Malayalam actress Athulya Chandra and two other individuals have been taken into custody by the Kadavanthra police in Kochi following allegations that they lured a young doctor to an apartment under the pretext of medical treatment, brutally assaulted him, and robbed him of a mobile phone valued at 3 lakh rupees. According to the complaint, the incident occurred on November 2nd when the actress requested the doctor to visit her flat to treat an ailing relative. Upon arrival, the doctor was allegedly confronted by a group of about 12 people, physically abused by the primary accused Bipin and others, and robbed. Police are currently investigating the motive and searching for the remaining suspects involved in the case.
കൊച്ചിയിൽ യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുകയും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കവരുകയും ചെയ്ത കേസിൽ മലയാള ചലച്ചിത്ര നടി അതുല്യ ചന്ദ്ര ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ. നടിയടക്കം മൂന്നു പേരെയാണ് കടവന്ത്ര പോലീസ് നിലവിൽ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഈ മാസം രണ്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നിരിക്കുന്നത്.
രോഗിയെ ചികിത്സിക്കാൻ എന്ന വ്യാജേന ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മർദ്ദനമേറ്റ ഡോക്ടറും നടി അതുല്യയും നേരത്തെ തന്നെ പരസ്പരം പരിചയമുള്ള സുഹൃത്തുക്കളാണ്. തന്റെ അമ്മയുടെ അനുജത്തിക്ക് ചില ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും എത്രയും വേഗം ഫ്ലാറ്റിൽ എത്തി ചികിത്സിക്കണമെന്നും അതുല്യ ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. സുഹൃത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് ഡോക്ടർ ചികിത്സക്കായി ഫ്ലാറ്റിലേക്ക് പോകാൻ തയ്യാറായത്.
തുടർന്ന് വൈകുന്നേരത്തോടെ ഡോക്ടർ പൊന്നുരുന്നി ഭാഗത്തുള്ള അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിലേക്ക് എത്തുകയായിരുന്നു. എന്നാൽ ഫ്ലാറ്റിൽ എത്തിയ ഡോക്ടറെ കാത്ത് നടിയടക്കം വലിയൊരു സംഘം അവിടെ ഉണ്ടായിരുന്നു. അതുല്യ ഉൾപ്പെടെ 12 പേരാണ് സംഭവസ്ഥലത്ത് ഫ്ലാറ്റിൽ ഉണ്ടായിരുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ഡോക്ടർ അകത്തു കയറിയ ഉടൻ തന്നെ ഇവർ ഡോക്ടറെ തടഞ്ഞു വെക്കുകയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. യാതൊരു പ്രകോപനവും ഇല്ലാതെ സംഘം ഡോക്ടർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ബിപിൻ ഡോക്ടറുടെ മുഖത്ത് ശക്തമായി അടിക്കുകയുണ്ടായി. പിന്നീട് മറ്റു പ്രതികളും ചേർന്ന് ഡോക്ടറെ ഒരു കസേരയിൽ ഇരുത്തി ശരീരമാസകലം ക്രൂരമായി മർദ്ദിച്ചു. ക്രൂരമായ മർദ്ദനത്തിനു ശേഷം ഡോക്ടറുടെ കൈവശം ഉണ്ടായിരുന്ന വിലകൂടിയ സാധനങ്ങൾ ഇവർ തട്ടിയെടുക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും മറ്റു സാധനങ്ങളുമാണ് സംഘം ഡോക്ടറിൽ നിന്ന് അപഹരിച്ചത്.
സംഭവത്തിനുശേഷം അവിടെ നിന്നും രക്ഷപ്പെട്ട ഡോക്ടർ ഉടൻ തന്നെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും നടിയടക്കം മൂന്നു പേരെ പിടികൂടുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മലയാള ചലച്ചിത്ര രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന നടിയാണ് അതുല്യ ചന്ദ്ര. ഗാനഗന്ധർവ്വൻ, ഇന്നലെവരെ, ഉയിർ, ഡിയസീറെ തുടങ്ങിയ ഹിറ്റ് മലയാളം സിനിമകളിലൂടെയാണ് താരം ശ്രദ്ധേയയായത്. ഇതുകൂടാതെ ചില അന്യഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഡോക്ടറെ വിളിച്ചുവരുത്തി മർദ്ദിച്ചതിനു പിന്നിൽ സാമ്പത്തിക തർക്കങ്ങളോ മറ്റു വൈരാഗ്യമോ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.