In the latest weekend episode of Bigg Boss Malayalam, dramatic scenes unfolded when contestant Neha Fathima’s parents entered the house to question her about her growing closeness with Tashi. While her mother confronted Neha over ignoring advice regarding the relationship, Neha defended her feelings, questioning why feeling affection for someone should be considered wrong despite their differences in age and background. Following her parents’ departure, Neha confessed to Mrudula that she still holds deep feelings for Tashi, and the two discussed continuing their bond outside the house. The incident has since sparked intense discussions among viewers regarding parental involvement, special permissions given within the show, and Neha’s defiant stance.
ബിഗ് ബോസ് മലയാളം സീസൺ വീക്കെൻഡ് എപ്പിസോഡിൽ നാടകീയമായിട്ടുള്ള രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. താഷയോട് നേഹയ്ക്കുള്ള ഇഷ്ടം അറിഞ്ഞതിനു പിന്നാലെ നേഹ ഫാത്തിമയുടെ മാതാപിതാക്കൾ ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയും, താഷയുമായിട്ടുള്ള അടുപ്പത്തെക്കുറിച്ച് ഉമ്മ ചോദ്യം ചെയ്തതും, അതിന് നേഹ നൽകിയ മറുപടിയുമായിരുന്നു കഴിഞ്ഞ ദിവസം വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
ബിഗ് ബോസ് വീട്ടിൽ ചെയ്യരുതെന്ന് തന്നോട് പറഞ്ഞ കാര്യം നേഹ തന്നെ ചെയ്തില്ലേ എന്നായിരുന്നു ഉമ്മയുടെ പ്രധാന ചോദ്യം. താഷയോടുള്ള നേഹയുടെ അടുപ്പത്തെക്കുറിച്ചായിരുന്നു ഈ ഒരു പരാമർശം ഉന്നയിച്ചത്. എന്നാൽ താൻ താഷിയോട് അത്ര ക്ലോസ് ആയിട്ടൊന്നും പെരുമാറിയിട്ടില്ലെന്നും വളരെ അകന്നു തന്നെയാണ് നിൽക്കുന്നതെന്നും നേഹ തിരിച്ചു ചോദിച്ചു. എത്ര ക്യാമറകൾ ഉണ്ട് ഇവിടെ, ഞങ്ങൾ അങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എനിക്ക് എന്നെ നിയന്ത്രിക്കാൻ അറിയാം. നിങ്ങൾക്ക് വേണ്ടി ഒരാളെ ഇഷ്ടപ്പെടുന്നത് ഇത്ര വലിയ തെറ്റാണോ എന്നാണ് നേഹ ചോദിച്ചത്. ഞങ്ങൾ തമ്മിൽ പ്രായം കൊണ്ടായാലും മറ്റു പല കാര്യങ്ങൾ കൊണ്ടായാലും വ്യത്യാസങ്ങളുണ്ട്, പക്ഷേ ഒരാളോട് ഇഷ്ടം തോന്നുന്നത് നമ്മൾ മനപ്പൂർവ്വം ചെയ്യുന്നതല്ലല്ലോ എന്ന് നേഹ വ്യക്തമാക്കുകയുണ്ടായി.
തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും നേഹ പിന്നീട് മനസ്സ് തുറന്നു. എനിക്കിപ്പോൾ വീട്ടുകാരെ നഷ്ടപ്പെട്ടു, താഷയെ നഷ്ടപ്പെട്ടു എന്നായിരുന്നു നേഹ പ്രതികരിച്ചത്. മാതാപിതാക്കൾ വീട്ടിൽ നിന്ന് പോയതിനു പിന്നാലെ മൃദുലയോട് തനിക്ക് താഷിയെ ഇഷ്ടമാണെന്ന് നേഹ തുറന്നു പറയുകയും ചെയ്തു. മാതാപിതാക്കൾക്ക് മുൻപിൽ താഷയുമായുള്ള അടുപ്പത്തെക്കുറിച്ച് സംസാരിച്ചതിനും പിന്നീട് മൃദുലയോട് നടത്തിയ തുറന്നു പറച്ചിലിനും പിന്നാലെ നേഹയുടെ നിലപാടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്.
അതിനിടെ നേഹയുടെ മാതാപിതാക്കൾ ബിഗ് ബോസ് വീട്ടിലെത്തി സംസാരിച്ചതിനെ ചൊല്ലിയും പ്രേക്ഷകർക്കിടയിൽ വിമർശനങ്ങളുണ്ട്. ഷോയിൽ നിരന്തരം അഭ്യർത്ഥിച്ചതിനു ശേഷമാണ് മാതാപിതാക്കൾക്ക് സംസാരിക്കാൻ അവസരം ലഭിച്ചത് എന്നാണ് മോഹൻലാൽ പറഞ്ഞത്. പക്ഷേ മറ്റാർക്കും ലഭിക്കാത്ത എന്ത് പ്രത്യേക പരിഗണനയാണ് നേഹക്ക് ലഭിക്കുന്നത് എന്നാണ് ചില പ്രേക്ഷകരുടെ ചോദ്യം. നേഹയുടെ മാതാപിതാക്കൾ എത്തിയത് മകളെ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാനായിരുന്നു. എന്നാൽ നേഹയാകട്ടെ താഷിയുടെ കാര്യത്തിൽ കൂടുതൽ ഇൻവോൾവ് ആവുകയാണ് ചെയ്തത്. ഇത് നേഹയുടെ കുടുംബത്തെ ശരിക്കും പറഞ്ഞാൽ വല്ലാതെ തളർത്തിയിട്ടുണ്ട്. പുറത്തിറങ്ങിയിട്ട് ബാക്കി കാര്യങ്ങൾ നോക്കാമെന്ന് താഷയും പറയുന്നുണ്ട്. നേഹയുടെ വീട്ടുകാർ ഒരിക്കലും ഈ ബന്ധത്തെ സപ്പോർട്ട് ചെയ്യില്ല എന്നത് തന്നെയാണ് ഈ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്.