Amrutha and Akhil have transitioned their traditional yellow-thread sacred thaali necklace to a gold chain on the seventh day following their wedding ceremony. The couple, whose wedding took place on October 29th at the Guruvayur Temple, completed the ritual in Kozhikode after returning from a family trip to Wayanad. Surrounded by both of their mothers, Amrutha opted for a lightweight chain and small thaali pendant for daily wear, symbolizing marital devotion, longevity, and family prosperity according to traditional beliefs.
വിവാഹ ആചാരങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും പവിത്രമായ ഒരു ചിഹ്നമാണ് മഞ്ഞചരടിലെ താലി. വിവാഹ സമയത്ത് വരൻ വധുവിന്റെ കഴുത്തിൽ കെട്ടുന്ന ഈ മംഗല്യസൂത്രം ദാമ്പത്യ ബന്ധത്തിന്റെ വിശുദ്ധിയെയും തങ്ങളുടെ ഐക്യത്തെയുമാണ് സൂചിപ്പിക്കുന്നത്. കേരളത്തിൽ പൊതുവേ വിവാഹം കഴിഞ്ഞ് ഏഴാം നാളോ ഒൻപതാം നാളോ മഞ്ഞചരടഴിച്ച് താലി സ്വർണമാലയിലേക്ക് മാറ്റുകയാണ് ചെയ്യാറുള്ളത്. ഇന്ന് പലരും വലിയ മാല ഇടാറില്ലാത്തതിനാൽ തന്നെ കുഞ്ഞുതാലി വാങ്ങി ചെറിയ ചെയിനിൽ ഇടുന്നതും പതിവാണ്.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞ ഏഴാം നാൾ മഞ്ഞച്ചരടിലെ താലി സ്വർണമാലയിലേക്ക് മാറ്റിയിട്ടിരിക്കുകയാണ് അമൃതയും അഖിലും. ചെറിയ ചെറിയ ചെയിനിലേക്കാണ് താലി കോർത്തിട്ടിരിക്കുന്നത്. വളരെ കുറച്ചു മാത്രം ആഭരണങ്ങൾ ധരിക്കാറുള്ള അമൃത എപ്പോഴും ഇടാൻ വേണ്ടിയാണ് ചെറിയ ചെയിനും താലിയും തിരഞ്ഞെടുത്തത്. രണ്ട് അമ്മമാരുടെയും സാന്നിധ്യത്തിലാണ് മഞ്ഞച്ചരട് മാറ്റി കെട്ടിയത്. വയനാട്ടിലെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കോഴിക്കോട് വെച്ചാണ് ഈ ചടങ്ങ് നടത്തിയത്. ഭർത്താവിന്റെ ആയുസ്സിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നത് എന്നാണ് വിശ്വാസം.
അതേസമയം വിവാഹജീവിതം ഒരാഴ്ച പിന്നിട്ടപ്പോൾ അത്രയധികം സന്തോഷത്തോടെ തന്നെയാണ് ഇരുവരും മുന്നോട്ടു പോകുന്നത്. കഴിഞ്ഞ മാസം 29-ാം തീയതിയായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അഖിലിന്റെയും അമൃതയുടെയും വിവാഹം കഴിഞ്ഞത്. തുടർന്ന് ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കുമായുള്ള ചടങ്ങും അതുകഴിഞ്ഞ് അന്നുതന്നെ ഇരുവരും കോഴിക്കോട്ടേക്ക് എത്തുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം വിരുന്നിനു പോകാനുള്ള സാധനങ്ങൾ വാങ്ങുന്ന തിരക്കും മുറിയിലേക്ക് അമൃതയുടെ സാധനങ്ങൾ വെക്കുന്നതിന്റെ തിരക്കും ഒക്കെയായിരുന്നു. ശേഷം പത്തനംതിട്ട കുന്നലയിലെ അമൃതയുടെ വീട്ടിലേക്ക് അഖിലിന്റെ വീട്ടിൽ നിന്നുള്ള എല്ലാവരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ചേർന്നാണ് വിരുന്നുപോക്കിനായി എത്തിയത്. ബസ്സിനായിരുന്നു എല്ലാവരും ചേർന്നെത്തിയത്. ശേഷം രണ്ടു നാൾ അവിടെ ചെലവഴിച്ചാണ് അമൃതയെയും അനുജനെയും ഒപ്പം കൂട്ടി പുതിയ കാറിൽ വയനാട്ടിലേക്കുള്ള യാത്ര നടത്തിയത്.
വയനാട്ടിലെ മൗണ്ട് സാരൻ റിസോർട്ടിൽ രണ്ടു നാൾ ചെലവഴിച്ചപ്പോൾ അമൃതയുടെ കുടുംബവും അഖിലിന്റെ കുടുംബവും എല്ലാം അവിടെ ഉണ്ടായിരുന്നു. കളിയും ചിരിയും സർപ്രൈസുകളും എല്ലാമായി ആഘോഷമാക്കിയ ദിവസങ്ങളായിരുന്നു അവിടെ. അതുമാത്രമല്ല ഇരു കുടുംബങ്ങളും ചേർന്ന് പരസ്പരം മനസ്സിലാക്കാനും സംസാരിക്കാനും അമൃതയുടെ അമ്മയും അഖിലിന്റെ അമ്മയും ഒരുമിച്ച് ഒരുപാട് സമയം ചെലവഴിക്കുകയും സംസാരിക്കുകയും എല്ലാം ചെയ്ത സമയം കൂടിയായിരുന്നു അത്. കഴിഞ്ഞ ദിവസം വൈകിട്ട് റിസോർട്ടിൽ താമസിക്കവേ വയനാട് അമ്പലവയലിലെ മൗണ്ട് സാരൻ റിസോർട്ടിൽ അമൃതയെയും അഖിലിനെയും ഞെട്ടിച്ച ഒരു സർപ്രൈസ് ഗിഫ്റ്റും അവരെ കാത്തിരുന്നിരുന്നു. പ്രിയപ്പെട്ടവരും സുഹൃത്തുക്കളും റിസോർട്ടും ചേർന്ന് അതിഗംഭീരമായ ഒരു കല്യാണവിരുന്ന് പാർട്ടിയും ഒക്കെ ഇരുവർക്കും നൽകുകയും ചെയ്തു. വിവാഹം കഴിഞ്ഞ് വയനാട്ടിലെ റിസോർട്ടിൽ എത്തി അവിടുത്തെ ആഘോഷം കഴിഞ്ഞു മടങ്ങവേ എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന അഖിലിന്റെ അച്ഛനും അമ്മയും ചേട്ടന്മാരും ഏട്ടത്തിയും അമൃതയുടെ അമ്മയും അനുജനും അടങ്ങുന്ന എട്ടുപേരുള്ള ഒരു കുടുംബചിത്രവും അമൃത പങ്കുവെച്ചിരുന്നു.