Joshmin, a 36-year-old aviation trainer and resident of Kazhakootam, tragically died by suicide after jumping in front of a train near the Manjadyimoodu railway gate. Shortly before taking this extreme step, he shared an emotional video message on social media addressed to his beloved students, speaking openly about his severe depression, mental struggles, and the unbearable pain that led him to make this heartbreaking decision.
ഫേസ്ബുക്കിൽ തന്റെ അവസാന വീഡിയോയും പങ്കുവെച്ച ശേഷം ഏവിയേഷൻ ട്രെയിനറായ അധ്യാപകൻ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവം പ്രിയപ്പെട്ടവരെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. കിളിമാനൂർ സ്വദേശിയും കഴക്കൂട്ടം കളത്തൂരിൽ താമസക്കാരനുമായ ജോഷ്മിൻ എന്ന 36 കാരനാണ് ദാരുണമായി മരണപ്പെട്ടത്. പഠിപ്പിച്ച പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കായി വികാരനിർഭരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചശേഷമാണ് അദ്ദേഹം ഈ കടുത്ത തീരുമാനം എടുത്തത്. മഞ്ചാടിമൂട് റെയിൽവേ ഗേറ്റിന് സമീപത്തുള്ള പാളത്തിലാണ് ജോഷ്മിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസും ബന്ധുക്കളും ചേർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്.
മരണത്തിന് തൊട്ടുമുൻപാണ് ജോഷ്മിൻ തന്റെ വിദ്യാർത്ഥികൾക്കായി എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ റെക്കോർഡ് ചെയ്ത് പോസ്റ്റ് ചെയ്തത്. താൻ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തീവ്രമായ ഡിപ്രഷനെക്കുറിച്ചും വളരെ തുറന്നു സംസാരിക്കുന്നതായിരുന്നു ആ വീഡിയോ സന്ദേശം. കടുത്ത വിഷാദ രോഗം അഥവാ ഡിപ്രഷൻ മൂലം ജീവിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് താനെന്നും, മരുന്നുകൾ കഴിച്ച് മുന്നോട്ടു പോകാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരമൊരു പടിയിലേക്ക് കടക്കുന്നതെന്നും ജോഷ്മിൻ ആ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. തന്നെ ജീവനതുല്യം സ്നേഹിച്ച വിദ്യാർത്ഥികളോട് വിട പറയുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ ആഴത്തിലുള്ള വേദന പ്രതിഫലിച്ചിരുന്നു.
വീഡിയോ സന്ദേശത്തിൽ ജോഷ്വിൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്: “എന്റെ പിള്ളരുടെ കൂടെ ഇരുന്നപ്പോഴാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്. എന്നെ ആത്മാർത്ഥമായി സ്നേഹിച്ചത് എന്റെ പിള്ളേരാണ്. എനിക്ക് നിങ്ങളോട് പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞു തീർക്കാമല്ലോ, അതുകൊണ്ട് പറയുകയാണ് ഞാൻ പോവുകയാണ് മക്കളെ. എനിക്ക് കടുത്ത ഡിപ്രഷൻ ആണ്. എപ്പോഴും നിങ്ങളെ മോട്ടിവേറ്റ് ചെയ്ത ഞാൻ ഇങ്ങനെ ഒരു കാര്യം ചെയ്തല്ലോ എന്ന് ചിന്തിച്ച് ആരും വിഷമിക്കരുത്. എനിക്ക് മരുന്ന് കഴിച്ച് ജീവിക്കാൻ സാധിക്കില്ല. കാര്യങ്ങളെല്ലാം എന്റെ കയ്യിൽനിന്ന് പോയതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്. എന്നാലും ഇതൊരു പരിഹാരമല്ലെന്ന് എനിക്കറിയാം.”
തന്റെ അനുഭവത്തിൽ നിന്ന് വിദ്യാർത്ഥികൾക്കായി പല ജീവിതപാഠങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ജീവിതത്തിൽ നല്ല ശീലങ്ങളും നല്ല റിലേഷൻഷിപ്പുകളും ഉണ്ടായിരിക്കണം. ആരെയാണെങ്കിലും മനസ്സുകൊണ്ട് സ്നേഹിച്ചോ, പക്ഷേ ആത്മാവുകൊണ്ട് സ്നേഹിക്കരുത്. കാരണം എപ്പോഴെങ്കിലും അവർ നമ്മളിൽ നിന്ന് നഷ്ടപ്പെട്ടാൽ പിന്നെ നമ്മുടെ ആത്മാവ് തന്നെ ഇല്ലാതായി പോകും എന്നാണ് ജോഷ്മിൻ വീഡിയോയിൽ ഓർമ്മിപ്പിക്കുന്നത്.
വിദ്യാർത്ഥികളെ എപ്പോഴും പോസിറ്റീവായി ചിന്തിക്കാനും ലക്ഷ്യങ്ങൾ കൈവരിക്കാനും പ്രചോദിപ്പിച്ചിരുന്ന അധ്യാപകൻ തന്നെ ജീവനൊടുക്കിയത് വലിയൊരു ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും ബാഹ്യ സമ്മർദ്ധങ്ങളോ കാരണങ്ങളോ ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ജോഷ്മിൻ പങ്കുവെച്ച വീഡിയോകൾ കേന്ദ്രീകരിച്ചും സഹപ്രവർത്തകരിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുമാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.