Following her recent wedding, Amrutha has officially stepped into a joint family, stepping into a home with her husband Akhil, his parents, brothers, and sisters-in-law. After celebrating at a resort in Wayanad, Amrutha shared a joyful family portrait featuring eight members from both families, capturing their togetherness. The two families spent quality time bonding at the Mount Xanadu Resort in Ambalavayal, Wayanad, where friends and family hosted a surprise candlelit dinner, music, and dance party, which was also attended by actress Krishna Prabha.
Malayalam Article
അമ്മയും അനിയനും അമ്മൂമ്മയും അടങ്ങുന്ന നാലംഗ കുടുംബത്തിൽ നിന്ന്, വിവാഹ ശേഷം വലിയൊരു കുടുംബത്തിലേക്ക് വലതുകാൽ വെച്ച് കയറിയതിന്റെ സന്തോഷത്തിലാണ് അമൃത. ഭർത്താവ് അഖിൽ, അച്ഛൻ, അമ്മ, ചേട്ടന്മാർ, ഏട്ടത്തിമാർ എന്നിവർ ഉൾപ്പെടുന്ന പുതിയ കുടുംബത്തോടൊപ്പമുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.
വിവാഹശേഷം ഇരു കുടുംബങ്ങളും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങൾ അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വയനാട്ടിലെ റിസോർട്ടിലെ ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് എട്ടംഗ കുടുംബത്തിന്റെ ഈ ചിത്രം പകർത്തിയത്. മുൻപ് കാണാൻ അവസരം ലഭിച്ചിരുന്നെങ്കിലും കല്യാണത്തിരക്കുകൾ കാരണം പരസ്പരം കൂടുതൽ അറിയാൻ സാധിച്ചിരുന്നില്ല. എന്നാൽ വയനാട്ടിൽ ചെലവഴിച്ച രണ്ടു ദിവസങ്ങൾ ഇരു കുടുംബങ്ങൾക്കും കൂടുതൽ അടുക്കാനും സ്നേഹം പങ്കുവെക്കാനും അവസരമൊരുക്കി.
വയനാട് അമ്പലവയലിലെ മൗണ്ട് സനാഡു (Mount Xanadu) റിസോർട്ടിലാണ് നവദമ്പതികൾക്കായി ഗംഭീര സർപ്രൈസ് പാർട്ടി സംഘടിപ്പിച്ചത്. പൂക്കളും ലൈറ്റുകളും കൊണ്ട് അലങ്കരിച്ച ബാൽക്കണിയിൽ കാൻഡിൽ ലൈറ്റ് ഡിന്നറും, മ്യൂസിക് ആന്റ് ഡാൻസ് പാർട്ടിയും ഒരുക്കിയിരുന്നു. അമൃതയുടെ അടുത്ത സുഹൃത്തും നടിയുമായ കൃഷ്ണപ്രഭയും അമ്മയും ചടങ്ങിൽ പങ്കെടുത്തിരുന്നു. പാട്ടും ആഘോഷങ്ങളുമായി മനോഹരമായ ഒരു വൈകുന്നേരമൊരുക്കിയ എല്ലാവർക്കും നന്ദി പറഞ്ഞാണ് അമൃതയും അഖിലും അവിടെ നിന്നും മടങ്ങിയത്.