Life is filled

Life is filled with both joy and sorrow, and it is only when we overcome hardships that we truly understand the meaning of existence. In a tragic turn of events, a young woman named Jisha, residing in a house near the Thachode pipe-in mood near Varkala, ended her life just eleven days after her second marriage, leaving behind her two young daughters as orphans. Jisha’s life had been full of trials and challenges; she was only 21 during her first marriage, which was tragically cut short when her husband Sharath died in a foreign road accident a year and a half ago. Left alone with her two young daughters aged 8 and 5, Jisha returned to her parental home in Thachode, eventually deciding to remarry at the age of 30 for the sake of her children’s future and to find emotional support.

സന്തോഷങ്ങൾ മാത്രമല്ല കണ്ണീരും സങ്കടങ്ങളും നിറഞ്ഞത് കൂടിയായിരിക്കും ജീവിതം. അതിനെ മറികടക്കുവാൻ കഴിയുമ്പോഴാണ് യഥാർത്ഥ ജീവിതം എന്താണെന്ന് നാം അറിയുന്നത്. എന്നാൽ വർക്കലക്കടുത്തുള്ള തച്ചോട് പൈപ്പിൻ മൂടിന് സമീപമുള്ള വീട്ടിലെ ജിഷ ജീവിതം അവസാനിപ്പിച്ച് മരണത്തിലേക്ക് പോയത് രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം നാളാണ്. അനാഥരായി തേങ്ങിക്കരയുന്നത് പറക്കമുറ്റാത്ത രണ്ട് കുഞ്ഞു പെൺമക്കളും.

ഏറെ പ്രയാസങ്ങളും പരീക്ഷണങ്ങളും നിറഞ്ഞതായിരുന്നു ജിഷയുടെ ജീവിതം. വെറും 21-ാം വയസ്സിലാണ് ജിഷയുടെ ആദ്യ വിവാഹം നടന്നത്. സന്തുഷ്ടമായ ഒരു കുടുംബജീവിതമായിരുന്നു അതിനിടയാണ് വിധിയുടെ കറുത്ത കരങ്ങൾ ആ സന്തോഷം തട്ടിയെടുത്തത്. ഒന്നര വർഷം മുമ്പ് വിദേശത്തുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജിഷയുടെ ഭർത്താവ് ശരത്ത് മരണപ്പെടുകയായിരുന്നു. പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വേർപാടോടെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ജിഷ തനിക്കുണ്ടായ രണ്ടു പെൺമക്കളെ നെഞ്ചോട് ചേർത്താണ് പിന്നീട് മുന്നോട്ടു പോയത്.

ഭർത്താവിന്റെ വേർപാടിനു ശേഷം എട്ടും അഞ്ചും വയസ്സു മാത്രമുള്ള രണ്ടു മക്കളുമായി ജിഷ തച്ചോട്ടെ സ്വന്തം വീട്ടിൽ തന്നെയാണ് താമസിച്ചു വന്നിരുന്നത്. കുട്ടികളുടെ ഭാവി കരുതിയും ജീവിതത്തിന് ഒരു താങ്ങാവുമെന്ന പ്രതീക്ഷയുമാണ് ജിഷ വീണ്ടും ഒരു വിവാഹത്തിന് തയ്യാറായത്. ജിഷയ്ക്ക് 30 വയസ്സ് മാത്രമായിരുന്നു പ്രായം. കഴിഞ്ഞ 11 ദിവസങ്ങൾക്ക് മുമ്പ് വർക്കല സ്വദേശിയായ അജി നടേശനുമായി ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ജിഷയുടെ രണ്ടാം വിവാഹം നടന്നത്. ബന്ധുക്കളുടെ ആരുടെയും പിന്തുണയില്ലാതെ നടന്ന ഈ വിവാഹത്തിനു ശേഷം പുതിയൊരു ജീവിതം തുടങ്ങാൻ ഇരിക്കവയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ആ ദാരുണമായ സംഭവം നടന്നത്.

കഴിഞ്ഞ ദിവസം രാവിലെ 11:30 ഓടെയാണ് ജിഷയെ സ്വന്തം വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ ചലനമറ്റ നിലയിൽ കണ്ട പിഞ്ചുമക്കളുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിയുന്നത്. അമ്മയുടെ വേർപാടെന്താണെന്നറിയാതെ നെഞ്ചു തകർന്ന് നിലവിളിച്ച എട്ടും അഞ്ചും വയുള്ള കുഞ്ഞുങ്ങളുടെ കരച്ചിൽ കണ്ടുനിന്നവരുടെ കണ്ണ് നിറയിക്കുന്നതായിരുന്നു. അച്ഛനു പിന്നാലെ തങ്ങൾക്ക് താങ്ങായിരുന്ന അമ്മയും വേർപിരിഞ്ഞതോടെ ഈ പെൺകുഞ്ഞുങ്ങൾ തീർത്തും അനാഥരായി മാറിയിരിക്കുകയാണ്.

വിവരമറിഞ്ഞ് ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ജിഷയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹം കഴിഞ്ഞ് വെറും 11 ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ നടന്ന ഈ മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹതകൾ ഉണ്ടോ എന്ന കാര്യത്തിൽ നാട്ടുകാർക്കും സംശയമുണ്ട്. ചടങ്ങിൽ ജിഷയുടെ വീട്ടുകാർ ആരും തന്നെ പങ്കെടുത്തിരുന്നില്ല എന്ന വിവരവും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ ദുരൂഹത ഉണ്ടോ എന്ന് വർക്കല പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. നിലവിൽ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ജിഷയുടെ പെട്ടെന്നുള്ള വേർപാടും അതിനെ തുടർന്ന് രണ്ടു പെൺകുഞ്ഞുങ്ങൾ നേരിടുന്ന വലിയ അനാഥത്വവും നാട്ടുകാരെ ആകെ തീരാദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്.