Popular Malayalam playback singer, anchor, and actress Rimi Tomy is making headlines across social media following announcements regarding her upcoming marriage to gym trainer Libin Mathew. While Rimi initially shared a video introducing her partner using an AI-generated image to keep his identity private, fans quickly tracked down details about the 34-year-old fitness trainer. Reports indicate that the wedding is planned to be held on November 14 at the St. Thomas Church in Dobi Wadi, Mumbai. Fans and well-wishers have been flooding social media platforms with congratulatory messages for the couple.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയും നടിയും അവതാരികയുമായ റിമി ടോമിയുടെ വിവാഹവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. റിമി ടോമി വീണ്ടും വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ വരൻ ആരാണെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. ഒടുവിൽ ലിബിൻ മാത്യു എന്ന ജിം ട്രെയിനറാണ് റിമിയുടെ പ്രതിശ്രുത വരൻ എന്ന വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരികയും ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു.
ഫിറ്റ്നസിനെയും ജിമ്മിനെയും ഏറെ സ്നേഹിക്കുന്ന റിമിക്ക് ഏറ്റവും അനുയോജ്യനായ പങ്കാളിയെയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. 34 കാരനായ ലിബിൻ മാത്യുവും റിമി ടോമിയും തമ്മിലുള്ള വിവാഹം മുംബൈയിൽ വെച്ചായിരിക്കും നടക്കുക എന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. മുംബൈയിലെ ഡോബി വാലി മാർത്തോമ പള്ളിയിൽ വെച്ചായിരിക്കും വിവാഹചടങ്ങുകൾ നടക്കുകയെന്നും വരുന്ന നവംബർ 14 നാണ് വിവാഹമെന്നുമാണ് സൂചന. ഇരുവരുടെയും വിവാഹത്തിന്റെ ക്ഷണക്കത്തുകൾ ബൈജു കൊട്ടാരക്കര തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു.
തന്റെ ഉറ്റ ചങ്ങാതി എന്ന നിലയിലും ജിം ട്രെയിനർ എന്ന നിലയിലും ലിബിന്റെ ചിത്രങ്ങളും വീഡിയോകളും റിമി ഇതിനുമുമ്പും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ടെങ്കിലും അന്ന് ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ “ഇതാണ് എന്റെ പ്രിയപ്പെട്ടവൻ” എന്ന് കുറിച്ചുകൊണ്ട് റിമി പങ്കുവെച്ച വീഡിയോ വലിയ തരംഗമായിരുന്നു. എന്നാൽ ആ വീഡിയോയിൽ വരന്റെ മുഖം വ്യക്തമാക്കാതെ എഐ ചിത്രമായിരുന്നു നടി നൽകിയത്. എങ്കിലും ആരാധകർ ആ വിവരങ്ങൾ വെച്ച് തന്നെ വരനെ കണ്ടെത്തുകയായിരുന്നു.
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട മുഖമായ റിമി ടോമി തന്റെ കരിയറിലെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്നതിനിടയിലാണ് ഈ പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്. നിരവധി ആരാധകരാണ് ഇപ്പോൾ പ്രിയഗായികയ്ക്കും വരാനിരിക്കുന്ന ജീവിതപങ്കാളിക്കും ആശംസകളുമായി രംഗത്തെത്തുന്നത്.