astrological transit

The video discusses the major astrological transit of Jupiter (Vyazha Mattam) occurring on October 31, 2026, as Jupiter moves into the sign of Simha (Leo). It explains how divine grace can help navigate and mitigate life’s hardships, detailing five major predictions for this transit—including financial relief, completion of long-held dreams, career breakthroughs, family harmony, and the restoration of confidence and respect. The video specifically outlines how five zodiac signs (Mesha, Karkidaka, Thula, Dhanu, and Kumbha) stand to benefit immensely from this auspicious planetary shift, while also offering guidance on remedies like Thursdays’ prayers, respecting elders, and participating in upcoming rituals.

എല്ലാവർക്കും നമസ്കാരം. ഈ വരുന്ന ഒക്ടോബർ മാസം 31ആം തീയതി ഒരു മഹാവ്യാഴമാറ്റം നടക്കാൻ പോവുകയാണ്. ഏതൊരാളുടെയും ജീവിതം എടുത്തു പരിശോധിച്ചാൽ കഷ്ടപ്പാടുകളും ദുരിതങ്ങളും ഉണ്ടാകാതിരുന്നിട്ടില്ല. എന്നാൽ വന്നുചേരുന്ന ദുരിതങ്ങളുടെ പ്രഹരങ്ങൾ തന്നിലേക്ക് വന്നുപതിക്കാതെ വഴിതിരിച്ചു വിടുന്നവരാണ് ജീവിതത്തിൽ വിജയിച്ചിട്ടുള്ളത്. വിധിയെ തടുക്കാൻ ആർക്കും ആകില്ല എന്ന് വെച്ച് വിധി പോലെ നടക്കട്ടെ എന്ന് കരുതുന്നത് മണ്ടത്തരമാണ്. “താൻ പാതി ദൈവം പാതി” എന്ന് പറയുന്നതുപോലെ ദൈവത്തിന്റെ പാതി ഉപയോഗിച്ച് വരാനിരിക്കുന്ന ദോഷങ്ങളെ തടയുക എന്നതാണ് ബുദ്ധിമാനായ മനുഷ്യൻ ചെയ്യുന്ന മുൻകരുതൽ. വിധി മഴ പോലെ പെയ്തോട്ടെ, എന്നാൽ ദൈവാനുഗ്രഹമാകുന്ന കുട ഷീൽഡ് ആയി പിടിച്ചാൽ വിധി പ്രാബല്യത്തിലാകുകയും ചെയ്യും, ജാതകൻ നനയുകയുമില്ല.

ജ്യോതിഷശാസ്ത്രത്തിൽ പരമപ്രധാനമായ ഒരു സംസ്കൃത പ്രമാണമുണ്ട്: “കേന്ദ്ര ദേവഗുരുർ ലക്ഷം ദോഷാൻ ഹന്തി”. അതായത്, ജാതകത്തിൽ കണ്ടകശനിയോ ഏഴരശനിയോ രാഹുകേതു ദോഷങ്ങളോ മറ്റ് എത്ര ലക്ഷം ഗ്രഹപ്പിഴകളോ കാത്തിരുന്നാലും ദേവഗുരുവായ വ്യാഴത്തിന്റെ ഒരൊറ്റ കടാക്ഷം പതിച്ചാൽ ആ സകല ദോഷങ്ങളും മഞ്ഞുപോലെ ഉരുകിത്തീരും. ജീവിതത്തിൽ സകല വഴികളും അടഞ്ഞുപോയെന്നോ തൊട്ടതെല്ലാം പരാജയപ്പെട്ടെന്നോ കരുതി സങ്കടപ്പെട്ടിരിക്കുന്ന അഞ്ച് രാശിക്കാർക്ക്, വ്യാഴം പ്രസാദിക്കുന്നതോടുകൂടി സകല കഷ്ടപ്പാടുകളും രോഗദുഃഖങ്ങളും തുടച്ചുമാറ്റപ്പെടാൻ പോവുകയാണ്.

ഒക്ടോബർ 31ന് വ്യാഴം ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുമ്പോൾ ഈ പ്രമാണം യാഥാർത്ഥ്യമാകാൻ പോവുകയാണ്. വ്യാഴം തന്റെ ഉച്ചരാശിയായ കർക്കിടകത്തിൽ നിന്നും സൂര്യന്റെ സ്വന്തം രാശിയായ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി ധനം, ഭാഗ്യം, സന്താനം, ജ്ഞാനം, ആത്മീയത എന്നീ രംഗങ്ങളിൽ വലിയ കുതിച്ചുചാട്ടം സംഭവിക്കും. ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്; അഗ്നിതത്വമുള്ള രാജകീയ രാശിയിലേക്ക് ജ്ഞാനത്തിന്റെ മൂർത്തിയായ വ്യാഴം കടന്നുവരുന്നത് വലിയ അധികാര നേതൃത്വ യോഗമായിരിക്കും നൽകുക. മന്ദഗതിയിലായിരുന്ന സാമ്പത്തിക ഇടപാടുകൾക്കും മുടങ്ങിനിന്ന പ്രോജക്റ്റുകൾക്കും വിദേശവസരങ്ങൾക്കും ജീവൻ വെക്കും.

അഞ്ച് മഹാപ്രവചനങ്ങൾ
വിട്ടുമാറാത്ത ധന ഞെരുക്കത്തിൽ നിന്നുള്ള മോചനം: ഒരു വഴി അടയുമ്പോൾ പത്ത് വഴികൾ തുറക്കപ്പെടും. അപ്രതീക്ഷിത സ്രോതസുകളിൽ നിന്ന് പണം കൈകളിൽ എത്തും. പഴയ ബാധ്യതകൾ തീർക്കാനും ആസ്ഥി വർദ്ധിപ്പിക്കാനും സാധിക്കും.

മുടങ്ങി കിടന്ന വലിയ സ്വപ്നങ്ങളുടെ പൂർത്തീകരണം: സ്വന്തമായി വീട്, ഭൂമി, പുതിയ വാഹനം ഇവ സ്വന്തമാക്കാനുള്ള യോഗം തെളിയും.

കരിയറിലെ അത്ഭുതകരമായ കുതിച്ചുചാട്ടം: ജോലിയില്ലാതെ അലഞ്ഞവർക്ക് തൊഴിൽ ലഭിക്കും. ചെറിയ ശമ്പളത്തിൽ ജോലി ചെയ്തിരുന്നവർക്ക് ഉയർന്ന പദവിയും സ്ഥാനക്കയറ്റവും കിട്ടും. ബിസിനസ്സുകാർക്ക് പുതിയ പാർട്ണർഷിപ്പുകളും കരാറുകളും വന്നുചേരും.

കുടുംബത്തിൽ സമാധാനവും മംഗളകർമ്മങ്ങളും: വിവാഹം നടക്കാത്തവർക്ക് യോജിച്ച പങ്കാളിയെ ലഭിക്കും. സന്താനഭാഗ്യത്തിനായി പ്രാർത്ഥിച്ചവർക്ക് ആഗ്രഹം സഫലമാകും. സ്വത്തു തർക്കങ്ങളും അസ്വാരസ്യങ്ങളും അവസാനിക്കും.

അന്തസും ആത്മവിശ്വാസവും തിരികെ കിട്ടും: പരിഹസിച്ചവരുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ പ്രപഞ്ചം നിങ്ങളെ വളർത്തിയെടുക്കും. നിങ്ങളുടെ വാക്കിന് വിലയുണ്ടാകും.

ഭാഗ്യങ്ങൾ സ്വന്തമാക്കുന്ന 5 രാശികൾ
മേടം രാശി (അശ്വതി, ഭരണി, കാർത്തിക കാൽ): വ്യാഴം പഞ്ചമ ഭാവമായ അഞ്ചാം ഭാവത്തിലേക്ക് (പൂർവ്വ പുണ്യസ്ഥാനം) പ്രവേശിക്കുന്നു. ചിന്താശേഷിയും ബുദ്ധിയും കൃത്യമായി പ്രവർത്തിക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം ഉറപ്പാണ്. ഷെയർ മാർക്കറ്റ്, പുതിയ നിക്ഷേപങ്ങൾ എന്നിവയിൽ വലിയ ലാഭം പ്രതീക്ഷിക്കാം. സന്താനഭാഗ്യം ഉണ്ടാകും.

കർക്കിടകം രാശി (പുണർദം കാൽ, പൂയം, ആയില്യം): വ്യാഴം രണ്ടാം ഭാവമായ ധനസ്ഥാനത്തേക്ക് കടക്കുന്നു. മാനസിക സമ്മർദ്ദവും അലച്ചിലുകളും ശമിക്കും. ധനത്തിന്റെ വരവ് ഗണ്യമായി വർദ്ധിക്കും. സംസാരത്തിന് ആകർഷകത്വം കൂടും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും.

തുലാം രാശി (ചിത്തിര, ചോതി, വിശാഖം മുക്കാൽ): വ്യാഴം ഏകാദശ ഭാവമായ പതിനൊന്നാം ഭാവത്തിൽ (ലാഭസ്ഥാനം) പ്രവേശിക്കുന്നു. “വ്യാഴം 11ൽ നിൽക്കുമ്പോൾ തൊട്ടതെല്ലാം പൊന്നാകും”. ചെയ്യുന്ന തൊഴിലുകളിൽ വലിയ ലാഭം കൊയ്യാം. പുതിയ ബിസിനസ് ആശയങ്ങൾ വിജയം കാണും. ഉന്നതരുമായി സൗഹൃദം സ്ഥാപിക്കാനാകും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം): വ്യാഴം ഒൻപതാം ഭാവമായ ഭാഗ്യസ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. ഭാഗ്യം നിഴൽ പോലെ ഒപ്പമുണ്ടാകും. കുറഞ്ഞ അധ്വാനത്തിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാം. വിദേശയാത്രകൾക്ക് അവസരം ലഭിക്കും. കടം കൊടുത്ത തുകയോ ഗവൺമെന്റിൽ നിന്നുള്ള തുകയോ തിരികെ കിട്ടും. ആത്മീയ യാത്രകൾക്ക് യോഗമുണ്ട്.

കുംഭം രാശി (അവിട്ടം, ചതയം, പൂരുരുട്ടാതി മുക്കാൽ): വ്യാഴം ഏഴാം ഭാവമായ കേന്ദ്രസ്ഥാനത്ത് എത്തുകയും നേരിട്ട് ജന്മരാശിയിലേക്ക് ദൃഷ്ടി പതിപ്പിക്കുകയും ചെയ്യുന്നു. വിവാഹ തടസ്സങ്ങൾ മാറി ഉത്തമ ബന്ധങ്ങൾ ഒത്തുവരും. ദാമ്പത്യ ജീവിതത്തിലെ അകൽച്ചകൾ മാറി സ്നേഹം തിരിച്ചെത്തും. ബിസിനസ് പങ്കാളിത്തങ്ങൾ ലാഭകരമാകും. സമൂഹത്തിൽ നഷ്ടപ്പെട്ട പേരും അന്തസും ഇരട്ടിയായി തിരികെ ലഭിക്കും.

വ്യാഴാഴ്ചകളിലും ഈ കാലയളവിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
അഹങ്കാരം ഒഴിവാക്കി വിനയത്തോടെ പെരുമാറുക.

വ്യാഴാഴ്ചകളിൽ വിഷ്ണു സഹസ്രനാമമോ “ഓം നമോ ഭഗവതേ വാസുദേവായ” മന്ത്രമോ ജപിക്കുക.

മാതാപിതാക്കളെയും മുതിർന്നവരെയും ഗുരുക്കന്മാരെയും ആദരിക്കുക.

മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളോ പൂക്കളോ ഉപയോഗിക്കുക, മഞ്ഞ നിറം പ്രാധാന്യം നൽകുക.