journey from a forest officer

Here is the first section containing an English overview of the video featuring Akhil Copycat, the viral sensation who has taken social media by storm with his unique singing style, dedication, and journey from a forest officer background to widespread acclaim.

Introduction: Social media has a remarkable way of introducing incredible talent to the world. Among the recent stars capturing the hearts of audiences everywhere is Akhil Copycat. Known for his soulful renditions ranging from “Uyiril Thodum” to “Share A Bachhoree” and recent multilingual tracks, Akhil has earned pan-Indian and even global recognition. Despite the short, captivating 30-second reels that charm viewers with his lush green background and cheerful smile, there is a story of immense hard work, late-night practice after official duties, and relentless passion behind his success.

സോഷ്യൽ മീഡിയ ഒരുപാട് പേരെ പരിചയപ്പെടുത്തി തരുന്ന ഒരു മേഖലയാണ്. നിരവധി പേരെ പരിചയപ്പെടാനും അതുപോലെ പലരെക്കുറിച്ച് അറിയാനും പല നാട്ടിലെ സംഭവങ്ങളെക്കുറിച്ചും നമ്മുടെ അരികിലേക്ക് എത്തിക്കാനും ഒക്കെ സോഷ്യൽ മീഡിയയ്ക്ക് വലിയ കഴിവുണ്ട്. അതുപോലെ സോഷ്യൽ മീഡിയയിൽ നിന്ന് ഒരുപാട് കഴിവുള്ള ആളുകളെയും നമ്മൾ കണ്ടെത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ പ്രേക്ഷകർ ഇപ്പോൾ കാണുന്ന ഒരു താരം അല്ലെങ്കിൽ പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരു താരം തന്നെയാണ് അഖിൽ കോപ്പിക്യാറ്റ്.

ഉയിരിൽ തൊടും മുതൽ ഷേർ എ ബച്ചോരെ വരെ പാട്ടിന്റെ കാര്യത്തിൽ ഇവിടെ എന്തും പോകുമെന്ന ലൈനാണ് അഖിലിന് ഉള്ളത്. ആ കോൺഫിഡൻസ് തന്നെയാണ് കുറഞ്ഞ സമയത്തിനുള്ളിൽ അഖിലിന്റെ പാട്ട് പാൻ ഇന്ത്യൻ ആരാധകരെ നേടിക്കൊടുത്തത്. ഈ അടുത്ത് സമി മേരി വാർ എന്ന ഗാനം ആലപിച്ചതോടെ റീച്ച് പാൻ ഇന്ത്യയും കടന്ന് പാൻ വേൾഡിലേക്ക് കടന്നതായി അഖിൽ പറയുന്നു. പച്ചപ്പ് നിറഞ്ഞ പശ്ചാത്തലത്തിൽ നിന്ന് നിറഞ്ഞ ചിരിയോടെ അഖിൽ കോപ്പിക്യാറ്റ് പാട്ടു പാടുമ്പോൾ ആരും കേട്ടിരുന്നു പോകും. എന്നാൽ ആ 30 സെന്റ് റീൽ ഒരുക്കിയതിന് പിന്നിൽ ഒരുപാട് അധ്വാനമുണ്ട് എന്നതാണ് ഇപ്പോൾ കഠിനാധ്വാനത്തിന്റെ കഥയായി അഖിൽ പറയുന്നത്.

എനിക്കൊരു ബ്രേക്ക് തന്നത് മിന്നൽവള എന്ന ഗാനമാണെന്ന് അദ്ദേഹം എടുത്തു പറയുകയും ചെയ്യുന്നു. അഖിൽ കോപ്പിക്യാറ്റ് എന്നത് കോപ്പിക്ാറ്റ് സ്റ്റുഡിയോയുടെ പേരായിരുന്നു. അഖിൽ എന്നത് ഒരു സാധാരണ പേരായതുകൊണ്ട് കോപ്പിക്യാറ്റ് എന്നുകൂടി ചേർക്കുകയായിരുന്നു. മഹേഷ് ഭാവന എന്നൊക്കെ പറയുന്നതുപോലെ പിന്നീട് പാട്ട് ഹിറ്റ് ആയപ്പോൾ ആ പേരും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകരും വിളിച്ച് അഭിനന്ദിക്കാറുണ്ട്. കഴിഞ്ഞ ദിവസം നടൻ രാജേഷ് മാധവനെ കണ്ടു, അദ്ദേഹം കാഴ്ചയിൽ തന്നെ എന്നെ തിരിച്ചറിയുകയും ഓടിവന്നിട്ട് “ബ്രോ എന്താണ് വിശേഷം” എന്നൊക്കെ ചോദിച്ചു പരിചയപ്പെടുകയും ചെയ്തു. ഇതൊക്കെ ജീവിതത്തിൽ ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. സിനിമയിൽ നല്ലൊരു അവസരത്തിനായി കാത്തിരിക്കുകയാണെന്നാണ് അഖിൽ കോപ്പിക്യാറ്റ് പറയുന്നത്.

വളരെ മനോഹരമായി തന്നെ അഭിനയിക്കുകയും അതുപോലെ വളരെ മനോഹരമായി തന്നെ ഗാനങ്ങൾ പാടുകയും ചെയ്ത് പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ആളുകൾ എല്ലായിടത്തും അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ കാതോർത്തിരിക്കാറുണ്ട്. വീഡിയോയുടെ പശ്ചാത്തലത്തിൽ പച്ചപ്പ് നിറച്ച് മനപ്പൂർവ്വമാണ് പുറത്തുനിന്ന് ഇത്തരത്തിൽ വീഡിയോ ചെയ്യുന്നത്. അതിലൊരു പുതുമ തോന്നാൻ വേണ്ടിയാണ് ആദ്യം മുതൽ ചെയ്തു തുടങ്ങിയത്. പ്രയാസമേറിയതും എന്നാൽ ബെസ്റ്റ് ആയിട്ടുള്ളതുമാണ് പാട്ട് പാടുക എന്നത്. സേഫ് സോൺ ബ്രേക്ക് ചെയ്താണ് ഞാൻ അത് ചെയ്യുന്നത്. അതൊട്ടും തന്നെ എളുപ്പമുള്ള കാര്യമായിരുന്നില്ല.

ജോലി കഴിഞ്ഞുള്ള സമയത്താണ് ഇതൊക്കെ ചെയ്യേണ്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിൽ ആയിരിക്കും പാട്ട് കേൾക്കുന്നത്. പാട്ടിന്റെ സ്പീഡ് കുറച്ച ശേഷം പല ആവർത്തി കേൾക്കുകയും ചെയ്യും. അങ്ങനെയാണ് പഠിക്കുന്നത്. പണ്ടൊക്കെ ഞാൻ ഒൻപതു മണിക്ക് കിടന്നുറങ്ങുമായിരുന്നു, ഇപ്പോൾ രണ്ടു മണി ഒക്കെ ആയും ഉറങ്ങുമ്പോൾ, അത്രയും സമയം എടുത്താണ് പാട്ടു പഠിക്കുന്നത്. സംഗീതം ഒരു പാഷൻ ആയതുകൊണ്ട് തന്നെ അതിനൊരു ബുദ്ധിമുട്ടായി തോന്നാറില്ല എന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ തന്നെ അനിത്, സായ ഭീങ്കർ ഒക്കെ ഏറ്റവും ഒടുവിൽ സുന്ദരരാവണൻ പാടിയപ്പോൾ തരുൺമൂർത്തിയും ബി കെ ഹരിനാരായണും ഒക്കെ കമന്റ് ചെയ്തു. എന്റെ അധ്വാനങ്ങൾക്ക് ഫലം കിടുന്നത് ഇങ്ങനെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും ഇതിലാണ് എന്റെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.