Figure-8 Exercise

The “Figure-8 Exercise” or “Infinity Walking” is a lesser-known, highly effective wellness practice rooted in Siddha medicine and naturopathy. By walking in an exact number-eight (infinity) pattern, this unique movement dramatically enhances mind-body coordination, bilateral brain hemisphere functioning, metabolic health, balance, and stress relief. Performed slowly without shoes and divided into directional intervals (north-to-south and south-to-north), it stimulates reflexology points on the soles of the feet, improves joint flexibility, and supports digestion and cardiovascular well-being.

ഫിഗർ-8 എക്സർസൈസ് (ഇൻഫിനിറ്റി വാക്കിംഗ്): ശരീരത്തിനും തലച്ചോറിനും ഒരുപോലെ ഉണർവ് നൽകുന്ന വിസ്മയ വ്യായാമം

നമ്മൾ എല്ലാവരും ആരോഗ്യ സംരക്ഷണത്തിനായി വ്യായാമങ്ങൾ ചെയ്യാൻ താല്പര്യപ്പെടുന്നവരാണ്. എന്നാൽ പലർക്കും കേട്ട് പരിചിതമല്ലാത്ത, എന്നാൽ പ്രകൃതി ചികിത്സയിലും (ന naturopathy) സിദ്ധ വൈദ്യത്തിലും വളരെ പ്രധാനപ്പെട്ട ഒരു വ്യായാമമാണ് ‘ഫിഗർ-8 എക്സർസൈസ്’ അഥവാ ‘ഇൻഫിനിറ്റി വാക്കിംഗ്’ (Infinity Walking). ഇംഗ്ലീഷിലെ ‘8’ എന്ന ആകൃതിയിലോ അനന്തതയെ സൂചിപ്പിക്കുന്ന ഇൻഫിനിറ്റി ചിഹ്നത്തിന്റെ ആകൃതിയിലോ നടക്കുക എന്നതാണ് ഈ വ്യായാമത്തിന്റെ രീതി. ഇതിന്റെ ശാസ്ത്രീയ വശങ്ങളും ആരോഗ്യ ഗുണങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഈ വ്യായാമം എങ്ങനെ ചെയ്യാം?
സ്ഥലം തിരഞ്ഞെടുക്കൽ: വീടിന്റെ മുറ്റത്തോ, ടെറസിലോ, അല്ലെങ്കിൽ വീടിനകത്തെ വിശാലമായ ഒരു മുറിയിലോ ഇത് ചെയ്യാവുന്നതാണ്.

അളവുകൾ: ഈ എട്ട് ആകൃതിയുടെ നീളം ഏകദേശം 8 മുതൽ 10 അടി വരെയും, വീതി 5 മുതൽ 6 അടി വരെയും ആയിരിക്കണം. തറയിൽ ചോക്ക് കൊണ്ടോ വടികൾ വെച്ചോ ഇത് അടയാളപ്പെടുത്താം. അല്ലെങ്കിൽ രണ്ട് കസേരകൾ നിശ്ചിത അകലത്തിൽ വെച്ച് അതിനു ചുറ്റും നടക്കാം.

ദിശ (Direction): ഇത് വരയ്ക്കുമ്പോഴും നടക്കുമ്പോഴും തെക്ക്-വടക്ക് (North-South) ഡയറക്ഷൻ പാലിക്കേണ്ടത് ആവശ്യമാണ്.

നടക്കേണ്ട സമയം: ആകെ 30 മിനിറ്റാണ് ഈ വ്യായാമത്തിനായി മാറ്റിവെക്കേണ്ടത്. ഇതിനെ രണ്ട് ഭാഗങ്ങളായി തിരിക്കാം. ആദ്യത്തെ 15 മിനിറ്റ് തെക്ക് ഭാഗത്തുനിന്ന് വടക്ക് ഭാഗത്തേക്ക് സാവധാനം നടക്കുക. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അടുത്ത 15 മിനിറ്റ് വടക്കുഭാഗത്തുനിന്ന് തെക്ക് ഭാഗത്തേക്ക് നടക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ചെരുപ്പുകൾ ധരിക്കാതെ വെറും കാലിൽ വേണം നടക്കാൻ. പുല്ലുള്ള സ്ഥലങ്ങളോ അൽപ്പം പരുക്കൻ പ്രതലങ്ങളോ തിരഞ്ഞെടുക്കുന്നത് കാലിന്റെ അടിയിലെ നാഡികളെ ഉത്തേജിപ്പിക്കാൻ സഹായിക്കും. നടക്കുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുകയോ പാട്ടുകൾ കേൾക്കുകയോ ചെയ്യാതെ, പൂർണ്ണ ഏകാഗ്രതയോടെ ശ്ശ്വാസോച്ഛ്വാസം ശ്രദ്ധിച്ച് വേണം നടക്കാൻ. അതിരാവിലെയോ, വൈകുന്നേരത്തോ, അല്ലെങ്കിൽ രാത്രി ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷമോ ഇത് ചെയ്യാവുന്നതാണ്.

ഫിഗർ-8 എക്സർസൈസ് ചെയ്യുന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങൾ
മൈൻഡ്-ബോഡി കോർഡിനേഷൻ (Mind-Body Coordination): ശരീരവും മനസ്സും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ വ്യായാമം സഹായിക്കുന്നു. തലച്ചോറിന്റെ വലതു ഭാഗവും ഇടതു ഭാഗവും (Right and Left Hemispheres) ഒരുപോലെ പ്രവർത്തിക്കാൻ ഇത് പ്രേരേകിക്കുന്നു.

ഏകാഗ്രതയും ഓർമ്മശക്തിയും വർദ്ധിക്കുന്നു: ന്യൂറോണുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ ഏകാഗ്രത വർദ്ധിക്കുകയും ടെൻഷൻ, ഉത്കണ്ഠ (Anxiety) തുടങ്ങിയ പ്രശ്നങ്ങൾ കുറയുകയും ചെയ്യുന്നു.

ദഹനവ്യവസ്ഥ ശക്തിപ്പെടുന്നു: അടിവയറ്റിലെ പേശികൾക്ക് വ്യായാമം ലഭിക്കുന്നതിനാൽ ഗ്യാസ് ട്രബിൾ, അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നു.

പ്രമേഹവും അമിതവണ്ണവും കുറയ്ക്കുന്നു: സാധാരണ നടക്കുന്നതിനേക്കാൾ വേഗത്തിൽ ശരീരത്തിന്റെ മെറ്റബോളിസം (Metabolism) വർദ്ധിപ്പിക്കാൻ ഈ രീതി സഹായിക്കുന്നു. ഇത് ശരീരത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളും അളവ് നിയന്ത്രിക്കാൻ സഹായിക്കും.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: രക്തയോട്ടം കൃത്യമായ രീതിയിൽ ശരീരമെമ്പാടും വ്യാപിപ്പിക്കുന്നതിനാൽ ബി.പി (Blood Pressure) നിയന്ത്രിച്ചു നിർത്താൻ ഇത് സഹായകരമാണ്.

സന്ധികളുടെ ആരോഗ്യം: നടുവ്, മുട്ട്, കാൽവിരലുകൾ എന്നിവയ്ക്ക് നല്ല വഴക്കം ലഭിക്കുകയും കാഫ് മസിലുകൾ (Calf Muscles) ശക്തമാകുകയും ചെയ്യുന്നു.

ഉറക്കം മെച്ചപ്പെടുത്തുന്നു: സെറാട്ടോണിൻ, ഡോപ്പമിൻ, മെലാട്ടോണിൻ തുടങ്ങിയ ഹോർമോണുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതിനാൽ നല്ല ഉറക്കം ലഭിക്കാനും മനസ്സിന് സന്തോഷം ഉണ്ടാകാനും സഹായിക്കുന്നു.

റിഫ്ലക്സോളജിയുടെ ഫലം: ചെരുപ്പിടാതെ നടക്കുമ്പോൾ കാലിന്റെ അടിഭാഗത്തുള്ള പ്രധാന നാഡികൾ ഉത്തേജിപ്പിക്കപ്പെടുകയും, കാൽ മരവിപ്പ്, പുകച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ കുറയാൻ സഹായിക്കുകയും ചെയ്യുന്നു.

തലച്ചോറിനും ശരീരത്തിനും ഒരുപോലെ ഉണർവ് നൽകുന്ന ഈ ലളിതമായ വ്യായാമം കൃത്യമായ രീതിയിൽ ശീലമാക്കുന്നത് വഴി മികച്ച ആരോഗ്യവും മാനസിക ഉല്ലാസവും നേടാൻ സാധിക്കും.