The recent weekend episode of Bigg Boss Malayalam witnessed an unprecedented event when contestant Neha’s parents appeared on stage alongside host Mohanlal to advise their daughter, sparking widespread viral discussion across social media. While viewers split opinions—some criticizing Neha and others condemning the parents’ intervention—creative meme makers quickly turned the situation into viral content by inserting characters from the movie Badhreyam, substituting Neha with Ashly (played by Amitabh Baiju) and Mohanlal with Vinay Fort’s character Alex. Simultaneously, heavy criticism was directed at the Bigg Boss team and Mohanlal for bringing a deeply personal matter into the public eye and forcing a distressed contestant to smile for ratings, with many arguing that the issue should have been handled privately in the confession or secret room.
മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത സംഭവങ്ങൾക്കാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വേദി സാക്ഷ്യം വഹിച്ചത്. മത്സരാർത്ഥിയായ നേഹയുടെ രക്ഷാകർത്താക്കൾ വീക്കെൻഡ് എപ്പിസോഡിൽ വരികയും മോഹൻലാലിനൊപ്പം നിന്ന് മകളെ ഉപദേശിക്കുകയും ചെയ്യുന്ന രംഗങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറി. ഇരുകൂട്ടരെയും ന്യായീകരിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. നേഹയുടെ ഭാഗത്താണ് തെറ്റെന്നും രക്ഷിതാക്കൾ ചെയ്തത് ശരിയല്ലെന്നും പറഞ്ഞുകൊണ്ട് മറ്റൊരു കൂട്ടരും രംഗത്തെത്തി.
എന്നാൽ ഈ ഒരു വിഷയത്തെ ട്രോളനുള്ള കണ്ടെന്റ് ആക്കി മാറ്റിക്കൊണ്ട് സോഷ്യൽ മീഡിയ തങ്ങളുടെ ക്രിയേറ്റിവിറ്റി തെളിയിക്കുകയാണ്. നേഹയ്ക്കും രക്ഷിതാക്കൾക്കും പകരം ‘ബദരെയം’ സിനിമയിലെ കുടുംബ യൂണിറ്റിലെ കഥാപാത്രങ്ങളെ കൊണ്ടുവന്നുള്ള ട്രോളുകളാണ് ഇപ്പോൾ പ്രധാനമായി വൈറലാകുന്നത്. നേഹയ്ക്ക് പകരം അമിതാബ് ബൈജു അവതരിപ്പിച്ച ആഷ്ലിയും, നേഹയുടെ രക്ഷിതാക്കൾക്ക് പകരം സിനിമയിലെ രക്ഷിതാക്കളുമാണ് ട്രോളിൽ ഉള്ളത്. എല്ലാ പ്രശ്നവും ഉണ്ടാക്കിവെച്ച് അവസാന ഉപദേശമായി എത്തുന്ന അലക്സ് എന്ന വിനയ ഫോർട്ടിന്റെ കഥാപാത്രത്തെയാണ് മോഹൻലാലിന്റെ സ്ഥാനത്ത് ചിത്രീകരിച്ചിരിക്കുന്നത്. ഇതേ ട്രോളിനെ വേറൊരു രീതിയിലും അവതരിപ്പിച്ചിട്ടുണ്ട്. ബദരേയം കുടുംബ യൂണിറ്റിന്റെ വീഡിയോയിൽ ബിഗ് ബോസ് പ്രമോയുടെ ഓഡിയോ ഉപയോഗിച്ചുള്ള ട്രോളും വൈറലാണ്. “എനിക്കും ഒരു മകളുണ്ട്” എന്ന് മോഹൻലാൽ പറയുന്ന ഡയലോഗ് വിനയ ഫോർട്ടിന്റെ കഥാപാത്രത്തിന് നൽകിയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
മറുവശത്ത്, നേഹയ്ക്കും രക്ഷിതാക്കൾക്കും പകരം ബിഗ് ബോസ് ടീമിനെ കുറ്റപ്പെടുത്തുന്നവരുടെ എണ്ണവും കുറവല്ല. ഒരാളുടെ പേഴ്സണൽ ആയിട്ടുള്ള വിഷയം ഇത്തരത്തിലുള്ള പൊതുമാധ്യമത്തിൽ കൊണ്ടുവന്ന് അവർക്ക് ലൈഫ് ടൈം ട്രോമ നൽകിയ നടപടി ശരിയല്ലെന്നാണ് പ്രധാന വിമർശനം. കൺഫെഷൻ റൂമിൽ വെച്ചോ സീക്രട്ട് റൂമിൽ വെച്ചോ തീർക്കേണ്ട വിഷയത്തെ ഇങ്ങനെ ഡീൽ ചെയ്തത് മോശമായിപ്പോയി എന്ന് പലരും കമന്റുകൾ ചെയ്യുന്നുണ്ട്. അതേസമയം, ഇത്തരം ഒരു സാഹചര്യത്തെ ഭംഗിയായി ഡീൽ ചെയ്ത നേഹയ്ക്ക് കയ്യടി നൽകുന്നവരും നിരവധിയാണ്. എന്നാൽ വലിയൊരു ട്രോമ നേരിട്ടുനിൽക്കുന്ന നേഹയോട് ചിരിക്കാൻ പറയുന്ന മോഹൻലാലിനെ സോഷ്യൽ മീഡിയ വെറുതെ വിടുന്നുമില്ല. റേറ്റിങ്ങിനു വേണ്ടി ബിഗ് ബോസ് ടീം കാണിച്ച പരിപാടിയാണിത് എന്നും വളരെ മോശമായി പോയെന്നും മറ്റുമാണ് പൊതുവേ ഉയരുന്ന പ്രധാന കമന്റുകൾ.