുമ്പോൾ ഇതുപോലെയുള്ള ക്രൈമുകൾ ആവർത്തിക്കപ്പെടും. ചേരാനല്ലൂരിൽ കാർ അപകടം വരുത്തിവെച്ച ആ 17 കാരൻ സേഫ് ആയി വീട്ടിൽ തന്നെ കിടന്നുറങ്ങും, അവനെ അറസ്റ്റ് ചെയ്യരുതെന്നും എഫ്ഐആർ ഇടരുത് എന്നും ജാമ്യം നിലനിൽക്കും എന്നാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.
എന്നാൽ മറ്റു ചില ഉത്തരവുകൾ കോടതിയിൽ നിന്ന് വന്നതിനെ ഇവിടുത്തെ ജനങ്ങൾ വലിയ രീതിയിൽ വിമർശിക്കുന്നുണ്ട്. അതായത് കോടതി ഇന്ന് പറഞ്ഞത് ജുവനൈൽ നിയമങ്ങൾ പട്ടം പറത്തുകയാണോ എന്ന് പോലീസിനെ വിമർശിച്ചുകൊണ്ട് ചോദിച്ചത്. മറ്റൊന്ന് ഗുരുതരമായ കുറ്റകൃത്യം അല്ലെങ്കിൽ എഫ്ഐആർ ഇടേണ്ട സാഹചര്യമില്ല എന്ന് ഇവിടുത്തെ ജനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചുകൊണ്ട് ചോദിച്ച ഒരു കാര്യമുണ്ട്. ഒരാൾ ഒരു കാർ അപകടം വരുത്തിവെച്ചു, അതിൽ ഒരാൾ മരണപ്പെട്ടു, ഇത് ഗുരുതര കുറ്റകൃത്യമല്ലേ എന്നാണ് പലരും ചോദിക്കുന്നത്. കോടതിക്കെതിരെ പോലും ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.
ജുവനൈൽ നിയമങ്ങൾ പൊളിച്ചെഴുതപ്പെടുക തന്നെ വേണം. കാരണം അഭിറാം കേസിൽ തന്നെ നമ്മൾ പരിശോധിക്കുകയാണെങ്കിൽ കസ്റ്റഡിയിൽ എടുത്ത 17 കാരനെ പോലീസ് സ്റ്റേഷന്റെ ഉള്ളിൽ പോലും കയറ്റാൻ നിയമം ഉണ്ടായിരുന്നില്ല. അതാണ് അവർക്ക് കിട്ടുന്ന പ്രിവിലേജ്. പോലീസ് സ്റ്റേഷന്റെ പുറത്തു വെച്ചാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. അപ്പോഴും അവനെ കസ്റ്റഡിയിൽ എടുത്തെന്നോ അറസ്റ്റ് ചെയ്തെന്നോ ചോദ്യം ചെയ്യലിന് വിളിപ്പിച്ചെന്നോ പോലും പറയാൻ കഴിയില്ല. പോലീസ് 17 കാരനുമായിട്ട് അഭിമുഖം നടത്തി എന്നൊക്കെ വേണം പറയാൻ. നിയമം അത്രത്തോളം അവർക്ക് അനുകൂലമായി മാറുമ്പോൾ കുട്ടികുറ്റവാളികൾ കൂടിവരും എന്നുള്ളതിന്റെ തെളിവാണ് ഇതൊക്കെ.
വലിയൊരു പ്ലാനിങ് തന്നെയാണ് അഭിറാമിനെ കൊലപ്പെടുത്തുന്നതിനു വേണ്ടി ഈ കൂട്ടം ചെയ്തിരിക്കുന്നത്. ഈ ക്രിമിനലുകളെ ഒക്കെ പൂട്ടണമെങ്കിൽ പോലീസിന് കൃത്യമായ തെളിവുകൾ ഇനിയും ആവശ്യമാണ്. ഉമർ അല്ലെങ്കിൽ രക്ഷപ്പെട്ടു പോകാനുള്ള എല്ലാ പഴുതും ഈ കേസിലുണ്ട്. 18 കാരിയുടെ ഫോൺ, പ്രതിയായ 17 കാരന്റെ ഫോൺ, അഭിറാമിന്റെ ഫോൺ, വസ്ത്രങ്ങൾ, കൃത്യം നടന്ന സ്പോട്ടിൽ ഉമറിന്റെ സാന്നിധ്യം കണ്ടെത്തുന്ന തെളിവുകൾ പോലീസ് ഇതെല്ലാം കണ്ടെത്തേണ്ടിയിരിക്കുന്നു. തോട്ടിൽ ഉപേക്ഷിച്ചെന്നാണ് പ്രതികൾ പറഞ്ഞത്, പക്ഷേ സ്കൂബ ടീം മുങ്ങി തപ്പിയിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉമർ ആകട്ടെ ഫോൺ മറ്റൊരിടത്ത് സൂക്ഷിച്ചു വെച്ചിട്ടാണ് ഈ കുറ്റകൃത്യം ചെയ്യാൻ ഇറങ്ങി പുറപ്പെട്ടത്. “ഈ ഫോണിൽ എനിക്ക് രക്ഷപ്പെടാനുള്ളതുണ്ട്” എന്നാണ് ഉമർ പോലീസിനോട് കോൺഫിഡന്റോടെ പറഞ്ഞത്.
സ്റ്റേഷിലേക്കും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ഒക്കെ കൊണ്ടുപോകുമ്പോൾ ലവലേശം കൂസലില്ലാതെയായിരുന്നു ഉമറിന്റെ പോക്കും വരവും ഒക്കെ. കോടതിയിൽ എത്തുമ്പോൾ താൻ ഊരുമെന്ന ഒരു അഹങ്കാരം അവനിലുണ്ട്. കോടതിയിൽ തെളിവുകൾ ആണല്ലോ പ്രധാനം, അത് സമർപ്പിക്കാൻ പോലീസിന് കഴിയണം. രക്ഷപ്പെടാൻ അവൻ എന്തോ പഴുത് കരുതി വെച്ചിട്ടുണ്ട് എന്ന് പോലീസ് സംശയിക്കുന്നുണ്ട്. പിടിക്കപ്പെടും മുന്നേ അഭിഭാഷകരെ കണ്ട് നിയമോപദേശവും തേടിയിട്ടുണ്ടാകാം.
ഈ പറയുന്ന ഉമർ കൃത്യം നടന്നതു മുതൽ അന്വേഷണം വഴിതെറ്റിക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും വരെ പ്രതികൾ അതീവ ജാഗ്രതയോടെയും കൃത്യമായ ആസൂത്രണവും നടത്തിയിട്ടുണ്ട് എന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. കൊലപാതകസമയത്ത് താൻ സ്ഥലത്തില്ലായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ടവർ ലൊക്കേഷൻ തന്ത്രമാണ് കേസിലെ രണ്ടാം പ്രതിയായ ഉമർ പയറ്റിയത്. സംഭവദിവസമായ ഞാറാഴ്ച സ്വന്തം ഫോൺ വീട്ടിൽ വെച്ച ശേഷമാണ് ഉമർ കൊലപാതകം നടന്ന സ്ഥലത്തേക്ക് പോയത്. ഈ സമയം ഉമറിന്റെ കാമുകിയും കേസിലെ നാലാം പ്രതിയുമായ ഐശ്വര്യ ഉമറിന്റെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു. കൊലപാതകം നടക്കുമ്പോൾ ഉമർ വീട്ടിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കാനും ടവർ ലൊക്കേഷൻ മാറി കാണിക്കാനും ആയിരുന്നു ഈ നീക്കം.
കൊലപാതകത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ഉമർ കാമുകിയായ ഐശ്വര്യക്ക് ഇൻസ്റ്റാഗ്രാം വഴി “17 കാരൻ അഭിറാമിനെ കൊന്നു, അവൻ അനുഭവിക്കട്ടെ” എന്നൊരു സന്ദേശം അയച്ചു. അതായത് ഈ കൊലപാതകം ചെയ്തത് 17 കാരനാണ് എന്ന് കൃത്യമായ തെളിവുണ്ടാക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഉമറിനെ പൂട്ടണമെങ്കിൽ ഇനി ഒരുപാട് തെളിവുകൾ കണ്ടെത്തേണ്ട ഒരു ഉത്തരവാദിത്വം പോലീസിനുണ്ട്. ഈ ക്രിമിനലിനെ ഇനിയും അഴിച്ചുവിട്ടു കഴിഞ്ഞാൽ അവൻ സമൂഹത്തിന് വിപത്ത് തന്നെയാണ്, ആൺകുട്ടികൾക്ക് ഒരു വിപത്ത് തന്നെയാണ്.
കാരണം ഇവൻ ഏതെങ്കിലും ഗ്രൂപ്പുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ, ഈ പറയുന്ന ഉമറിനു പിന്നിൽ മറ്റേതെങ്കിലും വൻ സംഘങ്ങൾ ഉണ്ടോ തുടങ്ങി ഒരുപാട് കാര്യങ്ങൾ ഭയപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച് ഈ കൊലപാതകം നടന്നിരിക്കുന്ന പാങ്ങപ്പാറ, ശ്രീകാര്യം, കാര്യവട്ടം ഏരിയകൾ കുറച്ച് പിശകാണ് എന്ന് നാട്ടുകാർ പോലും പറയുന്നുണ്ട്. അവിടെ ഉമറിനെ പോലെ നിരവധി പേരുണ്ട് എന്നാണ് വിവരങ്ങൾ. ഇവർക്കെല്ലാം എതിരെ ശക്തമായ അന്വേഷണമാണ് പോലീസ് നടത്തേണ്ടത്. ഉമറിനെ പോലെയുള്ളവരെ ഒരു കാരണവശാലും സ്വൈര്യവിഹാരം നടത്താൻ അനുവദിക്കരുത്, അത് സമൂഹത്തിന് ആപത്താണ്. എത്രയും പെട്ടെന്ന് ഇവരെ എല്ലാ തെളിവുകളോടും കൂടി പൂട്ടി ഒരുതരത്തിലും പുറത്തേക്ക് വരാതിരിക്കാൻ പഴുതടച്ചുള്ള അന്വേഷണവും തെളിവുകളും നടത്തി കോടതിയിൽ സമർപ്പിക്കണം. അവന്റെ ഒരു അഹങ്കാരം ഉണ്ടല്ലോ, “ഞാൻ രക്ഷപ്പെട്ടു പോരും” എന്നുള്ള ആ അഹങ്കാരത്തിനുമേലെ ആണിയടിക്കണം, കേരള പോലീസ് അതിനുള്ള ആർജ്ജവം കാണിക്കണം.