Neha’s fathe, Bigg Boss

Following the latest Bigg Boss Malayalam episode, Neha broke down in tears after discovering that, unlike other contestants, her family’s video message was not played for her, prompting heavy online criticism. In response, Neha’s father released a video stating that they had indeed sent a video message to the channel, but Bigg Boss authorities informed him that it was omitted because they had already visited Neha in person the previous week, leaving her father deeply concerned about her emotional pain.

ബിഗ് ബോസ് മലയാളം സീസണിന്റെ പുതിയ പ്രൊമോയും എപ്പിസോഡും പുറത്തുവന്നതിനു പിന്നാലെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കഴിഞ്ഞ ആഴ്ച നേഹയുടെ ഉമ്മയും ഉപ്പയും നേഹയെ നേരിൽ കണ്ട് സംസാരിച്ചിരുന്നു. എന്നാൽ, അടുത്തിടെ നടന്ന എപ്പിസോഡിൽ വീട്ടിലെ മറ്റു മത്സരാർത്ഥികൾക്കെല്ലാം അവരവരുടെ കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശങ്ങൾ കാണിച്ചു കൊടുത്തപ്പോൾ, നേഹയ്ക്ക് മാത്രം കുടുംബത്തിന്റെ വീഡിയോ ലഭിച്ചില്ല. ഇത് നേഹയെ വല്ലാത്ത മാനസികാവസ്ഥയിലാക്കുകയും താരം പൊട്ടിക്കരയുകയും ചെയ്തു.

ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ചോദ്യങ്ങളും ഉയർന്നു വന്നതോടെ, വിശദീകരണവുമായി നേഹയുടെ ഉപ്പ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തങ്ങളും നേഹയ്ക്ക് വേണ്ടി ഒരു വീഡിയോ സന്ദേശം ബിഗ് ബോസ് അധികൃതർക്ക് അയച്ചു കൊടുത്തിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് അത് കാണിക്കാത്തത് എന്ന് ചോദിച്ചപ്പോൾ, കഴിഞ്ഞ ആഴ്ച നേരിട്ടെത്തി സംസാരിച്ചതു കൊണ്ടാണ് ആ വീഡിയോ ഒഴിവാക്കിയത് എന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാവം തന്റെ കുഞ്ഞ് അവിടെ വല്ലാതെ വേദനിക്കുന്നുണ്ട് എന്ന വിഷമവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കുന്നു.