Amrutha and Akhil’s post-wedding moments have captured public attention as they settle into family life and embark on their honeymoon. After their wedding festivities, Amrutha was seen enjoying her time at Akhil’s home—helping out in the kitchen with Akhil’s sister-in-law Abhirami, sharing traditional snacks like Achappam, and organizing clothes, while Akhil was spotted helping clean the courtyard. Following these heartwarming household glimpses, the newlyweds headed to Wayanad for their honeymoon, choosing the luxury boutique resort Mount Zion Resorts nestled at the foothills of the Cheengeri hills in Ambalavayal. Surrounded by mist-clad mountains and offering privacy with amenities like jacuzzi suites and glass domes, the couple is enjoying a relaxed two-day honeymoon getaway.
അമൃതയും അഖിലും വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളും തങ്ങളുടെ ഹണിമൂൺ ആഘോഷങ്ങളുടെ വിവരങ്ങളും പങ്കുവെച്ച് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നു. വിവാഹത്തിന് പിന്നാലെ അഖിലിന്റെ വീട്ടിലെത്തിയ അമൃതയുടെയും കുടുംബത്തിന്റെയും വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഖിലിന്റെ ചേട്ടന്റെ ഭാര്യ അഭിരാമിയുമായി അടുത്ത സൗഹൃദമുള്ള അമൃത, വീട്ടിൽ നൈറ്റിയൊക്കെ ധരിച്ച് തികച്ചും സാധാരണക്കാരിയായിട്ടാണ് കാണപ്പെട്ടത്. രാവിലെ വീടിന്റെ മുറ്റത്തുനിന്ന് ചെമ്മീൻ വൃത്തിയാക്കുകയായിരുന്ന അഭിരാമിയുടെ അരികിൽ ചെന്ന് സംസാരിക്കുന്നതും, തുടർന്ന് അടുക്കളയിലേക്ക് വന്ന് തലേദിവസം അമൃതയുടെ അമ്മ കൊണ്ടുവന്ന പലഹാരപ്പെട്ടികൾ പൊട്ടിച്ച് അച്ചപ്പം എടുത്തു കൊടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഡൈനിങ് ടേബിളിൽ ഇരിക്കുന്ന അഖിലിന്റെ ചേട്ടനും അമൃത അച്ചപ്പം നൽകുന്നുണ്ട്. അതേസമയം, മുറ്റത്തെ ജോലികളിൽ സഹായിക്കുന്ന അഖിലിന്റെ രസകരമായ കാഴ്ചകളും ഇതിലുണ്ട്. പിന്നീട് വീട്ടിൽ നിന്നും കൊണ്ടുവന്ന വസ്ത്രങ്ങൾ മടക്കി അലമാരയിലേക്ക് മാറ്റുന്ന തിരക്കിലായിരുന്നു അമൃത.
വീട്ടുവിശേഷങ്ങൾക്ക് പിന്നാലെ നവദമ്പതികളായ അമൃതയും അഖിലും തങ്ങളുടെ ഹണിമൂൺ ആഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കല്യാണത്തിരക്കുകളിൽ നിന്നെല്ലാം മാറി ഒരുമിച്ചൊന്ന് റിലാക്സ് ചെയ്യാനായി വയനാട്ടിലെ ലക്ഷ്വറി ബൂട്ടീക് റിസോർട്ടായ ‘മൗണ്ട് സാൻ റിസോർട്ട്സിലേക്കാണ്’ (Mount Zion Resorts) ഇരുവരും എത്തിയത്. അമൃത ഇതിനുമുമ്പും ഈ റിസോർട്ടിൽ വന്നിട്ടുള്ളതുകൊണ്ടും ഇവിടുത്തെ അന്തരീക്ഷം വളരെ ഇഷ്ടപ്പെട്ടതുകൊണ്ടുമാണ് ഹണിമൂണിനായി ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കുവാൻ കാരണം. വയനാട്ടിലെ അമ്പലവയലിലുള്ള ചീങ്കേരി കുന്നുകളുടെ അടിവാരത്തിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3300 അടി ഉയരത്തിൽ 20 ഏക്കറോളം വരുന്ന കുന്നിൻ പ്രദേശത്താണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
മൂടൽമഞ്ഞ് മൂടിയ മലനിരകളും കാടിന്റെയും കായലിന്റെയും മനോഹാരിതയും ഒക്കെ ഇവിടെനിന്നാൽ ആസ്വദിക്കാൻ സാധിക്കും. നവദമ്പതികൾക്കായി സ്വകാര്യത ഉറപ്പുവരുത്തുന്ന ജാക്കുസി സ്യൂട്ടുകൾ, പ്രകൃതിഭംഗി നേരിൽ ആസ്വദിക്കാവുന്ന ഗ്ലാസ് ഡോമുകൾ, വേറിട്ട അനുഭവം നൽകുന്ന ഫാന്റം കേവ് റൂമുകൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം റൊമാന്റിക് കാൻഡിൽ ലൈറ്റ് ഡിന്നർ സൗകര്യങ്ങളും ലഭ്യമാണ്. രണ്ടു ദിവസത്തെ ഹണിമൂൺ പാക്കേജ് എടുത്താണ് അമൃതയും അഖിലും ഈ മനോഹരമായ ആഡംബര റിസോർട്ടിൽ എത്തിയിരിക്കുന്നത്.