In a heart-wrenching incident reported from Sreekaryam, Thiruvananthapuram, a 16-year-old Plus One student named Abhiram lost his life to a tragic plot driven by rivalry and anger. Abhiram left his house on Sunday afternoon, reassuring his father that he would return shortly to attend a wedding reception later that evening. However, he was lured to Pangappara after a 17-year-old boy posed as a female friend, Anantha, using her phone to text him. When Abhiram arrived, a dispute broke out, and as he tried to escape, he was attacked and tragically suffocated. The perpetrators attempted to hide the body in a sack in a vacant plot with the help of an accomplice. Abhiram’s father expressed deep grief over the loss of his young son and raised concerns regarding initial delays in the police response. The incident has left the entire local community in profound shock and sorrow.
തിരുവനന്തപുരത്തെ ശ്രീകാര്യത്ത് 16 വയസ്സുകാരനായ പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിന്റെ ദാരുണമായ മരണം നാടിനെയാകെ വിറങ്ങലിപ്പിച്ചിരിക്കുകയാണ്. പ്രണയത്തിന്റെയും പകയുടെയും പേരിൽ ഒരു പൊന്നുപോലെയുള്ള കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ആ കുടുംബവും നാട്ടുകാരും.
ഞാറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അഭിറാം സ്വന്തം വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. വൈകുന്നേരം ഒരു ബന്ധുവിന്റെ കല്യാണ റിസപ്ഷൻ ഉള്ളതിനാൽ നാലു മണിക്ക് തന്നെ തിരികെ എത്തണമെന്ന് അച്ഛൻ മധു മകനോട് ഓർമ്മിപ്പിച്ചിരുന്നു. “ഇപ്പോൾ വരാം അച്ഛാ” എന്ന് പറഞ്ഞ് പോയ അഭിറാം എന്നാൽ പിന്നീട് തിരികെ വന്നില്ല.
സമയമേറെ കഴിഞ്ഞിട്ടും മകൻ എത്താതിരുന്നതോടെ അച്ഛൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ആദ്യം ഫോൺ എടുത്തില്ലെങ്കിലും പിന്നീട് വിളിച്ചപ്പോൾ ഉടൻ തന്നെ വീട്ടിലെത്താമെന്ന് അഭിറാം മറുപടി നൽകി. എന്നാൽ സംസാരിക്കുമ്പോൾ അവൻ കിതയ്ക്കുന്നുണ്ടായിരുന്നു. തുടർന്ന് വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. മഴ പെയ്യുന്ന സമയമായതിനാൽ എവിടെയെങ്കിലും കയറി നിൽക്കുകയായിരിക്കും എന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. രാത്രി ഒൻപതര കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്താതിരുന്നതോടെ കുടുംബം ശ്രീകാര്യം പോലീസിൽ പരാതി നൽകി.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്തുവന്നത്. അഭിറാമിന്റെ സുഹൃത്തായ അനന്ത എന്ന പെൺകുട്ടിയുടെ ഫോൺ ഉപയോഗിച്ച്, പെൺകുട്ടിയാണെന്ന വ്യാജേന സന്ദേശങ്ങൾ അയച്ചാണ് 17 കാരനായ പ്രതി അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്. കഴക്കൂട്ടം ഗവൺമെന്റ് ഐ.ടി.ഐ വിദ്യാർത്ഥിനിയായ അനന്തയുമായി പ്രണയത്തിലായിരുന്ന പ്രതിക്ക് അഭിറാമിന്റെ സുഹൃത്തിനോടായിരുന്നു യഥാർത്ഥത്തിൽ ദേഷ്യവും പകയും ഉണ്ടായിരുന്നത്. പഴയ കാമുകി പുതിയ കാമുകനൊപ്പമുള്ള ചിത്രം അയച്ചുകൊടുത്തതോടെ ആ പുതിയ കാമുകന്റെ സുഹൃത്തായ അഭിറാമിനെ കരുവാക്കി പകതീർക്കാൻ പ്രതി തീരുമാനിക്കുകയായിരുന്നു.
പാങ്ങപ്പാറയിൽ വെച്ചുണ്ടായ തർക്കത്തിനിടയിൽ അപകടം മനസ്സിലാക്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഭിറാമിനെ പ്രതി തലയ്ക്കടിച്ച് വീഴ്ത്തുകയും തുടർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്തു ഞരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാൻ ഉമർ എന്ന ഗുണ്ടാ സുഹൃത്തിന്റെ സഹായവും തേടി. ചാക്കിൽ കെട്ടി പുഴയിൽ തള്ളാനായിരുന്നു പ്രതികളുടെ ആദ്യ തീരുമാനം. എന്നാൽ ശക്തമായ മഴ കാരണം അതിന് സാധിക്കാതെ വന്നതോടെ, മൃതദേഹം ചാക്കിലാക്കി അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ തള്ളുകയായിരുന്നു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി അഭിറാമിന്റെ അച്ഛൻ മധു ആരോപിക്കുന്നു. ആദ്യദിവസം കസ്റ്റഡിയിലെടുത്ത 17 കാരനെ ലാഘവത്തോടെ പോലീസ് വിട്ടയച്ചത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കിയെന്നാണ് അച്ഛൻ കണ്ണീരോടെ പറയുന്നത്. പ്രണയവും പകയും കാരണം അകാലത്തിൽ പൊലിഞ്ഞുപോയ കുരുന്നിന്റെ ഓർമ്മകളിൽ വിങ്ങിപ്പൊട്ടുകയാണ് ഇപ്പോൾ ഈ നാട്.