Neha, one of the cutest contestants in Bigg Boss Malayalam, recently found herself at the center of an emotional controversy following her parents’ appearance on the weekend episode. Her family expressed deep disapproval of her relationship with Thasha, leading to a tense confrontation where her parents questioned her choices and scolded her on national television. While many felt the situation escalated because the family brought personal matters into a public forum—especially since Neha had previously told Thasha they should wait until leaving the house to discuss things with their families—a recent live session showed a distraught Neha breaking down in tears and reacting angrily after being advised by Komban, leaving viewers and fellow contestants divided over the ordeal.
ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും ക്യൂട്ട് ആയ മത്സരാർത്ഥികളിൽ ഒരാളായ നേഹയെ ചുറ്റിപ്പറ്റി ബിഗ് ബോസ് ഹൗസിൽ വലിയ സംഭവവികാസങ്ങളാണ് നടന്നിരിക്കുന്നത്. വാരാന്ത്യ എപ്പിസോഡിൽ നേഹയുടെ ഉമ്മയും വാപ്പയും ഷോയിൽ എത്തുകയും, നേഹയും താശയുമായിട്ടുള്ള ബന്ധത്തെയും പ്രണയത്തെയും കുറിച്ച് രൂക്ഷമായ ഭാഷയിൽ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. “ഞങ്ങളുടെ അവസ്ഥ നീ മനസ്സിലാക്കുന്നുണ്ടോ? ഇതിനുവേണ്ടിയാണോ ബിഗ് ബോസിൽ വന്നത്?” എന്നൊക്കെ ചോദിച്ചുകൊണ്ട് വീട്ടുകാർ നേഹയെ കനത്ത രീതിയിൽ വഴക്ക് പറയുകയുണ്ടായി.
എന്നാൽ, താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് നേഹയും ശക്തമായി തിരിച്ചടിക്കുകയാണുണ്ടായത്. ഒരു ലൈവ് ഷോ എന്ന കാര്യം മറന്ന് സ്വന്തം വീട്ടിൽ സംസാരിക്കുന്നതുപോലെയാണ് നേഹ പ്രതികരിച്ചത്. ബിഗ് ബോസിന് പുറത്തിറങ്ങിയതിനു ശേഷം വീട്ടുകാരുമായി സംസാരിച്ച് സമ്മതം വാങ്ങിമാത്രം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാമെന്ന് നേഹ നേരത്തെ താശയോട് വ്യക്തമാക്കിയതുമായിരുന്നു. എന്നാൽ വിഷയം ഇത്രത്തോളം വഷളാക്കിയത് നേഹയുടെ വീട്ടുകാർ തന്നെയാണെന്നാണ് സോഷ്യൽ മീഡിയയിലും പുറത്തുമുള്ള ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
തുടർന്ന് വന്ന ലൈവിൽ ഈ സംഭവങ്ങളെ ഓർത്ത് നേഹ വളരെയധികം പൊട്ടിക്കരയുകയും കടുത്ത ദേഷ്യത്തിലാവുകയും ചെയ്തു. താൻ ചെയ്തത് മോശമായിപ്പോയെന്നും വീട്ടുകാരെക്കുറിച്ച് ആലോചിച്ചില്ല എന്നൊക്കെ പറഞ്ഞാണ് നേഹ ലൈവിൽ സങ്കടം പങ്കുവെച്ചത്. മറ്റ് മത്സരാർത്ഥികൾ നേഹയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ആ സമയത്ത് കൊമ്പൻ വന്ന് നേഹയെ ഉപദേശിച്ച രീതി ഒട്ടും ശരിയായില്ലെന്നും പ്രേക്ഷകർക്കിടയിൽ അഭിപ്രായമുയരുന്നുണ്ട്.