Asla Marley

Recently, a significant controversy has emerged on social media surrounding popular content creator Asla Marley. Amal, the sister of Asla Marley’s husband, posted serious allegations on her Instagram channel against Asla and her siblings, detailing years of physical abuse, mistreatment, and intimidation within the household. Sharing photographic evidence of her injuries, Amal stated that she was treated like a “punching bag” and described a severe altercation on October 17 where she was allegedly assaulted and her child was temporarily locked in a room. The controversy has sparked widespread debate online, as many followers expressed shock that Asla—who frequently creates motivational content advocating for women’s rights—reportedly stood by and laughed while the abuse took place. Amal has since confirmed that she and her child are safe in a separate location and that she is pursuing legal action, while viewers await an official response from Asla Marley.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്ന ഒരു വാർത്തയാണ് ഇൻഫ്ലുവൻസർ ആയ അസ്ല മാർലിക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾ. അസ്ല മാർലിയുടെ ഭർത്താവിന്റെ സഹോദരിയായ അമൽ, തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പോസ്റ്റുകളാണ് ഈ വിവാദങ്ങൾക്ക് തുടക്കമിട്ടത്. വർഷങ്ങളായി താൻ നേരിട്ടുകൊണ്ടിരിക്കുന്ന ശാരീരിക പീഡനങ്ങളും ഉപദ്രവങ്ങളും തുറന്നുകാട്ടാനും, അതിനെതിരെ നിയമപരമായി മുന്നോട്ട് പോകാനുമാണ് ഈ വെളിപ്പെടുത്തൽ എന്ന് അമൽ വ്യക്തമാക്കുന്നു.

തന്റെ സ്വന്തം സഹോദരങ്ങളിൽ നിന്നും ഭർത്താവിന്റെ കുടുംബത്തിൽ നിന്നും മൃഗീയമായ പെരുമാറ്റമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അമൽ ആരോപിക്കുന്നു. വീട്ടിലെ ഒരു ‘പഞ്ചിങ് ബാങ്ക്’ പോലെയായിരുന്നു താനെന്നും, എന്ത് പ്രശ്നങ്ങളുണ്ടായാലും തന്നെ ആക്രമിക്കുന്ന രീതിയാണ് അവർ സ്വീകരിച്ചിരുന്നതെന്നും അമൽ പറയുന്നു. പ്രത്യേകിച്ച് ഒക്ടോബർ 17-ന് തനിക്ക് നേരെ വലിയ രീതിയിലുള്ള ആക്രമണമാണ് ഉണ്ടായതെന്നും, തലയിൽ പിടിച്ച് വലിച്ച് കാർ ഷെഡിന് അടുത്തേക്ക് കൊണ്ടുപോയി വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും അവർ വേദനയോടെ പങ്കുവെക്കുന്നു. കൂടാതെ, തന്റെ കുഞ്ഞിനെ പിടിച്ചെടുത്ത് ഒരു മുറിയിൽ അടച്ചുപൂട്ടിയെന്നും അമൽ ആരോപിച്ചു.

ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായി, സ്ത്രീകളുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരം സംസാരിക്കുന്ന അസ്ല മാർലി യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ ചിരിച്ചുകൊണ്ട് നോക്കി നിൽക്കുകയാണ് ചെയ്തത് എന്നാണ് അമൽ ഉന്നയിക്കുന്ന ഏറ്റവും വലിയ ആരോപണം. സോഷ്യൽ മീഡിയയിൽ കാണുന്ന മുഖമല്ല പല ഇൻഫ്ലുവൻസർമാരുടെയും യഥാർത്ഥ ജീവിതം എന്ന് ഈ സംഭവം തെളിയിക്കുന്നുവെന്നും അമൽ കൂട്ടിച്ചേർക്കുന്നു. മുഖത്തും കൈകളിലുമുള്ള പരിക്കുകളുടെ ചിത്രങ്ങളും അമൽ തന്റെ പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

ഈ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അസ്ല മാർലിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന ഒരാൾ സ്വന്തം കുടുംബത്തിലെ ഇത്തരത്തിലുള്ള അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിച്ചു എന്നത് ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ ഈ ആരോപണങ്ങളോട് അസ്ല മാർലി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിലവിൽ താനും തന്റെ കുഞ്ഞും സുരക്ഷിതരാണെന്നും, തനിക്കെതിരായ പ്രചാരണങ്ങളും മാനസിക പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള വ്യാജ വാർത്തകളും തെറ്റാണെന്ന് ഡോക്ടർമാരുടെ സാക്ഷ്യപ്പെടുത്തലിലൂടെ തെളിയിക്കാൻ കഴിയുമെന്നും അമൽ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് നീതി ലഭിക്കുന്നതുവരെ നിയമപരമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അമൽ ഉറപ്പിച്ചു പറയുന്നു. അസ്ല മാർലിയുടെ മറുപടി വീഡിയോ പുറത്തുവന്നാൽ മാത്രമേ ഈ സംഭവത്തിലെ മുഴുവൻ സത്യങ്ങളും വ്യക്തമാകൂ.