actress Anumol

Popular Malayalam television actress Anumol and her husband Bhuvanesh have been capturing the attention of social media users with their latest updates. After their marriage, Bhuvanesh started his own YouTube channel to share moments with his wife, quickly becoming a hit among fans. In their latest update, Bhuvanesh shared the joyous news that his YouTube channel has reached a significant milestone of 100k (1 lakh) subscribers, which the couple celebrated together with a small cake-cutting ceremony.

മിനിസ്ക്രീൻ നടിയായ അനുമോളുടെയും ഭർത്താവ് ഭുവനേഷിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലായിടത്തും ഏറെ ശ്രദ്ധനേടാറുണ്ട്. വിവാഹത്തിനുശേഷം സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച് ഭാര്യക്കൊപ്പമുള്ള വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഭുവനേശും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. ഇരുവരുടെയും വിശേഷങ്ങൾ അറിയാനും കേൾക്കാനും ആരാധകർക്കും വലിയ ഇഷ്ടമാണ്.

ഇപ്പോൾ ഇതാ അനുമോളും ഭുവനേശും പുത്തൻ ചില സന്തോഷങ്ങളുമായി ആരാധകരുടെ പ്രീതി പിടിച്ചുപറ്റുകയാണ്. വിവാഹം കഴിഞ്ഞതുമുതൽ അനുമോൾ ഭുവനേശിനോട് എപ്പോഴും പറയാറുള്ള കാര്യമായിരുന്നു ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുക എന്നത്. ആദ്യം ഭുവനേശിന് ഇതിൽ താല്പര്യം ഇല്ലായിരുന്നെങ്കിലും, പിന്നീട് ഭാര്യയോടൊപ്പം യൂട്യൂബ് ചാനൽ ആരംഭിച്ച് വിശേഷങ്ങൾ പങ്കുവെക്കാൻ തുടങ്ങി.

തമിഴ്നാട്ടുകാരനായ ഭുവനേശും അനുമോളും തമ്മിലുള്ള വിവാഹം രണ്ടുമാസം മുൻപാണ് ഗംഭീരമായി നടന്നത്. കേരളത്തിന്റെ മരുമകനായി എത്തിയ ഭുവനേശിനെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഭുവനേശിന്റെ യൂട്യൂബ് ചാനലിലേക്ക് പുതിയൊരു സന്തോഷം കൂടി എത്തിയിരിക്കുകയാണ്. ചാനലിന് 1 ലക്ഷം സബ്സ്ക്രൈബേഴ്സിനെ ലഭിച്ചിരിക്കുന്നു. ഈ സന്തോഷവാർത്ത ഭുവനേശും അനുമോളും ചേർന്ന് ഒരു ചെറിയ കേക്ക് കട്ടിങ്ങിലൂടെ ഗംഭീരമായി ആഘോഷിച്ചു. തൊട്ടുപിന്നാലെ നിരവധി പേരാണ് ഈ താരദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയത്.