The inspiring story of Udaya Girija, the director of the Jeevamatha Karunya Bhavan orphanage in Kollam, has once again captured the hearts of many. Known widely for her immense compassion and for setting a shining example of humanity—such as arranging her son Vishnu’s marriage to Anamika, an orphan raised in their home—Girija is now preparing to welcome new additions to her family. As she celebrates her first wedding anniversary with her husband Shyju, it has been revealed through scanning reports that she is expecting twins, bringing immense joy and celebration to the Karunya Bhavan family.
കൊല്ലം ജീവമാത കാരുണ്യഭവനിൽ നിന്നും മലയാളി മനസ്സുകളെ ഒന്നടങ്കം ഈറൻ അണിയിക്കുകയും പിന്നീട് ആനന്ദകണ്ണീർ അണിയിക്കുകയും ഒക്കെ ചെയ്ത വാർത്തകളായിരുന്നു എന്നും പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴിതാ കേരളക്കരയ്ക്ക് ഒന്നടങ്കം മാതൃകയായ ആ വലിയ കുടുംബത്തിൽ നിന്നും അതിരറ്റ സന്തോഷത്തിന്റെ മറ്റൊരു വാർത്ത കൂടി എത്തിയിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട അമ്മ ഉദയഗിരിജ ഗർഭിണിയാണെന്ന വാർത്തയ്ക്ക് പിന്നാലെ, അമ്മ ജന്മം നൽകാൻ പോകുന്നത് ഇരട്ടക്കുഞ്ഞുങ്ങളെയാണെന്ന വിവരമാണ് മക്കൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
രണ്ടാം വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുമ്പോഴാണ് ഉദയഗിരിജ മൂന്നാമതും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാകുവാൻ ഒരുങ്ങുന്നത്. ജീവമാതാ കാരുണ്യഭവന്റെ അമരക്കാരിയായ ഉദയഗിരിജയുടെ ജീവിതം എന്നും വലിയൊരു മാതൃകയായിരുന്നു. ചെറുപ്പത്തിലെ ഭർത്താവ് നഷ്ടപ്പെട്ട ഗിരിജയ്ക്ക് മകൻ വിഷ്ണുവും മകൾ വർഷയും മുൻകൈയെടുത്ത് ഒരു വർഷം മുമ്പാണ് പുനർവിവാഹം നടത്തിക്കൊടുത്തത്. ഇത് വലിയ വാർത്തയായിരുന്നു. ഷൈജു എന്ന ആളാണ് ഉദയഗിരിജയെ വീണ്ടും വിവാഹം കഴിച്ചത്. അമ്മയുടെ മാതൃത്വത്തിന്റെ സന്തോഷം പങ്കുവെച്ച് മക്കൾ തന്നെ രംഗത്തെത്തിയതോടെ കാരുണ്യഭവനിൽ വലിയ ആഘോഷവും നടന്നിരുന്നു. ഉദയഗിരിജയുടെ സ്കാനിങ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മക്കൾ അമ്മയുടെ വയറ്റിൽ ഇരട്ടക്കുഞ്ഞുങ്ങളാണെന്ന വിവരം പങ്കുവെച്ചത്. അതേസമയം, നേരത്തെ രണ്ട് തവണ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതാണെങ്കിലും ഇത്തവണത്തേത് കൂടുതൽ ശ്രദ്ധിക്കണമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയറ്റിലുള്ളത് ഇരട്ടക്കുഞ്ഞുങ്ങളാണെന്നതും അമ്മയുടെ പ്രായവും കണക്കിലെടുത്താണ് കൂടുതൽ ശ്രദ്ധ നൽകണമെന്ന് മക്കളോടും ഭർത്താവിനോടും ഉദയഗിരിജയോടും ഡോക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.
വിധി അനാഥമാക്കുന്ന കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ വളർത്തുന്നവരാണ് അനാഥാലയങ്ങൾ നടത്തുന്നത്. എന്നാൽ കൊല്ലം ജീവമാത കാരുണ്യഭവനിലെ ഡയറക്ടർ അവിടുത്തെ അന്തേവാസിയായ പെൺകുട്ടിയെ സ്വന്തം മരുമകളാക്കുകയാണ് ചെയ്തത്. ആരും ചെയ്യാത്ത, ആർക്കും തോന്നാത്ത കാര്യമാണ് ഉദയഗിരിജ തന്റെ മകനിലൂടെ പ്രാവർത്തികമാക്കിയത്. അനാഥാലയത്തിലെ അന്തേവാസിയായ പതിനെട്ടുകാരി അനാമികയെ നാലാളറിയെ കൈപിടിച്ച് മകൻ വിഷ്ണുവിന് ഏൽപ്പിക്കുകയായിരുന്നു ആ അമ്മ ചെയ്തത്. കുട്ടിക്കാലത്ത് അമ്മയെ നഷ്ടപ്പെടുകയും അച്ഛൻ ഉപേക്ഷിക്കുകയും ചെയ്ത അനാമിക, അമ്മുമ്മയുടെ മരണത്തോടെയാണ് തന്റെ പതിനാലാം വയസ്സിൽ ജീവമാത കാരുണ്യഭവനിലേക്ക് എത്തിയത്. അവിടുത്തെ മറ്റനേകം കുട്ടികളിൽ ഒരാളായി വളരുമ്പോഴും പലപ്പോഴും മനസ്സുനൊന്ത് പൊട്ടിക്കരഞ്ഞിരുന്നു അനാമിക. പെറ്റമ്മയും പോറ്റച്ഛനും ഉപേക്ഷിച്ച ആ മകളെ 18 വയസ്സായപ്പോൾ വഴിയാധാരമാക്കുവാൻ മനസ്സില്ലാതിരുന്ന ഉദയഗിരിജ അവളെ തന്റെ സ്വന്തം മരുമകളാക്കാൻ ഉറപ്പിക്കുകയായിരുന്നു.
ആദ്യം അനാമികയോട് ചോദിച്ചപ്പോൾ ഒരു സെക്കൻഡ് പോലും വൈകാതെ അവൾ സമ്മതം മൂളി. തുടർന്ന് ദുബായിൽ ഒരു സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്ന മകൻ വിഷ്ണുവിനോട് മകൾ വർഷ വഴിയാണ് ഉദയഗിരിജ കാര്യം അവതരിപ്പിച്ചത്. അമ്മയുടെ വലിയ മനസ്സിന് വിഷ്ണുവും പൂർണ്ണസമ്മതം അറിയിച്ചു. രണ്ടു വർഷത്തിനു ശേഷം അവധിക്ക് വിഷ്ണു നാട്ടിൽ എത്തിയപ്പോഴാണ് ഇരുവരുടെയും വിവാഹം ഉദയഗിരിജ മംഗളകരമായി തന്നെ നടത്തിക്കൊടുത്തത്. അധികൃതരെയും പ്രിയപ്പെട്ടവരെയും സാക്ഷിയാക്കി നടത്തിയ ആ വിവാഹം വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു.